For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളാരെന്നു കയ്യക്ഷരം പറയും!!

|

കയ്യക്ഷരം ഒരാളെത്തുറിച്ചു പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. ഇതെക്കുറിച്ചു പറയുന്ന ശാസ്ത്രശാഖയാണ് ഗ്രാഫോളജി എന്നറിയപ്പെടുന്നത്. കയ്യക്ഷരം നോക്കി ഒരാളുടെ സ്വഭാവം വെളിപ്പെടുത്തുന്ന ഒന്ന്.

കയ്യക്ഷരത്തെക്കുറിച്ചു പറയുമ്പോള്‍ നാലു മേഖലകളാണ് ഗ്രാഫോളജി കണക്കിലെടുക്കുന്നത്. അക്ഷരങ്ങളുടെ ചരിവ്, വലിപ്പം, ശക്തി, ഇടയിലെ അകലം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഇതെക്കുറിച്ചു പറയുന്നത്.

നല്ല കയ്യക്ഷരം

നല്ല കയ്യക്ഷരം

നല്ല കയ്യക്ഷരമെങ്കില്‍ നല്ല സ്വഭാവമെന്നും മോശം കയ്യക്ഷരമെങ്കില്‍ ചീത്ത സ്വഭാവവുമെന്നു പൊതുവെ പറയും.

 വലുത്

വലുത്

വലിയ കയ്യക്ഷരമെങ്കില്‍ ബഹിര്‍മുഖനാണെന്നര്‍ത്ഥം. ആള്‍ക്കൂട്ടവും സോഷ്യല്‍ ജീവിതവുമെല്ലാം ആസ്വദിയ്ക്കുന്ന വിഭാഗത്തില്‍ പെട്ടവര്‍.

 ചെറുത്

ചെറുത്

ചെറിയ കയ്യക്ഷരമെങ്കില്‍ ഇത്തരക്കാര്‍ പൊതുവെ അന്തര്‍മുഖരായിരിയ്ക്കും. ചെയ്യുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം ഏകാഗ്രതയുള്ളവര്‍. ഇത് ജോലിയാണെങ്കിലും പഠനമെങ്കിലുമെല്ലാം.

വലത്തോട്ടു ചെരിവ്

വലത്തോട്ടു ചെരിവ്

അക്ഷരങ്ങള്‍ക്ക് വലത്തോട്ടാണ് ചരിവെങ്കില്‍ വികാരങ്ങളാണ് ഇത്തരക്കാരെ ഭരിയ്ക്കുന്നതെന്നു പറയാം. ഇമോഷണലായ ഇവര്‍ കുടുംബത്തേയും കൂട്ടൂകാരേയുമെല്ലാം അടുക്കിപ്പിടിയ്ക്കുന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ വെളിപ്പെടുത്തുന്നതു കാണുമ്പോള്‍ മറ്റുള്ളവര്‍ക്കു ചിലപ്പോള്‍ വിഡ്ഢിത്തമായി വരെ തോന്നിയേക്കാം.

ചരിവില്ലാത്തത്

ചരിവില്ലാത്തത്

ചരിവില്ലാത്ത അക്ഷരമെങ്കില്‍ വികാരങ്ങള്‍ തീരുമാനങ്ങളെ ഭരിയ്ക്കാന്‍ അനുവദിയ്ക്കാത്തവരാണെന്നര്‍ത്ഥം. ഒരു കാര്യത്തിന്റെ ഗുണവശങ്ങള്‍ ചിന്തിച്ചു തീരുമാനമെടുക്കുന്നവര്‍.

ഇടത്തോട്ടു ചരിവ്

ഇടത്തോട്ടു ചരിവ്

ഇടതുവശത്തേയ്ക്കു ചരിവുള്ള എഴുത്തുള്ളവര്‍ അല്‍പം റിസര്‍വ്ഡ് തരമായിരിയ്ക്കും. ആളുകളേക്കാള്‍ വസ്തുകേന്ദ്രീകൃതമായി കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍. ആളുകളോടു സംസാരിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഏതെങ്കിലും പെയിന്റിംഗ് കാണാന്‍ ഇഷ്ടപ്പെടുന്നവര്‍.

ഉറച്ച അക്ഷരങ്ങളെടുതുന്നവര്‍

ഉറച്ച അക്ഷരങ്ങളെടുതുന്നവര്‍

ശക്തിയായി, അതായത് മര്‍ദം കൊടുത്ത് എഴുതുന്നവര്‍, ഉറച്ച അക്ഷരങ്ങളെടുതുന്നവര്‍ ശക്തമായ മനോവികാരങ്ങളുള്ളവരാണ്. മറ്റുള്ളവരുടെ വികാരങ്ങളെ സ്വന്തമായി ഏറ്റെടുക്കാന്‍ കഴിയുന്നവര്‍. മറ്റുള്ളവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍.

ഉറപ്പില്ലാത്ത അക്ഷരം

ഉറപ്പില്ലാത്ത അക്ഷരം

അധികം ഉറപ്പില്ലാതെ എഴുതുന്നവര്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു മാറുന്നവരായിരിയ്ക്കും. കാര്യങ്ങള്‍ അധികം അലട്ടാത്ത പ്രകൃതക്കാര്‍. തങ്ങളുടേതായ ഇഷ്ടങ്ങള്‍ മാറ്റിവച്ച് കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ സ്വീകരിയ്ക്കുന്നവര്‍.

അകലം കുറവെങ്കില്‍

അകലം കുറവെങ്കില്‍

അക്ഷരങ്ങള്‍ക്കിടയിലെ അകലം കുറവെങ്കില്‍

ഇവര്‍ സമയനിഷ്ഠ പാലിക്കാത്തവരാണ്. ഇതുകാരണം തന്നെ പലപ്പോഴും കഷ്ടപ്പെടേണ്ടി വരികയും ചെയ്യും.

അകലമെങ്കില്‍

അകലമെങ്കില്‍

അക്ഷരങ്ങള്‍ക്കിടയില്‍ അകലമെങ്കില്‍ കൃത്യനിഷ്ഠയുള്ളവരാണ്. നിശ്ചയിച്ചുറപ്പിച്ച സമയത്തു കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിയ്ക്കുന്നവര്‍. ഒരു മാസം 12 കിലോ കുറയ്ക്കും ബ്രസീലിയന്‍ ഡയറ്റ്

English summary

Your Handwriting Will Reveal You

Here are some of the things that reveal your hand writhing. Read more to know about,
X
Desktop Bottom Promotion