ചെലവേറിയ അഞ്ച് നഗരങ്ങള്‍

Posted By: Staff
Subscribe to Boldsky

ഏത് രാജ്യത്തും ജീവിത ചെലവുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്ന കാലമാണിത്.

ലോകത്തിലെ അഞ്ച് ചെലവേറിയ നഗരങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

പല ഗവേഷണ ഏജന്‍സികളും ഇത് സംബന്ധിച്ച് പല തരത്തിലുള്ള ലിസ്റ്റുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. അവയെല്ലാം ഏകദേശം ഒരേ രൂപത്തിലുള്ളവയുമാണ്. ഇവയില്‍ ഏറ്റവും കൃത്യമായത് ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റില്‍(ഇഐയു) പ്രസിദ്ധീകരിച്ചതാണ്. ഇതിനെ അടിസ്ഥാനമാക്കിയ വിവരങ്ങളാണ് ഇവിടെ പറയുന്നത്.

1. സൂറിച്ച്, സ്വിറ്റ്സര്‍ലാണ്ട്

1. സൂറിച്ച്, സ്വിറ്റ്സര്‍ലാണ്ട്

സ്വിറ്റ്സര്‍ലാണ്ടിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. അതേ പോലെ ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലവുമാണിത്. ഈ നഗരത്തില്‍ ഒരു ബിയറിന് ഏകദേശം 10 ഡോളറും, ഒരു സിനിമ ടിക്കറ്റിന് 20 ഡോളറും ചെലവ് വരും. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് എന്നതിനൊപ്പം ചെലവേറിയ രാജ്യവുമാണ് സ്വിറ്റ്സര്‍ലണ്ട്. ഇവിടം സന്ദര്‍ശിക്കുന്നത് ചെലവ് കുറഞ്ഞ ഒന്നായിരിക്കും എന്ന് കരുതേണ്ടതില്ല.

2. ടോക്കിയോ, ജപ്പാന്‍

2. ടോക്കിയോ, ജപ്പാന്‍

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി കണക്കാക്കപ്പെട്ടിരുന്ന ടോക്കിയോ ഇന്ന് രണ്ടാം സ്ഥാനത്താണുള്ളത്. ഈ നഗരത്തില്‍ ഒരു ഡസണ്‍ മുട്ടയ്ക്ക് ഏകദേശം 7 ഡോളറോളം വില നല്കേണ്ടി വരും. ഒരു ക്യാന്‍ സോഡയ്ക്ക് ഏകദേശം 2 ഡോളര്‍ വിലവരും. ഈ നഗരത്തില്‍ ജീവിതച്ചെലവും അതോടൊപ്പം ജീവിത നിലവാരവും വളരെ ഉയര്‍ന്നതാണ്.

3. ജെനീവ, സ്വിറ്റ്സര്‍ലണ്ട്

3. ജെനീവ, സ്വിറ്റ്സര്‍ലണ്ട്

സ്വിറ്റ്സര്‍ലണ്ടിലെ രണ്ടാമത്തെ പ്രശസ്തമായ നഗരമാണ് ജെനീവ. മ്യൂസിയം, കെട്ടിടങ്ങള്‍, പാരമ്പര്യം, ആചാരമര്യാദകള്‍ എന്നിവയാല്‍ യൂറോപ്പിലെ ഒരു പ്രിയപ്പെട്ട സന്ദര്‍ശന കേന്ദ്രമാണിവിടം. ചെലവ് കുറഞ്ഞ താമസസൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭിക്കുക എളുപ്പമല്ല. മറ്റൊരു കാര്യം ജീവിക്കാന്‍ അനുയോജ്യമായ ലോകത്തിലെ മികച്ച എട്ട് നഗരങ്ങളിലൊന്നാണ് ഇതെന്നതാ​ണ്.

4. നാഗോയ, ജപ്പാന്‍

4. നാഗോയ, ജപ്പാന്‍

ജപ്പാനിലെ രണ്ടാമത്തേതും, ലോകത്തിലെ നാലാമത്തേതുമായ ചെലവേറിയ നഗരമാണിത്. പസിഫിക് തീരത്ത് സെന്‍ട്രല്‍ ഹൊന്‍ഷുവിലുള്ള ഈ നഗരം ഒരു വാഹന നിര്‍മ്മാണ കേന്ദ്രമാണ്. ജപ്പാനിലെ 50 ശതമാനത്തോളം വാഹനങ്ങളും നിര്‍മ്മിക്കപ്പെടുന്നത് ഇവിടെയാണ്. നാഗോയയില്‍ ഒരു സോഡക്ക് 1.50 ഡോളറും, ഒരു ബിയറിന് 11 ഡോളറും വിലവരും.

5. ഓസ്‍ലോ, നോര്‍‌വേ

5. ഓസ്‍ലോ, നോര്‍‌വേ

പത്തുവര്‍ഷത്തിലേറെയായി ഏറ്റവും ചെലവേറിയ അഞ്ച് നഗരങ്ങളിലൊന്നാണ് ഓസ്‍ലോ. നോര്‍വേയുടെ തലസ്ഥാനമായ യൂറോപ്പിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഈ നഗരം നിക്ഷേപകര്‍ക്ക് സുരക്ഷിതമായ സ്ഥലമാണ്. ഇവിടെ ഒരു സിനിമ ടിക്കറ്റിന് 18 ഡോളര്‍ വില വരും. ചെലവേറിയ സ്ഥലമാണെങ്കിലും ഇവിടെയുള്ള താമസക്കാര്‍ അത്ര സമ്പന്നരല്ല. ശരാശരി കൂലിയുടെയും വാങ്ങല്‍ ശേഷിയുടെയും കാര്യത്തില്‍ ഈ നഗരത്തിന് നാലാം സ്ഥാനം മാത്രമേയുള്ളൂ.

Read more about: pulse, സ്പന്ദനം
English summary

Top 5 Most Expensive Cities In The World

The costs of living are growing in any country, but it’s nothing compared to the price inflation that some global cities are experiencing. In this article we have prepared a list of the top 5 most expensive cities in the world.
Subscribe Newsletter