അഭരണങ്ങളില്‍ ഒളിഞ്ഞിരിക്കും ആയുസ്സ്‌

Posted By:
Subscribe to Boldsky

ആഭരണ പ്രിയരാണ് പൊതുവേ ഇന്ത്യക്കാര്‍. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍. ചിലപ്പോള്‍ ഇക്കാര്യത്തില്‍ സ്ത്രീയും പുരുഷനും എല്ലാം കണക്കായിരിക്കും. എന്നാല്‍ നമ്മള്‍ ധരിയ്ക്കുന്ന ആഭരണങ്ങളും നമ്മുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. ആഭരണങ്ങള്‍ അണയിുന്നതിനു പിറകില്‍ പലപ്പോഴും ചില ശാസ്ത്രീയ വശങ്ങള്‍ കൂടിയുണ്ട്.

എന്നാല്‍ എല്ലാ ആഭരണങ്ങളും വാരിവലിച്ച് ധരിയ്ക്കുന്നതായിരിക്കില്ല ആരോഗ്യത്തിന് സഹായിക്കുന്നത്. ആഭരണം ധരിയ്ക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

അരപ്പട്ട ധരിയ്ക്കാം

അരപ്പട്ട ധരിയ്ക്കാം

അരപ്പട്ട ധരിയ്ക്കുന്നത് പൊതുവേ സ്ത്രീകളാണ്. പണ്ട് പുരുഷന്‍മാരും അരപ്പട്ട ധരിച്ചിരുന്നു. എന്നാല്‍ അരയുടെ ഭാഗത്തുള്ള കൊഴുപ്പ് കുറയ്ക്കാന്‍ അരപ്പട്ട സഹായിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നും ആഢ്യത്വത്തിന്റെ പ്രതീകമാണ് അരപ്പട്ട എന്നത് സത്യമായിരുന്നു.

കാലില്‍ മോതിരമിടുന്നത്

കാലില്‍ മോതിരമിടുന്നത്

കാലില്‍ മോതിരമിടുന്ന സ്ത്രീകള്‍ ധാരാളമുണ്ട് നമുക്കിടയില്‍. ചിലര്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാായാണ് ഇത്തരത്തില്‍ മിഞ്ചി എന്നറിയപ്പെടുന്ന ഈ ആഭരണം ധരിയ്ക്കുന്നത്. എന്നാല്‍ ഇത് ഗര്‍ഭപാത്രത്തിന്റേയും ഹൃദയത്തിന്റേയും ആരോഗ്യത്തെ സഹായിക്കുന്നു. പ്രത്യുത്പാദന ശേഷി കൂട്ടുന്നതിന് ഈ ആഭരണം സഹായിക്കും.

മോതിരം ധരിയ്ക്കുന്നത്

മോതിരം ധരിയ്ക്കുന്നത്

സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ മോതിരം ധരിയ്ക്കും. മോതിരം ധരിയ്ക്കുന്നത് തലച്ചോറിലേയും ഹൃദയത്തിലേയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന നാഡീവ്യൂഹങ്ങളെ ഉദ്ദീപിപ്പിക്കുന്നു.

കമ്മലിടുന്നത്

കമ്മലിടുന്നത്

ഇന്നത്തെ കാലത്ത് ആണ്‍ പെണ്‍ ഭേദമില്ലാതെ കാത് കുത്തുന്നവരാണ് ഉള്ളത്. എന്നാല്‍ കാതിലെ ഞരമ്പ് കണ്ണിന്റെ കാഴ്ചയെ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ കമ്മല്‍ ധരിയ്ക്കുന്നത് കാഴ്ചശക്തിയെ വര്‍ദ്ധിപ്പിക്കുന്നു.

പാദസരം ധരിയ്ക്കാം

പാദസരം ധരിയ്ക്കാം

ശരീരത്തിലെ പോസിറ്റീവ് എനര്‍ജി എവിടേയും പോകാതെ ശരീരത്തില്‍ തന്നെ ഉപയോഗ പ്രദമാക്കാന്‍ സഹായകമാകും. മാത്രമല്ല ഊര്‍ജ്ജപ്രവാഹം ഏറ്റവും കൂടുതല്‍ നടക്കുന്നതിനും കാലിലെ പാദസരം സഹായിക്കുന്നു.

വള ധരിയ്ക്കുന്നത്

വള ധരിയ്ക്കുന്നത്

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വള സഹായിക്കുന്നു. ചര്‍മ്മവും വളയും തമ്മില്‍ നടക്കുന്ന ഉരച്ചിലാണ് ഇത്തരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നത്.

മംഗല്യസൂത്രം

മംഗല്യസൂത്രം

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണ വ്യവസ്ഥ ത്വരിതപ്പെടുത്തുവാനും മംഗല്യസൂത്രം സഹായിക്കുന്നു. മാത്രമല്ല ഭാര്യ ഭര്‍തൃബന്ധത്തിന്റെ ആഴം കാണിയ്ക്കുന്നതിനും മംഗല്യസൂത്രം നല്ലതാണ്.

English summary

Jewellery Worn By Indian Women And The Scientific Reasons Behind Them

An article about scientific reasons behind the ornaments Indian women wear.
Story first published: Monday, May 9, 2016, 13:44 [IST]