കാര്‍ നോക്കി സ്വഭാവം പറയാം

Posted By:
Subscribe to Boldsky

കൈ നോക്കി ഫലം പറയുന്നതു കണ്ടിട്ടില്ലേ. അതുപോലെ കാര്‍ നോക്കിയും ഫലം പറയാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്‍ ഏതാണ്, അല്ലെങ്കില്‍ ഏതു നിറമാണ് എന്നതിനെ ആശ്രയിച്ച് നിങ്ങളെക്കുറിച്ചും പറയാം.

Car

കറുത്ത വലിയ കാറാണ് നിങ്ങളുടേതെങ്കില്‍ ക്ലാസിക് ടേസ്റ്റുള്ളയാളാണ് നിങ്ങളെന്നു പറയാം. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യുന്ന ഒരാളെന്ന് ഈ കാറിന്റെ ഉടമയെ വിലയിരുത്താം. ഭരിക്കുന്ന രീതിയിലുള്ള ഒരാളെന്ന് വേണമെങ്കില്‍ ഇത്തരക്കാരെ പറയാം.

ചുവന്ന കാറുള്ളവരാകട്ടെ, പെട്ടെന്ന് ഇളക്കം തട്ടുന്ന സ്വഭാവക്കാരായിരിക്കും. ചുവന്ന അല്‍പം ഒതുങ്ങിയ കാറുള്ളവര്‍ പെട്ടെന്ന് ദേഷ്യം വരുന്നവരായിരിക്കും. എന്നാല്‍ ഇത് മറ്റുള്ളവരുടെ മുന്‍പില്‍ കാണിക്കാന്‍ ഇഷ്ടമില്ലാത്തവരും.

ചുവന്ന വിസ്താരമേറിയ കാര്‍ ഇഷ്ടപ്പെടുന്നവര്‍ സ്വാഭാവത്തിന്റെ കാര്യത്തിലും തുറന്ന പ്രകൃതക്കാരായിരിക്കും. ആരുമായും കൂട്ടു കൂടാനും ഏത് സദസില്‍ തിളങ്ങാനും ഇത്തരക്കാര്‍ക്ക് കഴിയും.

വെള്ള നിറത്തിലുള്ള കാര്‍ ഇഷ്ടപ്പെടുന്നവര്‍ സൗമ്യപ്രകൃതമുള്ള, അതേ സമയം ആത്മനിയന്ത്രണമുള്ള കൂട്ടത്തിലായിരിക്കും. റിസര്‍വ്ഡ് ടൈപ്പ് എന്ന് ഇത്തരക്കാരെ വിളിയ്ക്കാം. സത്യസന്ധമായ അഭിപ്രായങ്ങളുള്ള, ഇത്തരം അഭിപ്രായങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇക്കൂട്ടര്‍.

ഗോള്‍ഡ്, സില്‍വര്‍ നിറമുള്ള കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ ഗ്ലാമര്‍ ലോകം ഇഷ്ടപ്പെടുന്നവരായിരിക്കും. സ്റ്റൈലിഷ് എന്ന ഗണത്തില്‍ ഇവരെ പെടുത്താം.

നീല നിറത്തിലുള്ള കാര്‍ ഇഷ്ടപ്പെടുന്നവരെങ്കില്‍ കൂള്‍ ഗണത്തില്‍ ഇവരെ പെടുത്താം. ഏതു സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് മിടുക്കേറും.

ഏതു കാറാണ് ഇഷ്ടമെന്നു ചിന്തിച്ചു നോക്കൂ. നിങ്ങളെക്കുറിച്ച് വിലയിരുത്താന്‍ നിങ്ങള്‍ക്ക് തന്നെ സാധിക്കും.

Read more about: life, ജീവിതം
English summary

Life, Car, Color, Black, Cool, Gold, Red, Silver, ജീവിതം, കാര്‍, നിറം, ചുവപ്പ്, കറുപ്പ്, കൂള്‍, ഗോള്‍ഡ്

Love Cars? They are a passion for many. But did you know that your car can say a lot about your personality? You must have known that the colour that you wear is in itself a manifestation of the person you are.
Story first published: Tuesday, September 18, 2012, 14:50 [IST]
Subscribe Newsletter