ഒഴിവ് സമയങ്ങള്‍ ഫലപ്രദമാക്കാം

Posted By: Super
Subscribe to Boldsky

നിങ്ങള്‍ എങ്ങനെയാണ് ഒഴിവ് സമയം ചെലവഴിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഒഴിവ് സമയം ക്രിയാത്മകമായി ചെലവഴിക്കാന്‍ എന്തെങ്കിലും നടപടി നിങ്ങള്‍ എടുക്കാറുണ്ടോ? പലപ്പോഴും ആളുകള്‍ 'ഫ്രീ ടൈമോ?' എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നത് കേട്ടിട്ടുണ്ടാവും. ഇത് അവര്‍ ഇരുപത്തിനാലുമണിക്കൂറും ജോലി ചെയ്യുന്നു എന്നാണോ അര്‍ത്ഥമാക്കുന്നത്?. പലപ്പോഴും അല്പം ഒഴിവ് സമയം കിട്ടുമ്പോള്‍ അത് ബാക്കിയാകുന്ന ജോലികള്‍ തീര്‍ക്കാനാണ് പലരും ചെലവഴിക്കാറ്.

വിഷമം തോന്നുമ്പോള്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍

നിങ്ങള്‍ക്ക് ഒഴിവ് സമയമുണ്ടോ എന്നും അല്പസമയം വെറുതെയിരിക്കാന്‍ സാധിക്കുമോ എന്നും നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാകും. എന്നാല്‍ നിങ്ങളുടെ ജോലിയെ ബാധിക്കാതെ തന്നെ ഒഴിവ് സമയം കണ്ടെത്താനാവും. ഇത് നടപ്പാകാന്‍ അല്പം ഇച്ഛാശക്തിയും ചെറിയൊരു പരിശ്രമവും മതി. ഒഴിവ് വേളകള്‍ ഫലപ്രദമായി ചെലവഴിക്കാന്‍ സഹായിക്കുന്ന ചല മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

1. വീട്ടുജോലികള്‍

1. വീട്ടുജോലികള്‍

ദിവസേനയുള്ള വീട്ടുജോലികള്‍ ഒഴിവാക്കാന്‍ സാധിക്കാത്തവയാണ്. പാചകം, ഉദ്യാനപരിപാലനം, വീട് വൃത്തിയാക്കല്‍ എന്നിവയൊക്കെ ഈ ജോലികളില്‍ പെടുന്നു. നിങ്ങള്‍ക്ക് ചെയ്യാനാവുന്ന കാര്യം ഈ ജോലികള്‍ ആസ്വദിച്ച് ചെയ്യുക എന്നതാണ്. ഒഴിവ് സമയത്ത് ചെടികള്‍ നടുകയോ, പുതിയ വിഭവങ്ങള്‍ പാചകം ചെയ്യുകയോ ചെയ്യാം. അതല്ലെങ്കില്‍ ജനാലകള്‍ക്കായി പുതിയ കര്‍ട്ടനുകള്‍ തയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി വീടും പരിസരവും ഭംഗിയാവുകയും അതിനൊപ്പം ഒഴിവ് വേളകള്‍ വിനോദകരമാവുകയും ചെയ്യും. വീട്ടിലെ വസ്തുക്കളുടെ ക്രമീകരണങ്ങള്‍ മാറ്റി പുതിയൊരു അന്തരീക്ഷം നല്കുകയും ചെയ്യാവുന്നതാണ്.

2. വളര്‍ത്ത് മൃഗങ്ങള്‍

2. വളര്‍ത്ത് മൃഗങ്ങള്‍

ഒഴിവ് സമയത്ത് ചെയ്യാവുന്ന പത്ത് കാര്യങ്ങളെടുത്താല്‍ അതിലൊന്ന് വളര്‍ത്ത് മൃഗങ്ങളുടെ പരിപാലനമാണ്. മനുഷ്യരെപ്പോലെ തന്നെ അവയും ശ്രദ്ധ ആവശ്യപ്പെടുന്നവയും നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കുകയും ചെയ്യുന്നവയാണ്. എന്നാല്‍ ഈ സമയത്ത് മാനസിക സംഘര്‍ഷത്തോടെ കാര്യങ്ങള്‍ ചെയ്യാതിരിക്കുക. അത് ആ സമയത്തിന്‍റെ ആസ്വാദ്യത നശിപ്പിക്കുകയേ ഉള്ളൂ.

3. വായന

3. വായന

ഒഴിവ് സമയത്ത് ചെയ്യാവുന്ന മികച്ച ഒരു കാര്യമാണ് വായന. ഏറെക്കാലമായി വായിക്കാനാഗ്രഹിക്കുന്ന ഒരു പുസ്തകം വായിക്കാനെടുക്കുക. ഫോണിനും, ഐപാഡിനുമൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ നല്ല അനുഭവമാകും പുസ്തകവായന നല്കുക.

4. സഞ്ചാരം

4. സഞ്ചാരം

നിങ്ങള്‍ക്ക് സുഹൃത്തുക്കളുണ്ടെങ്കില്‍ അവരുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്താം. ഒഴിവ് സമയത്ത് അവരെ സന്ദര്‍ശിക്കാം. അല്പം ചുറ്റി സഞ്ചരിക്കുകയും കുറച്ച് സമയവും പണവും ചെലവഴിക്കുകയും ചെയ്യുക. അതൊരു നഷ്ടമായി കരുതേണ്ടതില്ല.

5. ഉറക്കം

5. ഉറക്കം

മറ്റൊന്നും ചെയ്യാനുള്ള മൂഡില്ലെങ്കില്‍ റിലാക്സ് ചെയ്യാനുള്ള മികച്ച മാര്‍ഗ്ഗമാണ് ഉറക്കം. ഒഴിവ് സമയത്ത് സുഖമായി ഒരുറക്കം നടത്താം.

6. നിശബദ്ധത

6. നിശബദ്ധത

വല്ലപ്പോഴും മാത്രം ലഭിക്കുന്ന ഒഴിവ് സമയത്ത് നിങ്ങള്‍ നിങ്ങളോടൊപ്പം തന്നെ അല്പം സമയം ചെലവഴിക്കുക. അല്പസമയം ശാന്തമായിരുന്ന് നിങ്ങളെ തന്നെ ശ്രദ്ധിക്കുക. അത് വഴി സ്വയം തിരിച്ചറിയാനുമാകും.

English summary

Things To Do In YOUR Free Time

Have you ever realized or noticed how you actually spend your off hours? Do you put in some effort to make it fruitful? We often hear people saying “What free time?”