For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഇഷ്ട നിറവും വ്യക്തിത്വവും

By Super
|


നിറങ്ങള്‍ സന്തോഷവും വിനോദവും നല്‍കുന്ന നിറങ്ങള്‍ നമ്മുടെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്‌. നമ്മുടെ വികാരങ്ങളെ, പ്രവൃത്തികളെ, ചുറ്റുമുള്ള കാര്യങ്ങളോടുള്ള പ്രതികരണത്തെ ഒക്കെയും നിറങ്ങള്‍ സ്വാധീനിക്കുന്നുണ്ട്‌.

നിറത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ നിങ്ങളുടെ ഇഷ്ട നിറം ശരിക്കും നിങ്ങളെ കുറിച്ച്‌ ഏറെ പറയുമെന്ന കാര്യം അറിയാമോ? തടി കുറയ്ക്കാന്‍ കളര്‍ തെറാപ്പി

ഊര്‍ജസ്വലതയെ പ്രതിധ്വനിപ്പിക്കുന്ന ഓറഞ്ച്‌, സമാധാനത്തെ സൂചിപ്പിക്കുന്ന നീല ഇങ്ങനെ ഏത്‌ നിറത്തിനാണ്‌ നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത്‌ എന്നത്‌ നിങ്ങളുടെ വ്യക്തിത്വത്തെ അറിയാനുള്ള സൂചനയാണ്‌. നിങ്ങളുടെ ഇഷ്ട നിറത്തെ കുറച്ച്‌ നിറങ്ങളില്‍ വൈദഗ്‌ധ്യം നേടിയവര്‍ പറയുന്നത്‌ എന്താണന്ന്‌ നോക്കാം. നിങ്ങള്‍ ശരിക്കും ആരാണന്ന്‌ ഇത്‌ എങ്ങനെയാണ്‌ വെളിപ്പെടുത്തുന്നതെന്ന്‌ നോക്കാം.

 വെളുപ്പ്‌

വെളുപ്പ്‌

പരിശുദ്ധിയുടെയും നിഷ്‌കളങ്കതയുടെയും ലാളിത്യത്തിന്റെയും നിറമായ വെളുപ്പിന്‌ യുവത്വവും പരിശുദ്ധിയുമായി ശക്തമായ ബന്ധമുണ്ട്‌. നിങ്ങള്‍ പ്രായമുള്ള ആളാണെങ്കില്‍ വെളുപ്പിനോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നത്‌ പൂര്‍ണതയോടും അസാധ്യമായ ആദര്‍ശങ്ങളോടുമുള്ള അഭിനിവേശമാണ്‌. നഷ്ടമായ യൗവനവും ഉന്‍മേഷവും തിരിച്ചു പിടിക്കാനുള്ള ശ്രമം കൂടിയാകാം ഇത്‌. ലളിത ജീവിതത്തോടള്ള ആഗ്രഹവും ഇത്‌ സൂചിപ്പിക്കും.

ചുവപ്പ്‌

ചുവപ്പ്‌

ശക്തി, ആരോഗ്യം, ഓജസ്സ്‌ എന്നിവയുടെ നിറമായ ചുവപ്പ്‌ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും, ഉശിരുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. ശുഭാപ്‌തി വിശ്വാസികളായ ഇവര്‍ ഒരിക്കലും വിരസത സഹിക്കില്ല. ഇവര്‍ അശ്രദ്ധരോ അന്തര്‍മുഖരോ ആയിരിക്കില്ല. അതിനാല്‍ ചിലപ്പോള്‍ സ്വന്തം പോരായ്‌മകളെ കുറിച്ച്‌ അജ്ഞരായിരിക്കും. അതിനാല്‍ അവര്‍ക്ക്‌ നിഷ്‌പക്ഷരായിരിക്കാന്‍ കഴിയില്ല മറ്റുള്ളവരുടെ എന്ത്‌ തെറ്റ്‌ കണ്ടാലും കുറ്റപ്പെടുത്തും.

 മെറൂണ്‍

മെറൂണ്‍

കഠിനമായ അനുഭവങ്ങള്‍ മെറൂണ്‍ ഇഷ്ടപ്പെടുന്നവരെ എല്ലാവരും ഇഷ്ടപ്പെടുന്നവരും സാധാരണക്കാരുമായി പാകപ്പെടുത്തി എടുത്തേക്കാം. ജീവിതത്തില്‍ തകര്‍ന്നിട്ടും മുന്നോട്ട്‌ പോകുന്നവരാണ്‌ ഈ നിറം ഇഷ്ടപ്പെടുന്നവരിലേറെയും. മെറൂണ്‍ ഇഷ്ടപ്പെടുന്നവര്‍ അച്ചടക്കം ശീലമാക്കിയവരായിരിക്കും. കഠിനമായ അനുഭവങ്ങളിലൂടെ വളര്‍ന്ന്‌ വിജയം നേടുന്നവരായിരിക്കും ഇവര്‍.

പിങ്ക്‌

പിങ്ക്‌

ചുവപ്പിന്റെ സൗമ്യ ഗുണങ്ങള്‍ അടങ്ങിയ നിറമായ പിങ്ക്‌ അവേശ രഹിതമായ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിറമാണ്‌. പിങ്ക്‌ ഇഷ്ടപ്പെടുന്ന സ്‌തീകള്‍മാതൃഭാവമുള്ളവരായിരിക്കും. പിങ്ക്‌ ഇഷ്ടപ്പെടുന്ന വ്യക്തകള്‍ സംരക്ഷണവും, പ്രത്യേക പിരചരണവും

ആഗ്രഹിക്കുന്നവരായിരിക്കും. ഇവര്‍ സ്‌നേഹിക്കപ്പെടാന്‍ ഇഷ്ടമുള്ളവരും സംരക്ഷണവും സുരക്ഷിതമായ ജീവിതവും ആഗ്രഹിക്കുന്നവരും ആയിരിക്കും. സൗന്ദര്യത്തോടയും ആഢംബരത്തോടെയും പ്രത്യക്ഷപ്പെടാന്‍ ഇവര്‍ ചിലപ്പോള്‍ ആഗ്രഹിക്കും. പിങ്ക്‌ ഇഷ്ടപ്പെടുന്നവരും സൗമ്യരും ആകര്‍ഷകത്വമുള്ളവരും ആയിരിക്കും.

ഓറഞ്ച്‌

ഓറഞ്ച്‌

ആഢംബരത്തിന്റെയും ആന്ദത്തിന്റെയും നിറമായ ഓറഞ്ച്‌ ഇഷ്ടപ്പെടുന്നവര്‍ ചുറുചുറുക്കുള്ളവരും തമാശകള്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. സമൂഹവുമായി ഇടപഴികിജീവിക്കുന്നവരായിരിക്കും ഇവര്‍. ഇവര്‍ ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും നല്ല പ്രകൃതക്കാരും പ്രശസ്‌തരും ആയിരിക്കും.അല്‍പം ചാഞ്ചല്യമുള്ളവരാണെങ്കിലും പൊതുവില്‍ സമ്മതരായിരിക്കും. യുവത്വം, ശക്തി, ധൈര്യം, ആകാംഷ,പരിശ്രമം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ്‌ ഓറഞ്ച്‌.

 മഞ്ഞ

മഞ്ഞ

സന്തോഷത്തിന്റെയും ബുദ്ധിയുടെയും ഭാവനയുടെയും നിറമായ മഞ്ഞ തിരഞ്ഞെടുക്കുന്നവര്‍ സാഹസികരും അസാധാരണത്വവും ആത്മസംതൃപ്‌തിയും തിരയുന്നവരും ആയിരിക്കും. മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍ പ്രസന്നമായ വ്യക്തിത്വം ഉള്ളവരായിരിക്കും ഇവര്‍ നല്ല ബിസിനസ്സ്‌ തലവന്‍മാരും രസികത്വം ഉള്ളവരും ആയിരിക്കും. ബുദ്ധിയുടെ നിറമാണിത്‌. മനസ്സു കൊണ്ട്‌ എല്ലാ കാര്യങ്ങളും ചെയ്യുന്നവരായിരിക്കും ഈ നിറം ഇഷ്ടപ്പെടുന്നവര്‍.

പച്ച

പച്ച

ഐക്യത്തിന്റെയും സന്തുലനത്തിന്റെയും നിറമായ പച്ച പ്രതീക്ഷ, സമാധാനം, പുതുമ എന്നിവയെ ആണ്‌ പ്രതിഫലിപ്പിക്കുന്നത്‌. സ്വതന്ത്രചിന്താഗതിക്കാരായ ഇവര്‍ സമൂഹവുമായി ഇടപെടുന്നവരും സമാധാനത്തിന്‌ കൂടുതല്‍ വില കല്‍പ്പിക്കുന്നവരുമായിരിക്കും. ആത്മാര്‍ത്ഥയും സൗമ്യതയും ആഗ്രഹിക്കുന്നവരാണ്‌ പൊതുവെ ഈ നിറം ഇഷ്ടപ്പെടുക. പച്ച ഇഷ്ടപ്പെടുന്നവര്‍ സ്വയം വളരുന്നവരും പരിഷ്‌കൃതരും സമാധാന പ്രിയരും ആയിരിക്കും.അതിനാല്‍ മറ്റുള്ളവര്‍ ഇവരെ ചൂഷണം ചെയ്‌തേക്കാം. ഇവര്‍ പൊതുവെ സംസ്‌കാരസമ്പന്നരും ഉത്‌കൃഷ്ടരും ബഹുമാനിതരും ആയിരിക്കും. ഞങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് ഫോളോ ചെയ്യൂ

നീല

നീല

മൃദുലവും ആശ്വാസദായകവും കരുണാര്‍ദ്രവും സംരക്ഷണം നല്‍കുന്നതുമായ നീലനിറം കരുതലിന്റെയും ആത്മപരിശോധനയുടെയും ഉത്തരവാദിത്വത്തിന്റെയും നിറമാണ്‌. സമാധാനം, സത്യസന്ധത, ക്ഷമത, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്ന നീല സ്വഭാവത്തിലെ സ്ഥിരതയും ബുദ്ധിയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. നീല നിറം ഇഷ്ടപ്പെടുന്നവര്‍ പ്രതീക്ഷ ഉള്ളവരായിരിക്കും എന്നാല്‍ അചഞ്ചലമായ വിശ്വാസങ്ങളാല്‍ ഇടയ്‌ക്കിടെ ദുഖിതരാകും. ഉത്‌കണ്‌ഠ കൂടുതലുള്ള ഇവരുടെ ചഞ്ചല സ്വഭാവം സംശയത്തിന്‌ ഇട നല്‍കും.

 നീല കലര്‍ന്ന പച്ച

നീല കലര്‍ന്ന പച്ച

വിവേകവും നിഷ്‌കര്‍ഷയും ആകര്‍ഷണീയതയും ഉള്ള നീല- ഹരിത വര്‍ണ്ണം ഇഷ്ടപ്പെടുന്നവര്‍ ലോല ഹൃദയരും ബുദ്ധിയുള്ളവരും നിര്‍മ്മല സ്വഭാവക്കാരും ആയിരിക്കും. സ്ഥിരത ഉള്ളവരും, സ്വഭാവത്തില്‍ ഇരുത്തം വന്നവരുമായിരിക്കും ഇവര്‍ . നീല-ഹരിത വര്‍ണ്ണം ഇഷ്ടപ്പെടുന്നവര്‍ക്ക്‌ സവിശേഷ സ്വഭാവായിരിക്കും ഇവര്‍ പൊതുവെ സൗന്ദര്യവും കഴിവും ഉള്ളവരായിരിക്കും . പലപ്പോഴും മറ്റുളളവരുടെ സഹായവും മാര്‍ഗ നിര്‍ദ്ദേശങ്ങളും നിരസിക്കുന്നവരായിരിക്കും ഇവര്‍.

 ഹരിത നീലം

ഹരിത നീലം

സങ്കീര്‍ണതയും ഭാവനയും സ്വാഭാവികതയും ഉള്ളവരായിരിക്കും ഹരിതനീലം ഇഷ്ടപ്പെടുന്നവര്‍ കര്‍ക്കശ സ്വഭാവക്കാരായി പെരുമാറിയെന്നിരിക്കും.പുറമെ ഉള്ള തണുപ്പന്‍ പ്രകൃതം മൂലം വഴക്കുകളില്‍ ചെന്നുപെട്ടേക്കാം.

ലാവെന്‍ഡര്‍ (ഇളം വയലറ്റ്)

ലാവെന്‍ഡര്‍ (ഇളം വയലറ്റ്)

ഉയര്‍ന്ന തലത്തില്‍ ജീവിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന നിറമാണിത്‌. ഹീനമായതൊന്നും ഇവരുടെ ശ്രദ്ധയില്‍പ്പെടില്ല എപ്പോഴും വൃത്തിയായും മനോഹരമായും വസ്‌ത്രധാരണം നടത്തുന്നവരായിരിക്കും ഇവര്‍. സംസ്‌കാരസമ്പന്നവും ഉത്‌കൃഷ്ടവുമായ ജീവിതത്തിന്‌ വേണ്ടി നില കൊള്ളുന്നവരായിരിക്കും ഇവര്‍. ക്രിയാത്മകതയും പരിഷ്‌കാരവും രസികത്വവും ഉള്ള ആകര്‍ഷകമായ പ്രകൃതമായിരിക്കും ഇവരുടേത്‌.

പര്‍പ്പിള്‍

പര്‍പ്പിള്‍

മികച്ച വ്യക്തിത്വം,തൃപ്‌തിപ്പെടാന്‍ പ്രയാസം, രസികത്വം, പെട്ടെന്നുള്ള പ്രതികരണം എന്നിവയാണ്‌ പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവരുടെ സവിശേഷതകള്‍. ഇവര്‍ വ്യത്യസ്‌തതയും അതുല്യതയും ആഗ്രഹിക്കുന്നവരായിരിക്കും. എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്‌തരിച്ച്‌ പറയുന്നവരും കലാപ്രേമികളും ആയിരിക്കും ഇവര്‍. പര്‍പ്പിള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ പാരമ്പര്യങ്ങളെ വ്യതിചലിക്കാനുള്ള പ്രവണത ഉണ്ടാകും അന്തസ്സും സഹിഷ്‌ണുതയും ഉള്ള ഇവര്‍ അധികാരസ്ഥാനം നേടുന്നവരായിരിക്കും.

Read more about: pulse സ്പന്ദനം
English summary

Your Favorite Color And Your Personality

Did you know that your favorite color can actually say a lot about yourself. Find out what our color expert has to say about your favorite color. What does it reveal about who you really are?
X
Desktop Bottom Promotion