ടോയ്‌ലറ്റിലിരുന്നാല്‍ ചിന്തകള്‍ പോകുന്ന വഴി

Posted By:
Subscribe to Boldsky

ബാത്ത്‌റൂം എന്ന് പറയുമ്പോള്‍ തന്നെ പലരുടേയും ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഇല്ലാത്ത സ്ഥലമാണ്. കാരണം പുറത്ത് നമ്മള്‍ ചെയ്യാന്‍ മടിയ്ക്കുന്ന പല കാര്യങ്ങള്‍ക്കും ടോയ്‌ലറ്റില്‍ അഥവാ ബാത്ത്‌റൂമില്‍ ധൈര്യമായിട്ട് ചെയ്യാം. ബദാം കഴിയ്ക്കുന്നതും സൂക്ഷിച്ച്‌

പാട്ടുപാടാം, അഭിനയിക്കാം, നമുക്കിഷ്ടമുള്ളതെല്ലാം ചെയ്യാം. അതിനാകട്ടെ ആരും നോ പറയാനോ നിയന്ത്രണം വെയ്ക്കാനോ വരില്ല. എന്നാല്‍ മറ്റ് ചില കാര്യങ്ങളും ബാത്ത്‌റൂമില്‍ നടക്കുന്നുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

പുസ്തകവായന

പുസ്തകവായന

വായന ഇഷ്ടപ്പെടുന്നവര്‍ എവിടെയിരുന്നും പുസ്തകം വായിക്കും. ആരും ശല്യപ്പെടുത്താത്ത സ്ഥലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ടോയ്‌ലറ്റ് വരെ ആകാം.

ദിവസത്തെ പ്ലാന്‍ ചെയ്യാം

ദിവസത്തെ പ്ലാന്‍ ചെയ്യാം

ദിവസത്തെ പ്ലാന്‍ ചെയ്യാനും അതെങ്ങനെയെന്ന് തീരുമാനിയ്ക്കാന്‍ വരെ ബാത്ത്‌റൂമിലിരുന്ന് കഴിയും. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തില്‍ എടുക്കേണ്ട തീരുമാനം വരെ ടോയ്‌ലറ്റില്‍ ഇരുന്ന് എടുക്കുന്നവര്‍ ഉണ്ട്.

മെയില്‍ നോക്കാം

മെയില്‍ നോക്കാം

ഫോണ്‍ മാത്രമല്ല ലാപ്‌ടോപ്പ് കൊണ്ട് വരെ ബാത്ത് റൂമില്‍ പോകുന്നവരുണ്ട്. മെയില്‍ ചെക്ക് ചെയ്യാനും മറ്റ് ഓഫീസ് ആവശ്യങ്ങളും എല്ലാം ബാത്ത്‌റൂമില്‍ ഇരുന്ന് തന്നെ ചെയ്യാം.

പസ്സില്‍ സോള്‍വ് ചെയ്യാന്‍

പസ്സില്‍ സോള്‍വ് ചെയ്യാന്‍

പസ്സില്‍സ് സോള്‍വ് ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന വേദി എന്ന് വേണമെങ്കില്‍ ബാത്തറൂമിനെ പറയാം. നമ്മുടെ സമയവും ശ്രദ്ധയും എല്ലാം ഇതിലായിരിക്കും എന്നത് തന്നെ കാര്യം.

 പാട്ട് കേള്‍ക്കാന്‍

പാട്ട് കേള്‍ക്കാന്‍

പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ബാത്ത്‌റൂമിലായാലും പാട്ട് കേള്‍ക്കാം. വേണമെങ്കില്‍ ലൗഡ് സ്പീക്കറില്‍ വരെ പാട്ട് കേള്‍ക്കാം. ആരും ചോദിയ്ക്കാനും വരില്ല.

മൊബൈല്‍ ആപ്‌സ്

മൊബൈല്‍ ആപ്‌സ്

പല തരത്തിലുള്ള പുതിയ അപ്ലിക്കേഷനുകള്‍ ചില്ലറയല്ല. എന്നാല്‍ ഇതൊന്നും അപ്‌ഡേറ്റ് ചെയ്യാന്‍ സമയം ലഭിയ്ക്കാത്തവര്‍ക്ക് ബാത്ത്‌റൂമിലിരുന്നും ഇതെല്ലാം അപ്‌ഡേറ്റ് ചെയ്യാം.

English summary

things that you can do while sitting on the toilet

These are some of the interesting things that you can do while sitting on the toilet seat. Wondering what? Then check the list
Story first published: Friday, January 6, 2017, 16:15 [IST]