For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി പറയും പങ്കാളിയെ തിരഞ്ഞെടുത്തത് ശരിയോ തെറ്റോ

|

ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവം തന്നെയായിരിക്കും. എന്നാല്‍ ഇതില്‍ എപ്പോഴും മാറ്റം വരുന്ന കാര്യങ്ങള്‍ അല്‍പം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദാമ്പത്യവും പ്രണയവും എല്ലാം നിങ്ങളുടെ രാശി അടിസ്ഥാനപ്പെടുത്തിയാണോ? എങ്കില്‍ തിരിച്ചറിയേണ്ട ചിലതുണ്ട്. ബന്ധങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുത്തില്ലെങ്കില്‍ അത് വെല്ലുവിളിയായി പോവുന്ന അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ പ്രണയ ജീവിതത്തിന് രാശിചിഹ്നം ഉത്തരവാദിയാണോ?

ഒരുപാട് നാളുകള്‍ക്ക് ശേഷം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ബന്ധം മോശമാണ് എന്ന് തിരിച്ചറിയുന്നുവോ? ഇതിനെല്ലാം ഉത്തരവാദി നിങ്ങളുടെ രാശിയും നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ രാശിയുമാണ്. പലപ്പോഴും സ്ത്രീകളുടെ തെറ്റായ ചില തിരഞ്ഞെടുപ്പുകള്‍ ആണ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത്. സ്ത്രീകളുടെ തിരഞ്ഞെടുപ്പുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു ബന്ധത്തില്‍ ആവുന്നതിന് മുന്‍പ് ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാരായ പെണ്‍കുട്ടികളില്‍ ചൊവ്വാഗ്രഹം നിങ്ങളെ ആവേശഭരിതനാക്കുന്നു. രസകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനോ ചുംബനത്തിനോ വേണ്ടി ആവശ്യപ്പെടുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട്. കാരണം ഈ പെണ്‍കുട്ടികള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നുള്ളത് പലപ്പോഴും മുന്‍കൂട്ടി പറയാന്‍ സാധിക്കുന്നതല്ല. എങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം വിശ്വസ്തരായിരിക്കും.

ഇടവം രാശി

ഇടവം രാശി

നിങ്ങള്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടുതുടങ്ങിയാല്‍, അവര്‍ പിന്നീട് നിങ്ങളോട് മോശമായി പെരുമാറിയാലും നിങ്ങള്‍ അവരെ ചുറ്റിപ്പറ്റി തന്നെ മുന്നോട്ട് പോവുന്നുണ്ട്. ഇടവം രാശിക്കാരായവര്‍ ആണ് ഇത്തരത്തില്‍ ഒരു പെരുമാറ്റത്തില്‍ തന്നെ പിടിച്ച് നില്‍ക്കുന്നത്. അതുകൊണ്ട് ഇവരെ അല്‍പം ശ്രദ്ധയോടെ വേണം കൂടെ കൂട്ടുന്നതിന്.

മിഥുനം രാശി

മിഥുനം രാശി

എല്ലാവരോടും ഉള്ള നിങ്ങളുടെ സാമൂഹികവും സൗഹാര്‍ദ്ദപരവുമായ സ്വഭാവവും ഇവരെ കുഴപ്പത്തിലാക്കുന്നു. ഒരു മീറ്റിംഗിന് ശേഷം ക്രമരഹിതമായ സ്ഥലങ്ങളിലോ പാര്‍ട്ടിയിലോ നിങ്ങള്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടികളുമായി ഡേറ്റിംഗ് ഒഴിവാക്കുക. കാരണം ഇത് പലപ്പോഴു ജീവിതത്തില്‍ മുന്നോട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരില്‍ ചന്ദ്രന്‍ നിങ്ങളെ അമിതമായി റൊമാന്റിക് ആക്കുന്നു. ഇത് പലപ്പോഴും ബന്ധം നല്ലതോ മോശമോ എന്ന് ചിന്തിക്കാതെ എടുത്ത് ചാടി പ്രണയത്തിലാവുന്നതിന് കാരണമാകുന്നു. എങ്കിലും ക്ഷമയോടെ കാര്യങ്ങള്‍ ചെയ്താല്‍ ഒരിക്കലും രണ്ടാമത് കര്‍ക്കിടകം രാശിക്കാരായ പങ്കാളികളുടെ കാര്യത്തില്‍ ചിന്തിക്കേണ്ടി വരില്ല.

ചിങ്ങം രാശി

ചിങ്ങം രാശി

സൂര്യനാണ് ഇവരെ ഭരിക്കുന്നത്. പങ്കാളിയുടെ കാര്യത്തില്‍ രണ്ട് പ്രാവശ്യം ആലോചിച്ച് തീരുമാനം എടുക്കുക. പക്ഷേ, മികച്ച രൂപം എല്ലായ്പ്പോഴും മികച്ച വ്യക്തിയെന്ന് അര്‍ത്ഥമാക്കുന്നില്ല. പുറം മോടി കണ്ട് ഒരിക്കലും പ്രണയത്തിലാവുന്നതിന് ശ്രമിക്കരുത്. അത് മാത്രമല്ല സാധാരണ കാണുന്ന പെണ്‍കുട്ടികള്‍ക്കും ഒരു അവസരം നല്‍കേണ്ടതാണ്.

കന്നി രാശി

കന്നി രാശി

നിങ്ങള്‍ വളരെയധികം ചിന്തിക്കുകയും തികഞ്ഞ പൊരുത്തം ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കും. എന്നാല്‍ ഓര്‍ക്കുക, സ്‌നേഹം യുക്തിസഹമല്ല. പേപ്പറില്‍ / സ്‌ക്രീനില്‍ തികഞ്ഞതായി തോന്നുന്ന ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരിക്കില്ല. അതുകൊണ്ട് ഓരോ കാര്യവും നല്ലതുപോലെ ആലോചിച്ച് ചിന്തിച്ച് മുന്നോട്ട് പോവേണ്ടതിന് ശ്രമിക്കേണ്ടതുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ പലപ്പോഴും തിരഞ്ഞെടുത്ത ബന്ധത്തില്‍ ലജ്ജിക്കുന്നു. നിങ്ങളെ സമീപിക്കുന്ന ആദ്യ വ്യക്തിയോട് ഉടനേ തന്നെ യേസ് എന്ന് പറയരുത്. കാരണം പിന്നീട് നോ പറയാന്‍ പറ്റാത്ത വിധത്തില്‍ നിങ്ങള്‍ക്ക് അത് പ്രശ്‌നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ അവസ്ഥയിലും നല്ലതുപോലെ ആലോചിച്ച് മാത്രം പങ്കാളിയെ തിരഞ്ഞെടുക്കാം. എ്ന്നാല്‍ ഇവരുടെ തിരഞ്ഞെടുപ്പ് എപ്പോഴും മേന്‍മയേറിയത് തന്നെയായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങളുടെ ഇരുണ്ടതും ആഴമേറിയതുമായ വശങ്ങള്‍ പലപ്പോഴും വിലക്കപ്പെട്ട കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതായത് വേണ്ടെന്ന് വെക്കുന്നതിനെ പിറകേ ചെന്ന് എത്തിപ്പിടിക്കാന്‍ എപ്പോഴും ശ്രമിക്കുന്നു. മാത്രമല്ല നിങ്ങള്‍ ബന്ധങ്ങളിലും അങ്ങനെ തന്നെ ചെയ്യും. ഇത് ആദ്യം ജീവിതം ബുദ്ധിമുട്ടിലാക്കുമെങ്കിലും പിന്നീട് തടസ്സമില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

ധനു രാശി

ധനു രാശി

വ്യാഴം നിങ്ങളെ ദയയുള്ളവനാക്കുന്നു. ഒരു വ്യക്തി നിങ്ങളോട് മോശമായി പെരുമാറുമ്പോഴും, പിരിഞ്ഞുപോകുന്നതിനുപകരം നിങ്ങള്‍ അയാളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അതുമാത്രമല്ല പലപ്പോഴും നിങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റം ആവശ്യമാണ് എന്ന ചിന്തയും നിങ്ങളില്‍ ഉണ്ടാവുന്നു.

മകരം രാശി

മകരം രാശി

നിങ്ങള്‍ സ്ഥിരവും സ്വതന്ത്രവുമായി ചിന്തിക്കുന്നവരാണ്. പങ്കാളിയെ തിരഞ്ഞെടുക്കുന്ന വേളയില്‍ പലപ്പോഴും നിങ്ങളിലെ ഭയം മാറുന്നു. എന്നാല്‍ ചില സമയങ്ങളില്‍ മികച്ചത് മാറ്റുന്നതില്‍ തെറ്റില്ല, പിടിവാശിയില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കുന്നവരാണ്. ഇവരുടെ തിരഞ്ഞെടുപ്പ് എപ്പോഴും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് തന്നെയാണ് ശ്രദ്ധിക്കുന്നതും.

കുംഭം രാശി

കുംഭം രാശി

ശനി ഗ്രഹം നിങ്ങള്‍ക്ക് പലപ്പോഴും ബന്ധങ്ങളില്‍ വേദന നല്‍കുന്നു, അവ പുറത്തെടുക്കാന്‍ നിങ്ങള്‍ ആഴത്തിലുള്ള മറ്റ് കാര്യങ്ങള്‍ക്ക് പുറകേ പോവുന്നു. എന്നാല്‍ പലപ്പോഴും ബന്ധങ്ങള്‍ ഇവരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തിരഞ്ഞെടുക്കുക.

മീനം രാശി

മീനം രാശി

നിങ്ങള്‍ക്ക് ഒരു വ്യക്തിയില്‍ മികച്ച സുഹൃത്തും പങ്കാളിയും വേണം. എന്നാല്‍ അത് എങ്ങനെയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നു എന്നുള്ളത് പലപ്പോഴും അറിയുന്നില്ല. കാര്യങ്ങള്‍ ഗൗരവമുള്ളതാക്കുന്നതിന് മുമ്പ് ആ വ്യക്തിക്ക് കുറച്ച് സമയം നല്‍കുക. എന്നാല്‍ മാത്രമേ നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ.

English summary

Woman's Zodiac Sign Responsible For Bad Relationships

Here in this article we are discussing about Woman's Zodiac Sign Responsible For Bad Relationships. Take a look.ഒ\
Story first published: Friday, August 14, 2020, 18:00 [IST]
X
Desktop Bottom Promotion