വായ്പ നല്കുമ്പോളറിഞ്ഞിരിക്കാന്‍...

Posted By: Super
Subscribe to Boldsky

പണം വായ്പ നല്കുന്നതിന് മുമ്പ് ഏറെ ചോദ്യങ്ങള്‍ ചോദിക്കേണ്ടതായുണ്ട്. ഒരു സുഹൃത്തിന് പണം ആവശ്യമായി വരുമ്പോള്‍ നിങ്ങള്‍ പെട്ടന്ന് തന്നെ സാമ്പത്തികസഹായവുമായി ചെന്നേക്കാം. നിങ്ങളുടെ കൈവശം പണമിരിപ്പുണ്ടെങ്കില്‍ അത് ശരിയായ കാര്യവുമാണ്.

എന്നാല്‍ ചിലപ്പോള്‍ കടം വാങ്ങുന്നയാളുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളുമുണ്ടാകാം. ഇവയൊഴിവാക്കാന്‍ സുഹൃത്തുക്കള്‍ക്ക് പണം വായ്പ നല്കുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ടുന്ന ചില ചോദ്യങ്ങള്‍ അറിഞ്ഞിരിക്കുക.

Money

1. പണം എന്താവശ്യത്തിനാണ്? - പണം വായ്പ നല്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് അത് എന്തിന് ഉപയോഗിക്കുന്നു എന്നത്. പണം വായ്പ നല്കുന്നയാള്‍ ചോദിക്കാന്‍ തുനിഞ്ഞാല്‍ ഈ ചോദ്യത്തിന് ഉത്തരം നല്കാന്‍ തയ്യാറായിരിക്കണം. പണം നല്കുന്നയാളെ സംബന്ധിച്ച് വാങ്ങുന്നയാള്‍ എന്ത് ചെയ്യാനുദ്ദേശിക്കുന്നു എന്നറിയാനുള്ള അവകാശമുണ്ട്.

2. സുഹൃത്തിന്‍റെ സല്‍പേര് - പണം കടം നല്കാനൊരുങ്ങുമ്പോള്‍ വാങ്ങുന്ന സുഹൃത്തിന്‍റെ പണമിടപാടുകളിലുള്ള സല്‍പേര് കൂടി പരിഗണിക്കുക. ഈ വ്യക്തിക്ക് പതിവായി പണം കടം വാങ്ങുകയും തിരിച്ച് നല്കാതിരിക്കുകയും ചെയ്യുന്ന ശീലമുണ്ടോ എന്ന് അന്വേഷിക്കുക. ഇത്തരത്തിലുള്ള വിശ്വാസ്യത പരിഗണിച്ചാല്‍ നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നഷ്ടപ്പെടാതിരിക്കും.

3. നിങ്ങളെ സുഹൃത്ത് സഹായിച്ചിട്ടുണ്ടോ? - സുഹൃത്തിന് കടം നല്കേണ്ട എന്ന് തീരുമാനിച്ചാലും മുന്‍കാലത്ത് അവര്‍ പണം നല്കിയോ, മറ്റേതെങ്കിലും തരത്തിലോ നിങ്ങളെ സഹായിച്ചിട്ടുണ്ടോ എന്ന് ഓര്‍മ്മിച്ച് നോക്കുക. ചിലപ്പോള്‍ ഇക്കാര്യത്തിലുള്ള വിശ്വാസവും ധൈര്യവും മൂലമാകും അവര്‍ പണം കടം ചോദിക്കുന്നത്. എല്ലായ്പോഴും അവര്‍ പണം കൃത്യമായി തിരികെ തന്നിട്ടുണ്ടെങ്കില്‍ വായ്പ കൊടുക്കുന്നത് സുരക്ഷിതമായിരിക്കും.

4. നിങ്ങളുടെ കൈവശം പണമുണ്ടോ? - നിങ്ങളുടെ കൈവശമില്ലാത്തത് വായ്പ നല്കാനാവില്ല. അക്കാരണത്താല്‍ ഒരാള്‍ കടം ചോദിക്കുമ്പോള്‍ പെട്ടന്ന് തന്നെ ഉത്തരം നല്കണം. നിങ്ങളുടെ നിലവിലുള്ള സാമ്പത്തിക സ്ഥിതി പരിശോധിച്ച് വായ്പ നല്കാന്‍ കയ്യില്‍ പണമുണ്ടോ എന്ന് നോക്കുക. വാടക, കാര്‍ വായ്പ, മറ്റ് ചെലവുകള്‍ പോലുള്ള കാര്യങ്ങള്‍ക്ക് നിങ്ങള്‍ ഉടനെ തന്നെ പണം ചെലവാക്കേണ്ടതുണ്ടെങ്കില്‍ പണം കടം നല്കരുത്.

5. പണ നഷ്ടം താങ്ങാനാവുമോ? - സുഹൃത്ത് നല്ല ഉദ്ദേശത്തോടെയാണ് വായ്പ വാങ്ങുന്നതെങ്കിലും ഒരു പക്ഷേ അത് തിരികെ ലഭിക്കാതിരുന്നേക്കാം. അതിനാല്‍ തന്നെ പണം നഷ്ടമായാല്‍ അത് നിങ്ങള്‍ക്ക് താങ്ങാനാവുമോ എന്ന് ചിന്തിക്കുക. നിങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ കടം നല്കുന്നത് ഉചിതമായ കാര്യമല്ല. വാടക നല്കേണ്ട പണത്തിന്‍റെ പകുതി സുഹൃത്തിന് വായ്പ നല്കിയാല്‍ വാടക നല്കേണ്ട സമയത്ത് അത് തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

6. സൗഹൃദത്തിന്‍റെ പ്രാധാന്യം - സുഹൃത്തിന് പണം തിരികെ നല്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിങ്ങളുടെ സൗഹൃദം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പരിഗണിക്കുക. സൗഹൃദവും പണവും തമ്മില്‍ കൂട്ടിക്കുഴക്കാതിരിക്കുകയാണ് ഉചിതം. അടുത്ത സൗഹൃദങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ പണത്തെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുക. നിങ്ങള്‍ വലിയൊരു തുക കടം നല്കുകയും, സുഹൃത്ത് തിരികെ നല്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൗഹൃദത്തിന് കോട്ടം വരാതെയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

7. രേഖാമൂലമുള്ള ഉടമ്പടി - സുഹൃത്തിന് വായ്പ നല്കുന്നുവെങ്കില്‍ രേഖാമൂലമുള്ള ഒരു ഉടമ്പടി തയ്യാറാക്കുക. വായ്പാ തുക, പലിശ നിരക്ക്, തിരിച്ചടവ് നിബന്ധനകള്‍ എന്നിവയെല്ലാം ഇതില്‍ പരാമര്‍ശിച്ചിരിക്കണം. ഇത്തരത്തിലുള്ള ഒരു ലിഖിത ഉടമ്പടി വായ്പ സംബന്ധമായ തെറ്റിദ്ധാരണകളെയും, ആശയക്കുഴപ്പങ്ങളെയും അകറ്റി നിര്‍ത്താന്‍ സഹായിക്കും.

Read more about: pulse സ്പന്ദനം
English summary

Questions To Ask Before Lending Money

There are several questions to ask before lending money. If a friend needs financial help, you might be quick to jump in and offer assistance. This is especially true if you have additional cash. But sometimes, lending money can trigger problems with the borrower.