Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ജഡ്ജി വിധി വായിച്ചപ്പോള്‍ ദിലീപ് പ്രതികരിച്ചത് ഇങ്ങനെ; ആദ്യം ഇംഗ്ലീഷില്‍, ഇനിയും ട്വിസ്റ്റ് പ്രതീക്ഷിക്കാം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടര വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. കൃത്യത്തില്‍ പങ്കെടുത്ത ആറ് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇവരെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. അതേസമയം, ബാക്കി നാലു പ്രതികളെ കോടതി വെറുതെവിട്ടു. ഇതില്‍ നടന് ദിലീപും ഉള്‍പ്പെടും. കൂടാതെ ചാര്‍ളി, മേസ്തരി സനല്‍, ശരത് എന്നിവരെയാണ് വെറുതെവിട്ടത്.
ദിലീപിനെ കുടുക്കാന്‍ നോക്കിയത് 2 പേരെ വച്ച്; രണ്ടും നിരവധി കേസിലെ പ്രതികള്‍, നടന് മഹേഷ് പറയുന്നു
കേസില്‍ മൂന്ന് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. സംഭവം നടന്ന ഉടനെ രൂപീകരിക്കപ്പെട്ട അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം പ്രകാരമാണ് കോടതി നടപടി. പിന്നീട് തുടരന്വേഷണം നടത്തി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇവ രണ്ടും കോടതി വിശ്വാസത്തില്‍ എടുത്തില്ല എന്നാണ് മനസിലാകുന്നത്. വിധി പറയുന്ന ദിവസം ഹാജരാകണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദിലീപ് ആലുവയിലെ വീട്ടില്‍ നിന്ന് രാവിലെ 9.30ഓടെ പുറപ്പെട്ടിരുന്നു.

കോടതിക്ക് പുറത്ത് ദിലീപിന്റെ ആരാധകരും പൊതുജനങ്ങളും മാധ്യമങ്ങളും ഉള്‍പ്പെടെ വന്‍ നിര തന്നെയുണ്ടായിരുന്നു. അഭിഭാഷകന്റെ ഓഫീസിലാണ് ദിലീപ് ആദ്യം എത്തിയത്. ശേഷം അഭിഭാഷകര്‍ക്കൊപ്പം കോടതിയിലേക്ക് വന്നു. പതിനൊന്ന് മണിയോടെ ജഡ്ജി ഹണി എം വര്‍ഗീസ് ഇരിപ്പിടത്തിലെത്തി. എല്ലാ പ്രതികളും ഹാജരുണ്ടോ എന്ന് ഉറപ്പിച്ചു. ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ എല്ലാ പ്രതികളും പ്രതിക്കൂട്ടിലെത്തിയതിനും ഈ ദിവസം സാക്ഷിയായി.
സ്വര്‍ണം ചാഞ്ചാടുന്നു; സ്വര്‍ണവില ഇന്ന് ഉയര്‍ന്നു, വലിയ മുന്നേറ്റം വരുമെന്ന് പ്രവചനങ്ങള്‍, പവന് വില
ജഡ്ജി പ്രതികളുടെ പേര് വായിച്ചു. എല്ലാവരും ഹാജരുണ്ടെന്ന് വ്യക്തമായ ശേഷം വിധിയുടെ സംക്ഷിപ്ത രൂപം വായിച്ചു. ഒന്ന മുതല്‍ ആറ് വരെ പ്രതികളുടെ പേരുകള്‍ വായിച്ച് എല്ലാവര്‍ക്കുമെതിരായ കുറ്റം തെളിയിക്കപ്പെട്ടുവെന്നും ഇവര്‍ കുറ്റക്കാരാണെന്നും കോടതി പ്രഖ്യാപിച്ചു. ഏഴാം പ്രതി ചാര്‍ളിയെ വെറുതെവിടുന്നുവെന്നും അറിയിച്ചു. എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനല്‍, പത്താം പ്രതി ശരത് എന്നിവരെയും തെളിവിന്റെ അഭാവത്തില്‍ വെറുതെവിടുന്നുവെന്നും കോടതി അറിയിച്ചു.
ദിലീപ് പ്രതിക്കൂട്ടില്‍ തൊഴുതുനിന്നു
ആദ്യം ഇംഗ്ലീഷിലാണ് വിധി വായിച്ചത്. പിന്നീട് പ്രതികള്‍ക്ക് മനസിലാകുന്നതിന് വേണ്ടി മലയാളത്തിലും വായിച്ചു. ഓരോ പ്രതികള്‍ക്കെതിരെ തെളിഞ്ഞ കുറ്റം വായിച്ചു കേള്‍പ്പിക്കുമ്പോള്‍ ദിലീപിന്റെ മുഖത്ത് മ്ലാനമായിരുന്നു. എന്നാല്‍ ഏഴാപ്രതിയെ വെറുതെവിട്ടു എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതീക്ഷ ഏറി. എട്ടാം പ്രതി ഗോപാലകൃഷ്ണന് എന്ന ദിലീപിനെ വെറുതെവിട്ടുവെന്ന് കേട്ടപ്പോള്‍ ദിലീപ് പ്രതിക്കൂട്ടില്‍ തൊഴുതുനിന്നു.
ആറ് വരെയുള്ള പ്രതികളോട് മാറിനില്ക്കാന് ആവശ്യപ്പെട്ട ശേഷം ബാക്കിയുള്ളവരെ പോകാന്‍ അനുവദിച്ചു. പുറത്തിറങ്ങിയ ദിലീപ് പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ചു. തന്നെ കുടുക്കാന്‍ നീക്കം നടന്നുവന്ന് ആരോപിച്ചു. കൂടെ നിന്നവര്‍ക്ക് നന്ദിയും പറഞ്ഞു. പിന്നീട് അഭിഭാഷകന് രാമന്പിള്ളയെ കാണാനെത്തി. അദ്ദേഹത്തോടുള്ള സ്നേഹം അറിയിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതുകൊണ്ടുതന്നെ കേസ് പൂര്‍ണമായി ഇവിടെ തീര്‍ന്നു എന്ന് അര്‍ഥമില്ല. പല കേസുകളിലും വിചാരണ കോടതിക്ക് വിരുദ്ധമായ നടപടികള്‍ ഹൈക്കോടതി സ്വീകരിച്ച ചരിത്രമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം. വിധി വന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന് നടിയുടെ അഭിഭാഷക ടിബി മിനി നേരത്തെ പറഞ്ഞിരുന്നു.
Credit: Oneindia



Click it and Unblock the Notifications