ജന്മമാസം ഭാവി മാത്രമല്ല തീരുമാനിയ്ക്കുന്നത്‌

Posted By:
Subscribe to Boldsky

എത്രയൊക്കെ പുരോഗതി ശാസ്ത്ര ലോകത്ത് സംഭവിച്ചെന്നു പറഞ്ഞാലും നമ്മളില്‍ ഉറച്ചു പോയ വിശ്വാസങ്ങള്‍ക്ക് ഒരിക്കലും കോട്ടം തട്ടില്ല. തങ്ങളുടെ വിശ്വാസങ്ങളെ മുറുകെ പിടിയ്ക്കുന്ന കാര്യത്തില്‍ മലയാളിയ്ക്ക് ഒരിക്കലും തെറ്റുപറ്റിയിട്ടില്ലെന്നതും സത്യം. ജന്മമാസം പറയും നിങ്ങളുടെ കള്ളത്തരം

ജ്യോത്സ്യവും പൂജയും വഴിപാടും എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്.

എന്നാല്‍ ഓരോ മാസത്തില്‍ ജനിച്ചവര്‍ക്കും ഓരോ സ്വഭാവമായിരിക്കും. സ്വഭാവം മാത്രമല്ല വ്യത്യാസപ്പെട്ടിരിക്കുന്നത് ഭാഗ്യ-നിര്‍ഭാഗ്യങ്ങളും ആയുസ്സും അങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.

ഓരോ മാസത്തിലും ജനിച്ചവര്‍ക്ക് പ്രതികാരം ചെയ്യുന്ന കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. പ്രതികാരത്തിന്റെ കാര്യത്തിലും ഇവര്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കാം.

 ചിങ്ങമാസം

ചിങ്ങമാസം

ചിങ്ങ മാസത്തില്‍ പിറന്നവര്‍ പൊതുവേ ദേഷ്യക്കാരായിരിക്കും. ഒരിക്കലും മാപ്പ് നല്‍കാന്‍ തയ്യാറാവാത്ത സ്വഭാവമായിരി്കകും ഇവരുടേത്. മാത്രമല്ല ദേഷ്യം തോന്നിയാല്‍ സുനാമി വരുന്നതു പോലെയായിരിക്കും ഇവരുടെ പ്രതികരണവും.

കന്നിമാസം

കന്നിമാസം

കന്നിമാസത്തില്‍ ജനിച്ചവര്‍ മറ്റുള്ളവരെ പരിഹസിക്കുന്ന കാര്യത്തില്‍ മികച്ചവരായിരിക്കും. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ അവരെ ആക്ഷേപിച്ചും പരിഹസിച്ചും അപമാനിയ്ക്കുന്ന സ്വഭാവമായിരിക്കും ഇവരുടേത്.

തുലാം

തുലാം

എല്ലാത്തിലും വലുത് സ്‌നേഹമെന്നു വിചാരിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ തങ്ങളോടാരെങ്കിലും ചതി ചെയ്താല്‍ പിന്നീടൊരിക്കലും അവരുമായി യാതൊരു തരത്തിലുള്ള ബന്ധത്തിനും ഇവര്‍ തയ്യാറാവില്ല. മരണത്തിനു പോലും ഇവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല.

 വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിയില്‍ ജനിച്ചവര്‍ക്ക് ശരിക്കും തേളിന്റെ സ്വഭാവം തന്നെയായിരിക്കും. തന്നെ നോവിച്ചയാളെ അതേ നാണയത്തില്‍ തന്നെ തിരിച്ചു വേദനിപ്പിക്കുക എന്നതായിരിക്കും ഇവരുടെ സ്വഭാവം.

ധനു രാശി

ധനു രാശി

ധനു രാശിയില്‍ പിറന്നവര്‍ സാധാരണ ഗതിയില്‍ ശാന്ത സ്വഭാവക്കാരായിരിക്കും. എന്നാല്‍ ആരെങ്കിസും ദ്രോഹിച്ചാല്‍ അവരെ അത്ര പെട്ടെന്ന് വേദനിപ്പിക്കില്ലെങ്കിലും പിന്നീടും ഉപദ്രവിച്ചാല്‍ ഇത്തരക്കാരുടെ പ്രതികരണം മറ്റുള്ളവര്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരിക്കും.

 മകരം

മകരം

മകരമാസത്തില്‍ ജനിച്ചവര്‍ പെട്ടെന്ന് മാപ്പു കൊടുക്കുന്ന സ്വഭാവക്കാരല്ല. ഏത് കാര്യത്തിലും സത്യാവസ്ഥ മനസ്സിലാക്കി മാത്രമേ തീരുമാനമെടുക്കുകയും ചെയ്യൂ.

കുംഭം

കുംഭം

ധാര്‍മ്മികത കൈമുതലാക്കിയവരാകും കുംഭരാശിക്കാര്‍. തങ്ങളോടാരെങ്കിലും മോശം രീതിയില്‍ പെരുമാറിയാല്‍ ഒരു തരത്തിലും വിട്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറാവില്ല. എന്നാല്‍ മാപ്പു കൊടുക്കേണ്ടുന്ന തെറ്റാണെങ്കില്‍ അതിനും ഇത്തരക്കാര്‍ തയ്യാറാകും.

മീനം

മീനം

മീനം രാശിയില്‍ പിറന്നവര്‍ തികഞ്ഞ ആത്മാഭിമാനികളായിരിക്കും. എന്നാല്‍ പ്രതികാര ചിന്ത മനസ്സില്‍ കയറിയാല്‍ പിന്നെ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറാവില്ല.

മേടം

മേടം

മറ്റുള്ളവരെ ഭരിക്കാന്‍ തല്‍പ്പരരായിരിക്കും ഇവര്‍. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്ക് അതില്‍ കവിഞ്ഞ ശിക്ഷ നല്‍കാനായിരിക്കും ഇവര്‍ ശ്രമിക്കുന്നത്.

ഇടവം

ഇടവം

ഇടവമാസത്തില്‍ ജനിച്ചവര്‍ ദയാശീലരായിരിക്കും. പ്രതികാരമോ ദേഷ്യമോ ഒന്നും തന്നെ ബാധിയ്ക്കുന്നതല്ല എന്ന ചിന്തയായിരിക്കും ഇവര്‍ക്ക്.

 മിഥുനം

മിഥുനം

ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്ത സ്വഭാവക്കാരായിരിക്കും. എന്താണോ തോന്നുന്നത് അതുപോലെയായിരിക്കും പ്രവര്‍ത്തനങ്ങള്‍.

കര്‍ക്കിടകം

കര്‍ക്കിടകം

രഹസ്യ വിരോധം സൂക്ഷിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ടു തന്നെ ഇവരുടെ നീക്കങ്ങളെല്ലാം രഹസ്യമായിരിക്കും.

Read more about: life ജീവിതം
English summary

How Each Zodiac Sign Takes Revenge

What is zodiac and how it affect your life. here are some revenge character of each zodiac sign