Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ദിലീപും കാവ്യയും എടുത്ത ബാങ്ക് ലോക്കറില്‍ 5 രൂപ മാത്രം; നടിയുടെ ദൃശ്യങ്ങള്‍ ഇല്ല, തെളിവ് എവിടെ
കൊച്ചി: പനമ്പിള്ളി നഗറിലെ ബാങ്കില്‍ ദിലീപും കാവ്യ മാധവനും എടുത്ത ബാങ്ക് ലോക്കറില്‍ പരിശോധിച്ച വിവരങ്ങള്‍ മഹ്സറില്‍ രേഖപ്പെടുത്തിയില്ലെന്ന് കോടതി. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും സൂക്ഷിക്കാന്‍ എടുത്തതാണ് ലോക്കര്‍ എന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം വ്യക്തമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു.
ദിലീപ് 3 തവണ പണം നല്‍കിയതിന് തെളിവില്ല; മുകേഷിന്റെ മൊഴിയില്‍ അവ്യക്തത, വെറുതെവിട്ടത് ഇങ്ങനെ
നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരിയിലാണ്. ആഴ്ചകള്‍ക്ക് ശേഷമാണ് ദിലീപും ഭാര്യയും ചേര്‍ന്ന് പനമ്പിള്ളി നഗറിലെ ബാങ്കില്‍ ലോക്കര്‍ എടുത്തത്. ഇതില്‍ പോലീസ് പരിശോധിച്ചപ്പോള്‍ അഞ്ച് രൂപയുടെ നാണയം മാത്രമാണ് കിട്ടിയത്. ദൃശ്യങ്ങള്‍ സൂക്ഷിക്കാനാണ് ലോക്കര്‍ എടുത്തത് എന്ന് അന്വേഷണ സംഘം എന്തുകൊണ്ടാണ് പറയുന്നതെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ബാലചന്ദ്രകുമാര്‍ നല്കിയ മൊഴി സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു. പള്‍സര്‍ സുനിയും ദിലീപും ആലുവയിലെ വീട്ടില്‍ വച്ച് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ദിലീപും പള്‍സര്‍ സുനിയും നേരിട്ട് ബന്ധമുണ്ടെന്ന് ആര്‍ക്കും തോന്നാത്ത വിധമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന് നേരത്തെ പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി എന്നാണ് കോടതി വിലയിരുത്തിയത്.
മാഡം തന്ന ക്വട്ടേഷന്‍ എങ്ങനെ ദിലീപിലേക്ക് എത്തി; ആരാണ് ശ്രീലക്ഷ്മി, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
നടിയെ അക്രമിക്കുന്ന വേളയില്‍ പള്‍സര്‍ സുനി ഒരു സ്ത്രീയുടെ ക്വട്ടേഷന്‍ എന്നാണ് പറഞ്ഞത്. ആ സ്ത്രീ ആര് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതും കോടതി ചൂണ്ടിക്കാട്ടി. ശ്രീലക്ഷ്മി എന്ന സ്ത്രീയുമായി സുനി സംഭവദിവസവും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘം ഗൗരവത്തില്‍ എടുത്തില്ല.
പള്‍സര്‍ സുനിയുടെ എഴുത്തില്‍ വന്ന മാറ്റങ്ങളിലും കോടതിക്ക് സംശയമുണ്ടായി. ആദ്യത്തെ എഴുത്ത് വായിച്ചെടുക്കാന്‍ വളരെ പ്രയാസമായിരുന്നു. അക്ഷരത്തെറ്റുകളുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാണിച്ച എഴുത്ത് മനോഹരമായിരുന്നു. ഇതെങ്ങനെ എന്നും കോടതി ചോദിച്ചു. പള്‍സര്‍ സുനിയുടെ മറ്റ് എഴുത്തുകളും കോടതി പരിശോധിച്ചിരുന്നു.
വ്യക്തമായ തെളിവുണ്ട് എന്ന് പ്രോസിക്യൂഷന്
പള്‍സര്‍ സുനിയും ദിലീപും ബന്ധമുണ്ട്, പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്കി തുടങ്ങിയ ആരോപണങ്ങള്‍ തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍. അതേസമയം, തങ്ങളുടെ വാദങ്ങള്ക്കെല്ലാം വ്യക്തമായ തെളിവുണ്ട് എന്ന് പ്രോസിക്യൂഷന് പറയുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യം ബോധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്.
തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ ബിജെപിക്ക് ഉറക്കം പോയി; കോണ്‍ഗ്രസ് ട്വിസ്റ്റിന്, പക്ഷേ സിപിഎം
കേസിലെ പത്ത് പ്രതികളില്‍ ആറ് പേരെ മാത്രമാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വെറുതെവിട്ടു. ആറ് പ്രതികള്‍ക്ക് 20 വര്‍ഷം തടവാണ് വിധിച്ചത്. ശിക്ഷാ വിധി വന്ന പിന്നാലെയാണ് വിധിന്യായത്തിലെ വിവരങ്ങള്‍ പരസ്യമായത്. പ്രോസിക്യൂഷന്റെ വീഴ്ചകള്‍ വിധിന്യായത്തിലെ പലയിടത്തും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
Credit: Oneindia



Click it and Unblock the Notifications