Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ദിലീപിനെ വെറുതെ വിട്ട് കോടതി; പൾസർ സുനി അടക്കം ആദ്യ 6 പ്രതികളും കുറ്റക്കാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രഖ്യാപിച്ച് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി, മറ്റ് പ്രതികളായ മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കോടതി. എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയിൽ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
2017 ഫെബ്രുവരി 17 നാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഓടുന്ന കാറിൽ വെച്ച് അതിക്രൂരമായ പീഡനത്തിന് നടി ഇരയാകുന്നത്. സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാനായി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. കേസിൽ അന്ന് തന്നെ വാഹനം ഓടിച്ചിരുന്നു ഡ്രൈവർ മാർട്ടിൻ പോലീസിൻ്റെ പിടിയിലായി. പിന്നീട് പൾസർ സുനിക്കും സംഘത്തിലെ മറ്റുള്ളവർക്കുമായുള്ള തിരച്ചിൽ. ഒടുവിൽ കൃത്യം നടന്ന് ആറ് ദിവസത്തിന് ശേഷം പൾസർ സുനി പോലീസിൻ്റെ വലയിൽ. പോലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയിൽനിന്നു ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ മൂന്ന് മാസം കഴിഞ്ഞാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയടക്കം ഏഴ് പേരെ പ്രതിയാക്കിയായിരുന്നു കുറ്റപത്രം. അപ്പോഴൊക്കെയും നടൻ ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും നടനെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പോലീസ് ആ വഴിക്ക് അന്വേഷണം നടത്തിയില്ല.
ഇതിനിടയിലാണ് ദിലീപിനെ തേടി പൾസർ സുനിയുടെ കത്ത് എത്തുന്നത്. 'ദിലീപേട്ടാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിൽ തനിക്ക് നൽകാമെന്നേറ്റ ക്വട്ടേഷൻ തുകയെ കുറിച്ചായിരുന്നു സുനി പ്രതിപാദിച്ചിരുന്നത്. കത്തുമായി ദിലീപ് പോലീസിൽ പരാതി നൽകാൻ എത്തിയതാണ് നടി കേസിൽ വഴിത്തിരിവായത്. തനിക്കെതിരെ സുനി ഗൂഢാലോചന നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിൻ്റെ പരാതി. ഈ പരാതി അന്വേഷിച്ച് പോയ പോലീസ് ദിലീപിനെ കസ്റ്റഡിയിലെടുത്തു. നീണ്ട ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ദിലീപിൻ്റെ നാടകീയമായ അറസ്റ്റ്.
85 ദിവസത്തെ ജയിൽവാസത്തിന് ശേഷം കർശന ജാമ്യവ്യവസ്ഥകളോടെയാണ് ദിലീപ് പിന്നീട് പുറത്തിറങ്ങുന്നത്. സിനിമയെക്കാൾ വലിയ നാടകീയ നീക്കങ്ങളാണ് പിന്നിട് കേസിൽ ഉണ്ടായത്. ഏകദേശം 90 ഓളം ഹർജികളാണ് ഇക്കാലയളവിനിടയിൽ ദിലീപ് നൽകിയത്. അതിജീവതയും പ്രോസിക്യൂഷനും പലതവണ മേൽക്കോടതികളിൽ ഉപഹർജികളുമായി എത്തി. വിചാരണക്കോടതി ജഡ്ജിയിൽ അവിശ്വാസം പ്രകടിപ്പിച്ചുൾപ്പെടെ അതിജീവിത മേൽക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിൻ്റേയും ഉപഹർജികളും അപ്പീലും വിചാരണ നീളാൻ കാരണമായി.
വിസ്താരം നീണ്ടത് 438 ദിവസം
നടി ആക്രമിക്കപ്പെട്ട കേസിൽ 261 സാക്ഷികളെയാണ് കോടിയിൽ വിസ്തരിച്ചത്. സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ വിചാരണ വേളയിൽ മൊഴിമാറ്റി. നടന്റെ ഭാര്യ കാവ്യ മാധവൻ, സിദ്ധിഖ്, ബിന്ദു പണിക്കർ, ഭാമ, ഇടവേള ബാബു തുടങ്ങിയവരാണ് മൊഴിമാറ്റിയത്. സിനിമ മേഖലയിൽ നിന്നും മുകേഷ് മാത്രമായിരുന്നു മൊഴിയിൽ ഉറച്ച് നിന്നത്.
ദിലീപിന് കുരുക്ക് മുറുക്കിയ ബാലചന്ദ്രകുമാർ
കേസ് അവസാനിക്കുന്നുവെന്ന് തോന്നിയ ഇടത്താണ് സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ കടന്നുവരവ്. ഇതോടെയാണ് കേസിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് നടത്തിയ ഗൂഢാലോചന നടത്തിയെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടെന്നും അന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപിന്റെ നിർണായക ഓഡിയോ സന്ദേശങ്ങളും ബാലചന്ദ്രകുമാർ പോലീസിന് കൈമാറി. എന്നാൽ കേസിൻ്റെ വിധി കേൾക്കാൻ ബാലചന്ദ്രകുമാർ ഇപ്പോഴില്ല. വിചാരണക്കിടയിൽ കരൾ രോഗം ബാധിച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.
Credit: Oneindia



Click it and Unblock the Notifications