മീശയുണ്ടെങ്കില്‍ ചുംബനത്തിന് നിരോധനം

Posted By:
Subscribe to Boldsky

'എത്ര മനോഹരമായ ആചാരങ്ങള്‍', ചിത്രം എന്ന് പ്രിയദര്‍ശന്‍ സിനിമ കണ്ടവരാരും മോഹന്‍ലാലിന്റെ ഈ ഡയലോഗ് മറന്നിട്ടുണ്ടാവില്ല. അത്രയേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ ലോകത്തുണ്ട്. ഇതും ഒരു പെണ്ണു തന്നെ.....

പക്ഷേ പല കാര്യങ്ങള്‍ക്കും പല രാജ്യങ്ങളിലും വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അങ്ങോട്ട് തിരിയരുത്, ഇങ്ങോട്ട് തിരിയരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് വേണ്ട പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്.

എന്തൊക്കെയാണ് ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിലനില്‍ക്കുന്ന രസകരമായ ചില കാര്യങ്ങള്‍ എന്നു നോക്കാം.

 പ്രാവിന് ഭക്ഷണം കൊടുക്കരുത്

പ്രാവിന് ഭക്ഷണം കൊടുക്കരുത്

ഇതെന്ത് കൂത്ത് എന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ സത്യമാണ് സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഇത്തരമൊരു നിയന്ത്രണമുള്ളത്. ഇനി അഥവാ ആരെങ്കിലും അറിയാതെ ഇങ്ങനെ ചെയ്താല്‍ അതിനുള്ള ശിക്ഷയും അവിടുത്തെ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബൈബിള്‍ വായിക്കരുത്

ബൈബിള്‍ വായിക്കരുത്

ഈശ്വര ചിന്ത പാടില്ലെന്നാരെങ്കിലും പറയുമോ, എന്നാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് അത് അങ്ങ് മാലിദ്വീപില്‍. ഒരിക്കലും വീടിനു പുറത്തിരുന്നോ, പാര്‍ക്കിലിരുന്നോ ബൈബിള്‍ വായിക്കരുത്. വീട്ടിനകത്ത് മാത്രമേ ബൈബിള്‍ വായിക്കാവൂ എന്നതാണ് ഇവിടുത്തെ നിയമം.

 ഓഫീസില്‍ വേണ്ട നിരീശ്വര വാദം

ഓഫീസില്‍ വേണ്ട നിരീശ്വര വാദം

അമേരിക്കയിലാണ് ഇത്തരമൊരു നിയമമുള്ളത്. നിരീശ്വര വാദികള്‍ക്ക് ഒരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന മോഹം വേണ്ട.

 സ്ത്രീകള്‍ വണ്ടിയോടിയ്ക്കരുത്

സ്ത്രീകള്‍ വണ്ടിയോടിയ്ക്കരുത്

സൗദി അറേബ്യയിലാണ് ഇത്തരമൊരു നിയമമുള്ളത്. സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നത് നിയമലംഘനമാണ് അവിടെ. എന്നാല്‍ ഇത് ഗര്‍ഭധാരണത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതു കൊണ്ടാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

മീശയുള്ളവര്‍ ചുംബിക്കരുത്

മീശയുള്ളവര്‍ ചുംബിക്കരുത്

മീശയുള്ളവര്‍ക്ക് ചുംബിയ്ക്കാന്‍ പാടില്ല, ഇവിടെയല്ല അമേരിക്കയിലെ ലോവയിലാണ് ഇത്തരമൊരു നിയമമുള്ളത്. ഇനി ചുംബിക്കണം എന്നുണ്ടെങ്കില്‍ മീശ വടിയ്ക്കുന്നതാണ് നല്ലത്.

 മോശമായ രീതിയിലുള്ള സംസാരം

മോശമായ രീതിയിലുള്ള സംസാരം

ഒറിഗോണിലാണ് ഇത്തരം സംസാരങ്ങള്‍ക്ക് നിരോധനം. മോശമായ സംസാരം മാത്രമല്ല ചില സന്ദര്‍ഭങ്ങളില്‍ ലൈംഗിക ബന്ധത്തിനും ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൂര്യാസ്തമയത്തിന് ശേഷം പാട്ട് പാടരുത്

സൂര്യാസ്തമയത്തിന് ശേഷം പാട്ട് പാടരുത്

ഹോണോലുലുവിലെ ഹവായിലാണ് ഇത്തരത്തിലൊരു നിയമമുള്ളത്. സൂര്യാസ്തമയത്തിനു ശേഷം പാട്ടുപാടരുതെന്നതാണ് അവിടുത്തെ നിയമം.

 ഭാര്യയുടെ ജന്മദിനം മറന്നാല്‍

ഭാര്യയുടെ ജന്മദിനം മറന്നാല്‍

ഭാര്യയുടെ ജന്മദിനം മറന്നാല്‍ അതും നിയമലഘനമാണ് എന്നതാണ് സമോവയിലെ നിയമം. അതുകൊണ്ട് തന്നെ ഭര്‍ത്താക്കന്‍മാരെല്ലാം ഒരു കാരണവശാലും ഭാര്യയുടെ പിറന്നാള്‍ ദിനം മറക്കില്ല.

English summary

Weird laws from around the planet

Here is the list of some weird laws from around the planet.
Story first published: Tuesday, June 7, 2016, 9:00 [IST]