ഭാഗ്യ- നിര്‍ഭാഗ്യങ്ങള്‍ അടുക്കളയിലോ?

Posted By:
Subscribe to Boldsky

നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. സന്തോഷത്തിന്റേയും ആരോഗ്യത്തിന്റേയും എല്ലാം കൂടിച്ചേരല്‍ നടക്കുന്നത് തന്നെ അടുക്കളയിലാണ്. എന്നിരുന്നാലും അടുക്കളയിലൂടെ ഭാഗ്യം വരുമെന്ന് ആര്‍ക്കെങ്കിലും അറിയാമോ. മുടി അത്ര നിസ്സാരക്കാരനല്ല, സൂക്ഷിച്ചോളൂ..

പലപ്പോഴും നമ്മുടെ സന്തോഷം മാത്രമല്ല ഭാഗ്യം കൂടിയാണ് അടുക്കളയില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ശരിയായ രീതിയിലല്ല അടുക്കള നിലനില്‍ക്കുന്നതെങ്കില്‍ വീട്ടിലെ സന്തോഷത്തിന് ഗുഡ്‌ബൈ പറയാന്‍ അധികം സമയം വേണ്ടി വരില്ല. അതിനായി അടുക്കളയില്‍ നിന്നും ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അടുക്കളയുടെ സ്ഥാനം

അടുക്കളയുടെ സ്ഥാനം

അടുക്കളയുടെ സ്ഥാനം നിര്‍ണയിക്കേണ്ടത് ആണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അടുപ്പ് സ്ഥിതി ചെയ്യുന്നതില്‍ നിന്ന് എല്ലാ ഭാഗത്തേക്കും ഒരു പോലെ ദൂരമായിരിക്കണം എന്നാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

 അലുമിനിയം പാത്രങ്ങള്‍ മാറ്റാം

അലുമിനിയം പാത്രങ്ങള്‍ മാറ്റാം

അലുമിനിയം പാത്രങ്ങള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ശീലവും അത്ര നല്ലതല്ല. കാരണം അലുമിനിയം എപ്പോഴും നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും എന്നതു കൊണ്ട് തന്നെ.

അലുമിനിയം പാത്രത്തില്‍ പാല്‍

അലുമിനിയം പാത്രത്തില്‍ പാല്‍

ഒരിക്കലും അലുമിനിയം പാത്രത്തില്‍ പാല്‍ തിളപ്പിക്കരുത്. പാല്‍ എപ്പോഴും പ്രതിനിധാനം ചെയ്യുന്നത് ചന്ദ്രനെയാണ് അലുമിനിയം ആകട്ടെ രാഹുവിന്റെ കാവല്‍ക്കാരനും. ചന്ദ്രനും രാഹുവും ഒരിക്കലും ചേരില്ലെന്നതു തന്നെ നമ്മുടെ നിര്‍ഭാഗ്യങ്ങള്‍ക്ക് കാരണമാകും.

 വീടിന്റെനടുവില്‍ അടുക്കള

വീടിന്റെനടുവില്‍ അടുക്കള

ഒരിക്കലും വീടിന്റെ ഒത്ത നടുവില്‍ അടുക്കള പണിയരുത്. ഇതും നിങ്ങളുടെ ഭാഗ്യത്തെ ഇല്ലാതാക്കുന്നതാണ്.

 ചുവന്ന പെയിന്റ്

ചുവന്ന പെയിന്റ്

ഒരിക്കലും അടുക്കളയ്ക്ക് ചുവന്ന പെയിന്റ് അടിയ്ക്കരുത്. കാരണം ചുവപ്പ് എപ്പോഴും കാണിയ്ക്കുന്നത് അഗ്നിയെയാണ്. അതുകൊണ്ട് തന്നെ ഇതും നമ്മുടെ ഭാഗ്യത്തെ ഇല്ലാതാക്കുന്നു.

 ബെഡ്‌റൂമോ ടോയ്‌ലറ്റോ അടുത്തു വേണ്ട

ബെഡ്‌റൂമോ ടോയ്‌ലറ്റോ അടുത്തു വേണ്ട

അടുക്കളയോട് ചേര്‍ന്ന് തന്നെ ബെഡ്‌റൂമോ ടോയ്‌ലറ്റോ പാടില്ല. ഇത് പോസിറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.

 തെക്കു വടക്ക് ഭാഗത്തെ അടുക്കള

തെക്കു വടക്ക് ഭാഗത്തെ അടുക്കള

അടുക്കള പണിയുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അത് തെക്കു വടക്ക് ഭാഗങ്ങളില്‍ പണിയരുതെന്നതാണ്. ഇതും നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നു.

    English summary

    Is your Kitchen bringing bad luck and misfortune in your life

    Kitchen is a very special and sacred part of every household, next to the puja or worship room. And, so it involves major contribution to the sacred aura around your home.
    Story first published: Tuesday, April 19, 2016, 10:49 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more