Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
തടി കുറയ്ക്കാന്‍ കളര്‍ തെറാപ്പി
തടി കുറയ്ക്കാന്‍ വഴികള്‍ പലതുമുണ്ട്. ഡയറ്റിംഗും വ്യായാമവുമാണ് പ്രധാനമെങ്കിലും ഇതല്ലാതെയും ചില ടെക്നിക്കുകളുണ്ട്.
കളര്‍ തെറാപ്പി ഇത്തരമൊന്നാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളിലൊന്ന്. ക്രോമോതെറാപ്പി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇത് തടി കുറയ്ക്കാനുള്ള പുതിയ ടെക്നിക്കല്ല. 4000 വര്‍ഷത്തോളം പഴക്കമുള്ള ഒന്നാണ്.
കളറും ലൈറ്റും ഉപയോഗിച്ച് ശരീരത്തിലെ ബാലന്‍സ് ക്രമപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്.
തടി കുറയ്ക്കുന്നതിനു പുറമെ ആസ്തമ, വാതം, ഡിപ്രഷന്, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ചര്‍മരോഗങ്ങള്‍, പനി തുടങ്ങിയ പല പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ കളര്‍ തെറാപ്പി ഉപയോഗിയ്ക്കാറുണ്ട്.
കളര്‍ തെറാപ്പിയിലെ ഏതൊക്കെ നിറങ്ങളാണ് തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ.

നീല
കളര്‍ തെറാപ്പി പ്രകാരം നീല നിറം വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കും. റെഫ്രിജറേറ്ററില്‍ നീല നിറത്തിലെ പ്രകാശം തരുന്ന ബള്‍ബ് ഇടുന്നതാണ് ഒരു വഴിയായി പറയുന്നത്.

മഞ്ഞ
മഞ്ഞ നിറവും കളര്‍ തെറാപ്പി പ്രകാരം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മഞ്ഞ നിറത്തിലെ സണ്‍ഗ്ലാസ് ധരിയ്ക്കുക. ഇത് ഡയറ്റ് കൃത്യമായി പാലിക്കാന്‍ സഹായിക്കുമത്രെ.

ചുവപ്പ്
ചുവപ്പ് ശരീരത്തിന്റെ അപചയപ്രക്രിയ ശരിയായി നടക്കാന്‍ സഹായിക്കും. ചുവപ്പിനെ വീക്ഷിയ്ക്കുന്നത് ഗുണം ചെയ്യും. ചുവപ്പു നിറത്തിലെ പ്ലേറ്റില്‍ ഭക്ഷണമെടുക്കുന്നത് കുറച്ചു മാത്രം കഴിയ്ക്കാന്‍ സഹായിക്കും.

പച്ച, വയലറ്റ്
പച്ച, വയലറ്റ് നിറങ്ങള്‍ കളര്‍ തെറാപ്പി പ്രകാരം തടി കുറയാന്‍ സഹായിക്കുന്നവയാണ്. ഇതേ നിറത്തിലെ ചിത്രങ്ങള്‍ മുറിയില്‍ തൂക്കിയിടുന്നത് ഗുണം ചെയ്യും.

കറുപ്പ്
കറുപ്പു നിറവും കളര്‍ തെറാപ്പി പ്രകാരമുള്ള ഒന്നാണ്. ഇതേ നിറത്തിലെ വസ്ത്രങ്ങളും ടേബിള്‍ കവറുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
