Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
കൈ കൊട്ടിയാല്‍ ആരോഗ്യം നന്നാവും!!
കൈ കൊട്ടുന്നതും ആരോഗ്യവും തമ്മിലെന്തെങ്കിലും ബന്ധം ഉണ്ടോ. കൈ കൊട്ടാത്തവന് ആരോഗ്യമില്ലേ, ആരോഗ്യമില്ലാത്തവനും കൈ കൊട്ടില്ലേ എന്നൊക്കെ ചിലപ്പോള്‍ ഇത് വായിച്ച് തുടങ്ങുമ്പോള്‍ ചിന്തിച്ചിരിക്കാം.
എന്നാല്‍ കൈ കൊട്ടുന്നതും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ശാസ്ത്രത്തില്‍ വിശ്വാസമില്ലേ നിങ്ങള്‍ക്ക്. എങ്കില്‍ ഇത് വായിച്ച് നോക്കൂ.

ഹൃദ്രോഗങ്ങള്‍, ആസ്ത്മ
ഹൃദ്രോഗങ്ങള്‍, ആസ്ത്മ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈ കൊട്ടുമ്പോള്‍ അതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു.

കരള്‍, ശ്വാസകോശം
കരള്‍, ശ്വാസകോശം തുടങ്ങിയവയുമായി ബന്ധമുള്ള നാഡികളെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ കൈ കൊട്ടല്‍ സഹായിക്കുന്നു.

ആയാസങ്ങളില് നിന്ന് മോചനം
മാനസികാരോഗ്യമാണ് ഇതിന്റെ മറ്റൊരു ഗുണം. കൈ കൊട്ടുമ്പോള്‍ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളെ മറക്കുന്നു. അങ്ങനെ അല്പനേരത്തേക്കെങ്കിലും ആയാസങ്ങളില് നിന്ന് മോചനം ലഭിക്കും.

പ്രതിരോധശേഷി
ശരീരത്തിലെ ശ്വേതരക്താണുക്കളെ ശക്തിപ്പെടുത്താന്‍ കൈ കൊട്ടുന്നതിലൂടെ സാധിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ഉയര്‍ത്തുകയും അസുഖങ്ങളെ ഒരുപരിധി വരെ തടയുകയും ചെയ്യുന്നു.

കുട്ടികളുടെ പഠനനിലവാരവും കഴിവുകളും
കുട്ടികളുടെ പഠനനിലവാരവും മറ്റ് കഴിവുകളും കേവലം കൈ കൊട്ടുന്നതിലൂടെ മെച്ചപ്പെടുമത്രേ.

കൊളസ്ട്രോള്‍
കൈ കൊട്ടുമ്പോള്‍ രക്തചംക്രമണം ത്വരിതപ്പെടുകയും തന്മൂലം ഞരമ്പുകള്‍, ധമനികള്‍ എന്നിവയിലെ തടസ്സങ്ങളെ നീക്കം ചെയ്യാനും സാധിക്കുന്നു. ചീത്ത കൊളസ്ട്രോളും ഇത് വഴി കുറക്കാനാകുന്നു. ഗ്ലൂക്കോമ പോലുള്ള നേത്രരോഗങ്ങളേയും ഇതിലൂടെ പരിഹരിക്കാമത്രേ.

ഫിറ്റ്നസ്
ദിവസം 1,500 തവണ കൈ കൊട്ടിനോക്കൂ, അത് ഫിറ്റ്നസ് വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. തുടക്കത്തില്‍ ഒരു ദിവസം 100-200 വരെ കൈ കൊട്ടുക. പിന്നീട് ക്രമേണ മിനുട്ടില്‍ 50-100 വരെ കൈ കൊട്ടുന്ന വേഗതയിലെത്തുക. പിന്നീട് ക്രമേണ പരിശീലനത്തിലൂടെ ആ വേഗത ഉയര്‍ത്തുകയും ചെയ്താല്‍ മതി.

കൈയ്യക്ഷരം
കുട്ടികള്‍ക്ക് ഗുണകരമാകുന്ന മറ്റൊരു കാര്യം കൈ കൊട്ടുന്നത് അവരുടെ കൈയ്യക്ഷരം മികച്ചതാക്കാനും അക്ഷരത്തെറ്റുകള്‍ കുറക്കാനും ഇടയാക്കാം എന്നതാണ്. കാരണം കൈകളിലെ ചെറിയ മാംസപേശികളെ ഒഴുക്കോടെയും കരുത്തോടെയും പ്രവര്‍ത്തിക്കാന്‍ കൈക്കിണങ്ങുന്ന മികച്ച വ്യായാമമാണിത്. പേശികളുടെ ആയാസരഹിത പ്രവര്‍ത്തനം കൈയ്യക്ഷരം മെച്ചപ്പെടുത്തുന്നു.

ചൂട്
ഭക്ഷണശേഷം ഒരു മണിക്കൂറോളം കൈ കൊട്ടുന്നത് ശീലമാക്കി നോക്കൂ, അത് ശരീരത്തിന് സുഖകരമായ ചൂട് പ്രദാനം ചെയ്യുമത്രേ, കൈകളും കാലുകളും വിയര്‍ക്കാനും ശരീരത്തിന് ഒരു വ്യായാമമാകാനും സഹായിക്കും.

വെളിച്ചെണ്ണ
കൈ കൊട്ടുമ്പോഴുള്ള ഗുണങ്ങള്‍ കൂടുതല്‍ മെച്ചമാകാന്‍ കൊട്ടുന്നതിന് മുമ്പ് വെളിച്ചെണ്ണയോ കടുകെണ്ണയോ കൈകളില്‍ തേയ്ക്കുന്നത് നന്നായിരിക്കും. ശരീരം ഇവയെ വലിച്ചെടുക്കും.

ഹൈപ്പര്ടെന്ഷന്, പ്രമേഹം, വിഷാദം, ആസ്ത്മ,
കൈ കൊട്ടലിലൂടെ ആശ്വാസം ലഭിച്ചേക്കാവുന്ന രോഗങ്ങള്‍ ധാരാളമുണ്ട്. അവയില്‍ ചിലതാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഹൈപ്പര്ടെന്ഷന്, പ്രമേഹം, വിഷാദം, ആസ്ത്മ, ജലദോഷം, സന്ധിവാതം, തലവേദന, ഉറക്കക്കുറവ്, മുടികൊഴിച്ചില്‍ എന്നിവ.



Click it and Unblock the Notifications