For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊക്കെ മറന്നു പോയീ...

By Super
|

ഡേറ്റിങ്ങിനെ കുറിച്ചുള്ള കെട്ടു കഥകള്‍ പ്രണയം കണ്ടെത്തുന്നതില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്തും. സ്‌മാര്‍ട്ട്‌ ഫോണുകള്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കുമോ? എന്തുകൊണ്ടാണ്‌ ധീരന്‍മാരെ ഇഷ്ടപ്പെടുന്ന സ്‌ത്രീകള്‍ പ്രണയത്തെകുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. എന്തുകൊണ്ടാണ്‌ കൂടുതല്‍ പേരും ഫേസ്‌ബുക്കില്‍ കുറച്ച്‌ മാത്രം പങ്കുവയ്‌ക്കുന്നത്‌.

ഫോണിന്റെ കാര്യക്ഷമത അറിയാല്‍ കൂടുതല്‍ തെളിവുകള്‍ നിങ്ങള്‍ക്ക്‌ ആവശ്യമാണ്‌,എന്നാല്‍ നമ്മുടെ തലച്ചോര്‍ നിശബ്ദമാകുന്നത്‌ നിങ്ങള്‍ അറിയുന്നില്ല. നിങ്ങളുടേതല്ലാതെ മറ്റാരുടെയെങ്കിലും നമ്പര്‍ ഒന്ന്‌ ഓര്‍ത്തു നോക്കൂ.സ്‌മാര്‍ട്‌ ഫോണുകള്‍ ആണ്‌ ഇപ്പോള്‍ താരം. നിങ്ങള്‍ക്ക്‌ വേണ്ടി എല്ലാം ചെയ്യുന്നത്‌ ഫോണുകളാണിപ്പോള്‍ . ഫോണിന്റെ ഉപയോഗം കൂടിയപ്പോള്‍ നമ്മള്‍ മറന്നു പോകുന്ന കാര്യങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്‌.

എല്ലാ ദിവസവും നമുക്ക്‌ വേണ്ടി ഫോണ്‍ ചെയ്യുന്ന കാര്യങ്ങള്‍ മറന്നു പോകാന്‍ എളുപ്പമാണ്‌. ഫോണ്‍ വീട്ടില്‍ മറന്നു വച്ചാല്‍ ആകുലത ഉണ്ടാകാനുള്ള പ്രധാന കാരണവും ഇതാണ്‌. നിങ്ങള്‍ക്ക്‌ എവിടെയും എത്താന്‍ കഴിയില്ല ആരേയും വിളിക്കാന്‍ കഴിയില്ല. അടുത്ത കൂട്ടുകാരുടെ ജന്മദിനങ്ങള്‍ പോലും മറന്നു പോകും.

സ്വയം മനസ്സിലാക്കുന്നതിനും - എന്നെന്നേക്കുമായി ഈ കാര്യങ്ങള്‍ മനസ്സില്‍ നിന്നും മായാതിരിക്കാനും ശ്രദ്ധിക്കുക.

നിങ്ങള്‍ മറക്കാന്‍ സാധ്യത ഉള്ള ഏഴ്‌ കാര്യങ്ങളാണ്‌ താഴെ പറയുന്നത്‌.

Memory

1. ഫോണ്‍ നമ്പര്‍

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ നിങ്ങള്‍ക്ക്‌ മനപാഠമാക്കാന്‍ കഴിയുമായിരുന്നു . എന്നാല്‍ ഇപ്പോള്‍ അത്യാവശ്യത്തിന്‌ ഒരു നമ്പര്‍ എഴുതണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഫോണില്‍ നോക്കേണ്ടി വരും.

2. ജന്മദിനങ്ങള്‍

ജന്മദിനത്തിന്‌ സാധാരണ എല്ലാവരും അയ്‌കുന്ന ആശംസകള്‍ക്കു പകരം നിങ്ങളുടേതെന്ന്‌ തിരിച്ചറിയുന്നതിന്‌ എന്തെങ്കിലും പ്രത്യേകമായി ഉള്‍പ്പെടുത്താറുണ്ടോ? . ഒരേ ദിവസം ഒന്നിലേറെ പേരുടെ ജന്മദിനങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി ഒരുമിച്ച്‌ ആശംസ നേരുകയാണോ ചെയ്യുക? അതില്‍ എന്ത്‌ പ്രത്യേകതയാണ്‌ ഉള്ളത്‌.

3. വലിയ ഹരണം

ചെറിയ ക്ലാസ്സില്‍ കണക്കിന്റെ ടീച്ചര്‍ ഹരണം പഠിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച്‌ പറയാറുണ്ട്‌. എല്ലാ സമയവും കാല്‍കുലേറ്ററും കൊണ്ട്‌ നടക്കാന്‍ കഴിയില്ല. അക്കങ്ങള്‍ എഴുതി ഹരിച്ചിരുന്നത്‌ ഒന്ന്‌ ഓര്‍ത്തു നോക്കൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ ഫോണുകളിലും കാല്‍കുലേറ്ററുകള്‍ ലഭ്യമാണ്‌. എല്ലാത്തരം കണക്ക്‌ കൂട്ടലുകള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ഫോണില്‍ ലഭ്യമാകും.

4. ചെക്ക്‌ എഴുതുന്നത്‌

പേപാല്‍, ആപ്പിള്‍ പേ, വെന്‍മോ പോലുള്ള ആപ്ലിക്കേഷനുകളോട്‌ നന്ദി പറയാം. പേപ്പര്‍ ചെക്കുകള്‍ ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്‌ . ബാങ്കില്‍ പോകുന്നതോ ചെക്ക്‌ എഴുതി നല്‍കുന്നതോ ഇപ്പോള്‍ പലര്‍ക്കും ചിന്തിക്കാന്‍ തന്നെ കഴിയില്ല.


5. കൂട്ടെഴുത്ത്‌

ഒപ്പിടാന്‍ നിങ്ങള്‍ക്ക്‌ കഴിയുമായിരിക്കും. എന്നാല്‍ ചെറിയ അക്ഷരങ്ങള്‍ എഴുതാനോ കൂട്ടക്ഷരങ്ങള്‍ എഴുതാനോ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. പല സ്‌കൂളുകളിലും കുട്ടികളെ പോലും കൂട്ടെഴുത്ത്‌ പഠിപ്പിക്കുന്നില്ല എന്നതാണ്‌ സങ്കടകരം. ടെക്‌സ്റ്റിങ്‌ ക്ലാസ്സുകളിയിരിക്കും ഇനിയുള്ള വലിയ കാര്യം. ആശയവിനിമയത്തിന്‌ ഇനി ഇത്തരം ദീര്‍ഘമായ ടെക്‌സറ്റുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

6. നിര്‍ദ്ദേശം നല്‍കുക

ഏതെങ്കിലും സ്ഥലത്ത്‌ എത്തണമെന്ന്‌ ഒരാള്‍ ആവശ്യപ്പെട്ടാല്‍ , എങ്ങനെ അവിടെത്തും എന്നാണ്‌ നമ്മള്‍ ആദ്യം ചോദിക്കുക. സുഹൃത്തിന്റെ പ്രതികരണം നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല എന്ന്‌ വരും. സമീപത്തുള്ള റയില്‍വെ അല്ലെങ്കില്‍ ബസ്റ്റേഷന്‍ എതാണന്ന്‌ അറിയുന്നത്‌ സ്വീകാര്യമായേക്കും. ഇപ്പോള്‍ ഗൂഗിള്‍ വഴി യഥാര്‍ത്ഥ സ്ഥലത്ത്‌ എത്തിച്ചേരാന്‍ കഴിയുമെന്ന്‌ നിങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. റോഡില്‍ വച്ച്‌ ആരെങ്കിലും വഴി ചോദിച്ചാലും ഇതേ മാര്‍ഗ്ഗമായിരിക്കും നിങ്ങള്‍ ഉപയോഗിക്കുക. അവരുടെ ഫോണ്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകില്ല, അല്ലെങ്കില്‍ അതിലെ ആപ്ലിക്കേഷന്‍ ശരിയായിരിക്കില്ല.

7. എങ്ങനെ മറ്റുള്ളവരെ കാത്തിരിക്കാം

ഏതെങ്കിലും സ്ഥലത്ത്‌ ഇന്ന സമയത്ത്‌ ഒരാള്‍ കാണാം എന്ന്‌ പറഞ്ഞാല്‍ അവിടെത്തി അവരെ കണ്ടു കഴിഞ്ഞാല്‍ മാത്രമെ അവരില്‍ നിന്ന്‌ എന്തെങ്കിലും അറിയാല്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ കാണാന്‍ പോകുന്ന വ്യക്തി എവിടെ ആയി എന്നുള്ളതിന്റെ കൃത്യമായ വിവരം ഓരോ മിനുട്ടിലും ലഭ്യമാകും. ചുറ്റുമുള്ള കാഴ്‌ചകള്‍ കണ്ട്‌ ചിന്തകളില്‍ മുഴുകി ഒരാളെ കാത്തിരിക്കുന്ന കാര്യം ഇപ്പോള്‍ ചിന്തിക്കാന്‍ തന്നെ കഴിയില്ല.ഫോണില്‍ പാട്ടു കേട്ടു കൊണ്ടോ ഗെയിം കളിച്ചു കൊണ്ടോ ആയിരിക്കും നിങ്ങള്‍ അവരെ കാത്തിരിക്കുക. സുഹൃത്ത്‌ എവിടെ എത്തിയെന്ന്‌ ഓരോ നിമിഷവും അന്വേഷിച്ചു കൊണ്ടുമിരിക്കും. അപരിചിതര്‍ ആരെങ്കിലും വന്ന്‌ ഹായ്‌ പറഞ്ഞാല്‍ പോലും നിങ്ങള്‍ അറിഞ്ഞെന്നു വരില്ല. കൈ കൊട്ടിയാല്‍ ആരോഗ്യം നന്നാവും!!

Read more about: pulse സ്പന്ദനം
X
Desktop Bottom Promotion