For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Happy Maha Shivratri 2024 : ശിവരാത്രി നാളില്‍ അയക്കാന്‍ സന്ദേശങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസുകളും

|

Happy Maha Shivaratri 2024 Quotes, Messages, Wishes in Malayalam: എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തീയതിയിലാണ് മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് മഹാശിവരാത്രി. ഈ വര്‍ഷം മഹാശിവരാത്രി ഉത്സവം മാര്‍ച്ച് 8 വെള്ളിയാഴ്ച ആഘോഷിക്കും. പുരാണ വിശ്വാസമനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിയതിയിലാണ് ശിവനും പാര്‍വതിദേവിയും വിവാഹിതരായത്.

Most read: ശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടംMost read: ശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടം

ഈ ശിവരാത്രി നാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന ചില സന്ദേശങ്ങള്‍ ഞങ്ങള്‍ ഇവിടെ നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്നതാണ്.

കാളകൂട വിഷം കുടിച്ച നാള്‍

കാളകൂട വിഷം കുടിച്ച നാള്‍

ശിവരാത്രിയുമായി ബന്ധപ്പെട്ട് പല കഥകളും പ്രചാരത്തിലുണ്ട്. അതിലൊന്ന് പരമശിവന്‍ കാളകൂട വിഷം കുടിച്ചതുമായി ബന്ധപ്പെട്ടാണ്. പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്താതിരിക്കാന്‍ ഭാര്യയായ പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു. വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില്‍ ഉറച്ചു നിന്നു. അങ്ങനെ ഭഗവാന് നീലകണ്ഠന്‍ എന്ന പേരും ലഭിച്ചു. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നുമാണ് വിശ്വാസം.

പരമേശ്വര-പാര്‍വതീ വിവാഹം

പരമേശ്വര-പാര്‍വതീ വിവാഹം

പരമേശ്വരന്റെയും പാര്‍വതീ ദേവിയുടെയും വിവാഹം നടന്ന ദിനമാണ് ശിവരാത്രി എന്നാണ് മറ്റൊരു ഐതിഹ്യം. അതിനാലാണ് ശിവരാത്രി വിശേഷദിവസമായി പലരും ആഘോഷിക്കുന്നത്.

ശിവതാണ്ഡവം നടത്തിയ നാള്‍

ശിവതാണ്ഡവം നടത്തിയ നാള്‍

പരമശിവന്‍ ആദ്യമായി താണ്ഡവ നൃത്തം ആടിയ ദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായി ശിവരാത്രി അറിയപ്പെടുന്നു. മഹാനടനത്തില്‍ സൃഷ്ടി-സ്ഥിതി-സംഹാരത്തിലൂന്നിയ പ്രപഞ്ചസൃഷ്ടി രൂപപ്പെട്ടു.

Most read:Mahashivratri 2021 : ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലംMost read:Mahashivratri 2021 : ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം

ശിവലിംഗം രൂപപ്പെട്ട നാള്‍

ശിവലിംഗം രൂപപ്പെട്ട നാള്‍

ബ്രഹ്‌മാവും മഹാവിഷ്ണുവും തമ്മില്‍ ഒരിക്കല്‍ തര്‍ക്കമുണ്ടായി. ആ സമയം അവര്‍ക്കിടയില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അതിന്റെ മുകള്‍ഭാഗവും കീഴ്ഭാഗവും ദൃശ്യമായിരുന്നില്ല. രണ്ട് അറ്റങ്ങളും കണ്ടുപിടിക്കാനായി ബ്രഹ്‌മാവ് മുകളിലേക്കും വിഷ്ണുദേവന്‍ താഴേക്കും സഞ്ചരിച്ചു. എന്നാല്‍ ഉദ്യമം പരാജയപ്പെട്ട് ഇരുവരും പൂര്‍വസ്ഥാനത്ത് എത്തിച്ചേര്‍ന്നു. അപ്പോള്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ഇരുവരെയും തന്റെ അന്തസ്സാരമെന്തെന്ന് ബോധ്യപ്പെടുത്തി. പരമശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. എല്ലാ വര്‍ഷവും ഈ രാത്രി വ്രതം അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും അദ്ദേഹം അരുളിയെന്നുമാണ് വിശ്വാസം.

മഹാശിവരാത്രിയുടെ പ്രാധാന്യം

മഹാശിവരാത്രിയുടെ പ്രാധാന്യം

മഹാശിവരാത്രിയില്‍ വിശ്വാസികള്‍ പരമശിവനെ ആരാധിക്കുന്നു. ഈ ദിവസം അദ്ദേഹത്തെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. ഈ ദിവസം ഉപവസിക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ നല്ല ഭര്‍ത്താവിനെ ലഭിക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു.

Most read:Maha Shivratri 2021 : ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെMost read:Maha Shivratri 2021 : ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെ

വിവാഹ തടസങ്ങള്‍ നീങ്ങാന്‍

വിവാഹ തടസങ്ങള്‍ നീങ്ങാന്‍

പെണ്‍കുട്ടിയുടെ വിവാഹ തടസങ്ങള്‍ നീങ്ങാന്‍ ശിവരാത്രി നാളില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ മതി. വ്രതം അനുഷ്ഠിക്കുന്നതിലൂടെ പരമേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നു. ഇതിനൊപ്പം ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നിലനില്‍ക്കുന്നു.

ശിവലിംഗ പൂജ

ശിവലിംഗ പൂജ

പരമശിവന്റെ പ്രതീകമാണ് ശിവലിംഗം. ശിവ എന്നാല്‍ ക്ഷേമം, ലിംഗം എന്നാല്‍ സൃഷ്ടി. സംസ്‌കൃതത്തില്‍ ലിംഗ എന്നാല്‍ ചിഹ്നം എന്നാണ് അര്‍ത്ഥമാക്കുന്നത്. ശിവന്‍ നിത്യതയുടെ പ്രതീകമാണ്. വിശ്വാസമനുസരിച്ച്, ലിംഗം പ്രപഞ്ചത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

Most read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യംMost read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യം

മഹാശിവരാത്രി പൂജ

മഹാശിവരാത്രി പൂജ

മഹാശിവരാത്രി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വ്രതം ആരംഭിക്കുക. ശിവക്ഷേത്രത്തിലോ അല്ലെങ്കില്‍ പൂജാമുറിയിലോ ചെന്ന് ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിക്കുക. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം എന്നിവ ഭക്തിപൂര്‍വ്വം ചൊല്ലാം.

ശിവരാത്രി വ്രതം

ശിവരാത്രി വ്രതം

പരമേശ്വരന് കൂവളത്തിലയും കൂവളമാല സമര്‍പ്പിക്കുന്നതും ജലധാര നടത്തുന്നതും അത്യുത്തമമാണ്. ശിവരാത്രി നാളില്‍ രാത്രി പൂര്‍ണ്ണമായും ഉറക്കം ഒഴിവാക്കിയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. പഞ്ചാക്ഷരീമന്ത്രം ഈ ദിനം ജപിക്കാം. ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

English summary

Happy Maha Shivratri 2024: Wishes, Images, Whatsapp Status, Photos, Quotes, Wallpapers, Messages, and Greetings in Malayalam

On the day of shivaratri, greet your friends relatives by sending blessings and wishes. Here are the Happy Maha Shivratri 2024: Wishes, Messages, Images, Quotes, Facebook & Whatsapp status in Malayalam. Take a look.
X
Desktop Bottom Promotion