For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകറ്റി നിര്‍ത്താം ഈ പെരുമാറ്റ ദോഷങ്ങള്‍ !

By Super
|

ചിലപ്പോഴൊക്കെ കൂടുതല്‍ മികച്ചതിന് നിങ്ങള്‍ അര്‍ഹനാണ് എന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍ പിന്നെ എന്തിനാണ് അതില്‍ കുറഞ്ഞവയുമായി നിങ്ങള്‍ ഒത്തുതീര്‍പ്പിലേര്‍പ്പെടുന്നത്. ഇന്നുമുതല്‍ ചീത്തസ്വഭാവങ്ങളുമായി പൊരുത്തപ്പെടില്ല എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ജീവിതത്തെ ദുരിതമയമാക്കാം. അത്തരം സ്വഭാവക്കാരെ സ്വയം ഒഴിവാക്കാമെന്നിരിക്കേ അവരെ നിങ്ങള്‍ പിന്തുടരുന്നതെന്തിനാണ്?

മറ്റുള്ളവര്‍ നിങ്ങളോട് പെരുമാറുന്ന രീതിയില്‍ മാറ്റം വരുത്താനും, നിഷേധാത്മക മനോഭാവത്തെ ഒഴിവാക്കാനും ജീവിതത്തില്‍ അകറ്റി നിര്‍ത്തേണ്ടുന്ന ആറ് കാര്യങ്ങളെ പരിചയപ്പെടുക.

People

1. നെഗറ്റിവ് മനോഭാവം - നമ്മളുടെ ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ പ്രശ്നങ്ങളെയാണ് നേരിടേണ്ടി വരുക. അനേകം ആളുകള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ മാത്രമല്ല, സുഹൃത്തുക്കളെ കണ്ടെത്തുന്നതിലും മികവുള്ളവരല്ല. ആരെങ്കിലും നിങ്ങളോട് നെഗറ്റീവ് മനോഭാവത്തോടെ സംസാരിക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തില്‍ ഇനി കൂടുതല്‍ സംഘര്‍ഷം വേണ്ട എന്ന് ഓര്‍മ്മിക്കുക. മനസില്‍ പോസിറ്റീവ് മനോഭാവം നിറയ്ക്കുകയും നെഗറ്റീവ് ചിന്താഗതിയെ അകറ്റി നിര്‍ത്തുകയും ചെയ്യുക.

2. സ്വന്തം കഴിവും കരുത്തും കുറച്ച് കാണുക - നിങ്ങള്‍ക്ക് എന്തെങ്കിലും നേടാനാവില്ല എന്ന് ആരും പറയാന്‍ അനുവദിക്കാതിരിക്കുക. നിങ്ങളോടും നിങ്ങളുടെ സ്വപ്നങ്ങളോടും സത്യസന്ധത പുലര്‍ത്തുക. നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്ഥമായി ചിന്തിക്കുന്നു എന്നതിനാല്‍ ആരെയും അകറ്റി നിര്‍ത്തേണ്ടതില്ല. പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരിക്കുക എന്നതാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ സാധ്യമാകുന്ന കഴിവുള്ളയാളാണ് നിങ്ങള്‍.

3. നുണകള്‍ - എന്താണ് ആളുകള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്ന് നീരീക്ഷിച്ചാല്‍ ആളുകള്‍ എത്രത്തോളം സത്യസന്ധരാണ് എന്ന് മനസിലാക്കാനാവും. ഒരിക്കല്‍ ഒരു വ്യക്തിയുടെ നുണയുടെ വലയില്‍ നിങ്ങള്‍ വീണാല്‍ ഇനി മുതല്‍ അവരുമായുള്ള ആശയവിനിമയത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നതിന്‍റെ സൂചനയായി കണക്കാക്കുക. പ്രവൃത്തി വാക്കുകളേക്കാള്‍ ശക്തമാണെന്ന് ഓര്‍മ്മിക്കുക.

4. വഴക്ക് - കുട്ടികളുടെയും കൗമാരക്കാരുടെയും മാത്രം സ്വഭാവമല്ല മുതിര്‍ന്നവരിലും ഈ സ്വഭാവമുണ്ട്. വാക്കുകളാലുള്ള ആക്രമണമോ മറ്റ് തരത്തിലുള്ള അസഹിഷ്ണുതയുള്ള പെരുമാറ്റവുമോ ആയാണ് ഇത് അവരില്‍ കാണപ്പെടുക. സത്യസന്ധത പുലര്‍ത്തുന്ന ഒരാളോട് മോശമായി പെരുമാറാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പലരും മറ്റുള്ളവരെ അധിക്ഷേപിച്ച് സംസാരിക്കുന്ന സ്വഭാവമുള്ളവരാണ്. ഇത്തരക്കാള്‍ നിങ്ങളുടെ ഈഗോയെ പുറത്തെത്തിക്കാന്‍ അവരാലാവും വിധം ശ്രമിക്കും. എന്നാല്‍ അത് സംഭവിക്കാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

തുടക്കത്തില്‍ അത്തരക്കാരുടെ സ്വഭാവുമായി ഏറ്റുമുട്ടുക പ്രയാസമായിരിക്കുമെങ്കിലും അത് സാധിക്കുമ്പോള്‍ അങ്ങനെ ചെയ്തതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ഇക്കാരണത്താല്‍ നിങ്ങളെ തരംതാഴ്ത്തിക്കാണാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് ശ്രദ്ധയോടെയിരിക്കുക. അതേപോലെ കലഹങ്ങള്‍ ഏത് തരത്തില്‍ പെട്ടവരില്‍ നിന്നും, അതായത് സുഹൃത്തുക്കളില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ പോലും സംഭവിക്കാം. മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ സമീപിക്കുന്നു എന്ന് ശ്രദ്ധ പുലര്‍ത്തുകയും, ആവശ്യമായാല്‍ അവരോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുക.

5. നിങ്ങളുടെ മേല്‍ മറ്റുള്ളവരുടെ നിയന്ത്രണം - നിങ്ങള്‍ നിങ്ങളുടെ ലോകത്തിന്‍റെ ശില്പിയാണ്. നിങ്ങളുടെ ജീവിതം എന്തായിരിക്കണമെന്ന് നിശ്ചയിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുന്നത് എന്തിനാണ്? ജീവിതത്തില്‍ മാര്‍ഗ്ഗ ഭ്രംശം സംഭവിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുടെ സഹായം നിങ്ങള്‍ ആവശ്യപ്പെട്ടേക്കാം. എന്നാല്‍ അവര്‍ നിങ്ങളുടെ മേല്‍ അധികാരം കയ്യടക്കുന്നതിന് അനുവദിക്കരുത്.

6. ശാരീരിക അക്രമവും ദുരുപയോഗവും - ശാരീരിക ദുരുപയോഗം നേരിടേണ്ടി വന്ന ഒരാളോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അടുപ്പമുള്ള ഒരാള്‍ക്കും ദുരുപയോഗം നടത്തുന്ന ആള്‍ക്കും ഇടയില്‍ തടസ്സം നിന്ന ഒരു വ്യക്തിയോ ആണ് നിങ്ങളെങ്കില്‍, അവ മറന്ന് നിങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെങ്കില്‍ നിങ്ങള്‍ ഒരു വിജയി ആണ്. മിക്കയാളുകളും ശാരീരിക അതിക്രമങ്ങളെ അവഗണിക്കാനാവാത്ത തരത്തിലുള്ള ഗൗരവതരമായ കാര്യമായി കണക്കിലെടുക്കുന്നവരാണ്. എന്നാല്‍ ഇത് ഇന്ന് മിക്ക ബന്ധങ്ങളിലും കുടുംബങ്ങളിലും സംഭവ്യമായ കാര്യമാണിത്. അത്തരം അനുഭവത്തിലൂടെ കടന്ന് പോകുന്നവരെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ അത്തരം അനുഭവത്തിലൂടെ കടന്ന് വന്ന ആളാണെങ്കില്‍ അവര്‍ക്ക് സഹായഹസ്തം നീട്ടുകയും, അവരുടെ ഭൂതകാലത്തെ കടന്ന് പോകാനനുവദിച്ച് ജീവിതത്തെ ആരോഗ്യകരമായി നയിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

നിങ്ങളുടെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ് നിങ്ങള്‍. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് സ്വീകാര്യമായ സ്വഭാവങ്ങള്‍ ഔചിത്യത്തോടെ സ്വീകരിക്കുക. നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു ഉത്തരവാദിത്വമുണ്ടെന്നും, നിങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കരുത്തുള്ളയാളെന്നും സ്വയം കരുതുക. നിങ്ങളുടെ ഇച്ഛകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ജീവിതം മുന്നോട്ട് നയിക്കുക.

Read more about: pulse സ്പന്ദനം
English summary

Negative Behaviors Of Others You should Not Allow In Your Life

If you want to change how people are treating you and detox your life from the negativity, here are 6 behaviors you should not allow in your life.
Story first published: Wednesday, November 26, 2014, 14:44 [IST]
X
Desktop Bottom Promotion