For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മമ്മൂട്ടിയ്ക്കും ഇന്ദുലേഖയ്ക്കും പറ്റിയത്?

|

ഈ അടുത്ത കാലത്താണ് നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇന്ദുലേഖയും പരസ്യത്തിന്റെ പേരില്‍ പുലിവാലു പിടിച്ചത്. സൗന്ദര്യം നിങ്ങളെത്തേടി വരും എന്ന പരസ്യവാചകമാണ് മമ്മുട്ടിയ്ക്ക് തലവേദനയായത്. ഇതുപോലെ തന്നെയാണ് നമ്മുടെ പല പരസ്യങ്ങളുടേയും അവസ്ഥയും.

പരസ്യങ്ങളില്‍ കാണുന്നത് വിശ്വസിച്ച് വാങ്ങാന്‍ ചെന്ന് അതുപോലുള്ള റിസള്‍ട്ട് ലഭിച്ചില്ലെങ്കില്‍ നമ്മുടെ ധനനഷ്ടവും സമയനഷ്ടവും മാത്രമേ ബാക്കിയുണ്ടാവൂ. എന്തൊക്കെ കാര്യങ്ങളാണ് നമ്മളെ വിഡ്ഡിയാക്കാന്‍ പരസ്യങ്ങള്‍ ചെയ്യുന്നത് എന്നു നോക്കാം. നമുക്കിടയില്‍ ഇങ്ങനെയും ജീവിതങ്ങളുണ്ട്

വിഡ്ഡിയ്ക്കാന്‍ പരസ്യങ്ങളും വിഡ്ഡിയാക്കപ്പെടാന്‍ നമ്മളും എന്ന അവസ്ഥയാണ് ഇന്നുള്ളത്. എങ്ങനെയൊക്കെയാണ് നമ്മള്‍ വിഡ്ഡിയാക്കപ്പെടുന്നത് എന്നു നോക്കാം.

കോളയ്ക്കു പിന്നിലെ രഹസ്യം

കോളയ്ക്കു പിന്നിലെ രഹസ്യം

പതഞ്ഞു പൊങ്ങുന്ന കോളയ്ക്കു പിന്നില്‍ എന്താണ് രഹസ്യമെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മള്‍ വാങ്ങിക്കുമ്പോള്‍ അത്ര പതയും നിറവും ലഭിയ്ക്കില്ല എന്നതാണ് കാര്യം. എന്നാല്‍ ഇതിനു പിന്നിലെ രഹസ്യം അന്റാസിഡ് ഗുളികകളാണ്.

ആവി പറക്കുന്ന ഭക്ഷണത്തിനു പിന്നില്‍

ആവി പറക്കുന്ന ഭക്ഷണത്തിനു പിന്നില്‍

പലപ്പോഴും പരസ്യങ്ങളില്‍ കാണുന്ന ആവി പറക്കുന്ന ഭക്ഷണത്തിനു പിന്നിലുള്ള തരികിട എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അത്തരത്തില്‍ ആവി പറക്കുന്നതിനു പിന്നില്‍ പഞ്ഞിയാണ്. പാത്രത്തിനു പിന്നില്‍ നനഞ്ഞ പഞ്ഞി ചൂടാക്കി വെച്ചാണ് ആവിയുണ്ടാക്കുന്നത്.

പച്ചക്കറി എത്ര ഫ്രഷ്

പച്ചക്കറി എത്ര ഫ്രഷ്

പല പച്ചക്കറികളും തോട്ടത്തില്‍ നിന്നും അപ്പോള്‍ പറിച്ചെടുത്തതു പോലെയാണ് പരസ്യങ്ങളില്‍ കാണുമ്പോള്‍ തോന്നുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ഹെയര്‍സ്‌പ്രേയും ഡിയോഡറന്റുമാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

 ബണ്ണിനു പിറകില്‍ ഷൂ പോളിഷ്

ബണ്ണിനു പിറകില്‍ ഷൂ പോളിഷ്

ബണ്ണ് പരസ്യത്തില്‍ കാണുമ്പോള്‍ നല്ല ഭംഗിയായിരിക്കും. എന്നാല്‍ നമ്മള്‍ വാങ്ങുന്ന ബണ്ണിന് നിറം ഇല്ലാത്തതിന് പരസ്യത്തെ കുറ്റം പറയുന്നതിനു മുന്‍പ് അതിന്റെ കാരണം അറിയേണ്ടേ? ബ്രൗണ്‍ ഷൂ പോളിഷാണ് ഇതിനു പിന്നില്‍.

സെറീല്‍ ബൗളില്‍ അലിയാത്ത സെറീല്‍

സെറീല്‍ ബൗളില്‍ അലിയാത്ത സെറീല്‍

വീട്ടിലാണെങ്കില്‍ ബൗളില്‍ പാലൊഴിച്ച് സെറീല്‍ ഇട്ടാല്‍ ഉടന്‍ തന്നെ അലിഞ്ഞു പോകും. എന്നാല്‍ സെറീല്‍ ബൗളിനുള്ളില്‍ അലിയാത്ത സെറീല്‍ ആണ് നമ്മള്‍ പരസ്യത്തില്‍ കാണുന്നത്. എന്താണ് ഇതിനു പിന്നിലെ രഹസ്യമെന്ന് നിങ്ങള്‍ക്കറിയാമോ? പശയാണ് പലപ്പോഴും പാലിനു പകരം പരസ്യത്തില്‍ ഉപയോഗിക്കുന്നത് എന്നത് തന്നെ.

ചിക്കന്‍ റോസ്‌റ്റെന്ന പെര്‍ഫക്ട് റോസ്റ്റ്

ചിക്കന്‍ റോസ്‌റ്റെന്ന പെര്‍ഫക്ട് റോസ്റ്റ്

പരസ്യത്തില്‍ കാണുന്ന ചിക്കന്‍ റോസ്റ്റിനു പിന്നിലെ രഹസ്യം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? വെറും പേപ്പര്‍ തന്നെ. ഇവ ഉള്ളില്‍ തിരുകിയാണ് പരസ്യത്തുല്‍ അഭിനയിപ്പിക്കുന്നത്.

ഗ്രീല്‍ഡ് ചിക്കന്റെ നിറമാണ് നിറം

ഗ്രീല്‍ഡ് ചിക്കന്റെ നിറമാണ് നിറം

ഗ്രില്‍ഡ് ചിക്കന്‍ നിറം ലഭിയ്ക്കാന്‍ എന്താണ് പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഷൂ പോളിഷാണ് പരസ്യത്തില്‍ കാണിക്കുന്ന ചിക്കന്റെ നിറത്തിനു പിന്നില്‍.

 സ്‌ട്രോബെറിയുടെ ചുവപ്പ് നിറം

സ്‌ട്രോബെറിയുടെ ചുവപ്പ് നിറം

സ്‌ട്രോബെറിയുടെ ചുവപ്പ് നിറത്തിനു പിന്നിലും ഇത്തരത്തില്‍ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. ചുവന്ന ലിപ്സ്റ്റിക് ആണ് ഇത്തരത്തില്‍ സ്‌ട്രോബെറിയുടെ ചുവപ്പ് നിറത്തിനു പിന്നില്‍.

 പാലും സോപ്പു വെള്ളവും

പാലും സോപ്പു വെള്ളവും

പാലും സോപ്പ് വെള്ളവുമാണ് മറ്റൊന്ന്. പരസ്യത്തില്‍ കാണുമ്പോള്‍ പാല്‍ നന്നായി പതഞ്ഞിരിക്കുന്നു. എന്നാല്‍ നമ്മളുപയോഗിക്കുമ്പോഴോ കാര്യം തഥൈവ തന്നെ. സോപ്പ് വെള്ളമാണ് ഇത്തരത്തില്‍ പാലിനെ പതപ്പിക്കാന്‍ ഉപയോഗിക്കുന്നത്.

English summary

You Won’t Believe These Tricks Advertisers Use To Fool Us

Have you ever wondered why that burger doesn't look half as tempting in real life? Or why that cereal looks so different from the one they show in ads? Well, the answer is simple; it's photography.
Story first published: Friday, March 18, 2016, 14:53 [IST]
X
Desktop Bottom Promotion