For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിന്റെ വസ്ത്രമല്ല പ്രശ്‌നം, പിന്നെയോ?

|

ഇന്നത്തെ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പല ഭിന്നാഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. വസ്ത്രധാരണം ശരിയല്ലാത്തതാണ് പീഡനത്തിന്റെ കാരണം എന്നു വരെയാണ് പല പ്രമുഖരുടേയും അഭിപ്രായവും. എന്നാല്‍ നമ്മുടെ കേരളത്തില്‍ സ്ത്രീകള്‍ മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ മനുഷ്യാവകാശ സമരങ്ങളിലൊന്നായിരുന്നു ചാന്നാര്‍ ലഹള.

മാറുമറയ്ക്കല്‍ സമരം, ശീലവഴക്ക്, മുലമാറാപ്പ്, മേല്‍ശീല കലാപം, നാടാര്‍ ലഹള എന്നീ പേരുകളിലാണ് ഈ സമരം നമ്മുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം പിറകില്‍ സവര്‍ണ മേധാവിത്വമായിരുന്നു എന്ന കാര്യം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ചരിത്ര പ്രസിദ്ധമായ ചാന്നാര്‍ ലഹളയിലൂടെ...

സവര്‍ണ മേധാവിത്വം

സവര്‍ണ മേധാവിത്വം

സവര്‍ണ മേധാവിത്വമായിരുന്നു എല്ലാത്തിനു കാരണം. അവര്‍ക്കു മാത്രമേ നന്നായി വസ്ത്രം ധരിക്കാനും ആഭരണങ്ങള്‍ ധരിക്കാനും അന്ന് അവകാശമുണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ അവകാശമുണ്ടായിരുന്നില്ല.

ബ്രാഹ്മണ സമൂഹത്തിന്റെ മേല്‍ക്കോയ്മ

ബ്രാഹ്മണ സമൂഹത്തിന്റെ മേല്‍ക്കോയ്മ

ബ്രാഹ്മണ സമൂഹമായിരുന്നു പലപ്പോഴും ഇത്തരം ദുരാചാരങ്ങള്‍ സത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരായിരുന്നു താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍.

മതപരിവര്‍ത്തനമെന്ന ആശയം

മതപരിവര്‍ത്തനമെന്ന ആശയം

മതപരിവര്‍ത്തനമായിരുന്നു പിന്നീടുണ്ടായ പോംവഴി. ക്രിസ്ത്യന്‍ മിഷണറിമാരുടെ ഇടപെടല്‍ നാടാര്‍ സമുദായത്തിലെ പലരേയും ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ കാരണമായി. ഇതോടെ ഇവരുടെ വസ്ത്രധാരണത്തിലും മാറ്റം വന്നു.

വസ്ത്രധാരണത്തിലെ മാറ്റം

വസ്ത്രധാരണത്തിലെ മാറ്റം

വസ്ത്രധാരണത്തില്‍ മാറ്റം വന്നതോടെ മാന്യത എന്ന മുഖമുദ്രയ്ക്കു വേണ്ടി പലരും ക്രിസ്ത്യന്‍ മതത്തിലേക്ക് കൂട്ടത്തോടെ പരിവര്‍ത്തനം ചെയ്തു.

സ്ത്രീകളുടെ അവകാശ സമരം

സ്ത്രീകളുടെ അവകാശ സമരം

മുപ്പത് വര്‍ഷത്തെ ചരിത്രമാണ് ഈ സമരത്തിനുള്ളത്. ക്രിസ്തു മതം സ്വീകരിച്ചവര്‍ മേല്‍വസ്ത്രം ധരിച്ചും അല്ലാത്തവര്‍ അതില്ലാതെയും നടന്നു. എന്നാല്‍ സവര്‍മ സ്ത്രീകളാകട്ടെ റൗക്കയും അതിനും മീതെ മേല്‍മുണ്ടും ധരിച്ചു നടന്നു. എന്നാല്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയവരേയും ഇത്തരത്തില്‍ വസ്ത്രം ധരിപ്പിക്കാന്‍ ശ്രമിച്ചു.

മാറുമറയ്ക്കലും ജാതിയും

മാറുമറയ്ക്കലും ജാതിയും

അവര്‍ണ വിഭാഗത്തില്‍ പെട്ടവര്‍ മാറുമറയ്ക്കുന്നതോടെ ഇത് പലരേയും അസ്വസ്ഥരാക്കി. മാറുമറച്ചാല്‍ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു ഇതിനെതിരെ സവര്‍ണര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഇതൊന്നും ്ബ്രിട്ടീഷ് ഭരണാധികാരികള്‍ ചെവി കൊണ്ടില്ല.

കലാപത്തിനു തുടക്കം

കലാപത്തിനു തുടക്കം

1822-ല്‍ മാറുമറയ്ക്കുന്ന വസ്ത്രം ധരിച്ച് ചന്തയില്‍ വന്ന നാടാര്‍ സ്ത്രീകളുടെ കുപ്പായം വലിച്ചു കീറി സവര്‍ണര്‍ കലാപത്തിന് ആക്കം കൂട്ടി. മാത്രമല്ല ഇവരോടൊപ്പമുണ്ടായിരുന്ന പുരുഷന്‍മാരെ പലരും തല്ലിച്ചതയ്ക്കുകയും ചെയ്തു.

കോടതിവിധി അനുകൂലം

കോടതിവിധി അനുകൂലം

എന്നാല്‍ സവര്‍മവിഭാഗത്തിന്റെ ഈ തോന്നിവാസത്തിനെതിരെ മിഷണറിയായ റീഡ് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

ശിക്ഷ കുറവ്

ശിക്ഷ കുറവ്

എന്നാല്‍ ചന്തയില്‍ മാറുമറച്ചെത്തിയ നാടാര്‍ സ്ത്രീയുടെ വസ്ത്രം വലിച്ചു കീറിയ നായര്‍ പ്രമാണിയെ കോടതി ശിക്ഷിച്ചു. എന്നാല്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുന്ന തരത്തിലുള്ള ശിക്ഷയായാതിനാല്‍ ഇത് പിന്നീടും ആവര്‍ത്തിക്കപ്പെട്ടു.

സവര്‍ണ്ണര്‍ക്കെതിരെ പ്രക്ഷോഭം

സവര്‍ണ്ണര്‍ക്കെതിരെ പ്രക്ഷോഭം

എന്നാല്‍ സവര്‍ണര്‍ക്കെതിരെ നാടാര്‍ സമുദായത്തിന്റ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. ഇത് സവര്‍ണ ഹിന്ദുക്കളെ രോഷാകുലരാക്കിത്തീര്‍ക്കുകയും സ്ത്രീകളെ ഉപദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തു.

 1859ന് വിളംമ്പരം പുറപ്പെടുവിച്ചു

1859ന് വിളംമ്പരം പുറപ്പെടുവിച്ചു

എന്നാല്‍ ലഹളയുടെ അവസാനം ചാന്നാര്‍ സ്ത്രീകള്‍ക്കും മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കപ്പെട്ടു. എന്നാല്‍ അതൊരിക്കലും സവര്‍ണസ്ത്രീകളുടെ വസത്രത്തെ അനുകരിക്കലാരുത് എന്നതായിരുന്നു നിബന്ധന.

Read more about: insync life ജീവിതം
English summary

History Of Channar Revolt

The Channar Lahala or Maru Marakkal Samaram refers to the incidents from 1819 to 1859 surrounding the rebellion by Nadar climber women asserting their right to wear upper-body clothes.
X
Desktop Bottom Promotion