For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

|

മൂന്നുപേര്‍ ഒന്നിച്ചിറങ്ങിയാല്‍ ഒരുകാര്യവും നടക്കില്ല എന്നൊരു പഴഞ്ചൊല്ലു തന്നെയുണ്ട്. കുട്ടിക്കാലം മുതലേ നിങ്ങളിതു കേള്‍ക്കുന്നതായിരിക്കും. പൊതുവായ ഒരു സത്യത്തെ പ്രസ്താവിക്കുന്നതാണ് മേല്‍ പറഞ്ഞ പഴഞ്ചൊല്ല്. പഴഞ്ചൊല്ലിന്റെ ആഴത്തിലുള്ള അര്‍ത്ഥം മൂന്നാം നമ്പര്‍ ദുശ്ശകുനമാണെന്ന് കാണിക്കുന്നു. എന്നാല്‍ 3-ാം നമ്പര്‍ ഹിന്ദുമതത്തില്‍ അതിന്റേതായ പ്രതീകാത്മക പ്രാധാന്യം അര്‍ഹിക്കുന്നു. എന്തുകൊണ്ടാണ് മൂന്ന് എന്ന സംഖ്യ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഭാഗ്യകരമാണെന്ന് വിശ്വസിക്കുന്നത്?

Most read: ജീവിതം പച്ച തൊടുമോ മുത്ത് ധരിച്ചാല്‍ ?Most read: ജീവിതം പച്ച തൊടുമോ മുത്ത് ധരിച്ചാല്‍ ?

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പര്‍ വരാനിരിക്കുന്ന കാലത്തിലെ മോശം അല്ലെങ്കില്‍ അപ്രാപ്യമായത് സംഭവിക്കാന്‍ പോകുന്നു എന്ന ആശങ്കയും നല്‍കുന്നു. എങ്കിലും ഈ പുരാതന വിശ്വാസത്തെ നാം എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതിന്റെ പ്രാധാന്യം. വലിയ പ്രാധാന്യവും മൂല്യങ്ങളും വെളിപ്പെടുത്തുന്ന മൂന്നാം നമ്പറിനെക്കുറിച്ചുള്ള ചില കഥകള്‍ നോക്കാം.

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ സന്ദര്‍ഭോചിതമായി പ്രാധാന്യം നല്‍കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ നോക്കാം. മൂന്നാം നമ്പര്‍ ഭഗവാന്‍ ശിവനു പ്രിയപ്പെട്ടതാണ്. ത്രിമൂര്‍ത്തികളിലെ മൂന്നാമത്തെ ദിവ്യദേവനാണ് ശിവന്‍ (ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍). മഹേശ്വരന്‍ ശ്രേഷ്ഠനാണ്, ആത്യന്തിക ശക്തിയും. ത്രിക്കണ്ണ് (മൂന്ന് കണ്ണുകള്‍) ഉള്ളതിനാല്‍ പരമാധികാരിയാണ് ശിവന്‍. ഇത് സൂചിപ്പിക്കുന്നത് സത്, ചിറ്റ്, ആനന്ദം (സത്യം, മനസാക്ഷി, സന്തോഷം).

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

*മൂന്നാം നമ്പര്‍ പലപ്പോഴും ദൈവഭക്തിയുടെയും അവരുടെ ശക്തിയുടെയും ഒരു അടയാളമായി പുണ്യകര്‍മ്മങ്ങളില്‍ എടുക്കുന്നു.

*ഹിന്ദുമതത്തിലെ ഓം എന്ന വാക്കിന്റെ പ്രതീകാത്മക ചിത്രീകരണമാണ് മൂന്നാം നമ്പര്‍.

*ഹിന്ദുമതത്തില്‍ ദത്താത്രേയനെ ഒരു ദൈവവും മാതൃകാപരവുമായ സന്യാസിയുമായി കണക്കാക്കുന്നു. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ ദത്താത്രേയന്‍ മൂന്ന് ഹിന്ദു ദൈവങ്ങളായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ അവതാരമായി കണക്കാക്കപ്പെടുന്നു. ഇവരെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നതിനാല്‍ മൂന്ന് പ്രാധാന്യമര്‍ഹിക്കുന്ന നമ്പറാകുന്നു.

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

*മൂന്നാം നമ്പര്‍ എല്ലായ്‌പ്പോഴും ശുഭവും ഊജ്ജസ്വലവുമായി കണക്കാക്കപ്പെടുന്നു.

*ക്ഷേത്രങ്ങളില്‍ തൃക്കോവിലിനു ചുറ്റും ഭക്തര്‍ മൂന്നു വട്ടം വലംവയ്ക്കുന്നു. ഇതിലൂടെ മൂന്നാം നമ്പര്‍ ഉത്തമമായി കണക്കാക്കുന്നു.

*ഹിന്ദു ശാസ്ത്രത്തില്‍ നിര്‍വചിച്ചിരിക്കുന്ന മൂന്ന് ഗുണങ്ങള്‍(ത്രിഗുണങ്ങള്‍) സത്വ, രജ, തമ.

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

*മൂന്ന് മഹാദേവതകളായ ലക്ഷ്മി, സരസ്വതി, പാര്‍വതി എന്നിവരെ ഹിന്ദുക്കള്‍ ബഹുമാനിക്കുന്നു. ഈ മൂന്ന് സ്ത്രീദേവതകളും ഒരുമിച്ച് ഹിന്ദുമത വിശ്വാസികള്‍ ഏറ്റവും വലിയ ശക്തമായി കണക്കാക്കപ്പെടുന്നു.

*ഒരു ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്തിയ ശേഷം പൂജാരി പ്രധാന ശ്രീകോവിലിനുള്ളില്‍ നിന്ന് ഭക്തര്‍ക്ക് മൂന്നുതവണ പുണ്യാഹം നല്‍കുന്നു.

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

* ഹിന്ദുമതത്തിലെ ത്രയങ്ങള്‍: മൂന്നു ഗുണങ്ങള്‍(സത്വ, രജസ്, തമസ്). പ്രകൃതിയുടെ മൂന്ന് പാളികള്‍ (വെളിച്ചം, അഗ്നി, ഇരുട്ട്). സമയത്തിന്റെ മൂന്നു ഘട്ടങ്ങള്‍ (ഭൂതം, ഭാവി, വര്‍ത്തമാനം). ദിവസത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ (പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം). ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ (ബാല്യം, കൗമാരം, വാര്‍ധക്യം).

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

*ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികള്‍ ഹിന്ദുപുരാണത്തില്‍ മഹത്തരമാണ്. മൂന്നു നദികള്‍ കൂടിച്ചേരുന്ന 'ത്രിവേണി സംഗമ'ത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു.

*ആകാശം, ഭൂമി, പാതാളം എന്നിങ്ങനെ ത്രിലോകം (മൂന്ന് ലോകങ്ങള്‍) എന്ന ആശയവും ഹിന്ദു മതത്തില്‍ നിലവിലുണ്ട്.

*രാവിലെയും ഉച്ചയ്ക്കും സന്ധ്യക്കും എന്നിങ്ങനെ മൂന്നു പ്രാവശ്യം ദൈവികാരാധനയെ സൂചിപ്പിക്കുന്ന ത്രികാല സന്ധ്യയെ ഹിന്ദു ശാസ്ത്രങ്ങള്‍ പിന്തുടരുന്നു.

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പറിന്റെ പ്രാധാന്യം

മൂന്നാം നമ്പര്‍ ഹിന്ദുമതത്തില്‍ ഒരു വശത്തും മോശമായി കണക്കാക്കുന്നില്ലെന്നത് ഇതിലൂടെ വ്യക്തമാണ്. എന്നിരുന്നാലും ഈ സംഖ്യയെ ചുറ്റിപ്പറ്റി ഒരുപാട് അന്ധവിശ്വാസങ്ങളുമുണ്ട്, അവ ചിലപ്പോള്‍ ഒരു പരിധിവരെ ദുഖമോ നിര്‍ഭാഗ്യമോ നല്‍കുന്നതായി കരുതപ്പെടുന്നു. ഈ മോശം ശകുനങ്ങളും അന്ധവിശ്വാസങ്ങളും കാരണങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ശാസ്ത്രം ഇതുവരെ തെളിയിച്ചിട്ടില്ല.

അന്ധവിശ്വാസങ്ങള്‍

അന്ധവിശ്വാസങ്ങള്‍

* സ്വപ്നങ്ങളില്‍ മൂന്നാം നമ്പര്‍ പ്രത്യക്ഷപ്പെടുന്നത് ഭയാനകവും ദുരിതപൂര്‍ണവുമാണെന്ന് കണക്കാക്കുന്നു.

* ഒരു കൂട്ടത്തില്‍ മൂന്ന് ചിത്രശലഭങ്ങളെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിര്‍ഭാഗ്യത്തിന്റെ സൂചനയാണ്.

* മരണക്കിടക്കയിലുള്ള ഒരാളുടെ മുറിയുടെ വാതിലില്‍ മൂന്ന് തവണ മുട്ടുന്നത് മരണത്തെ സൂചിപ്പിക്കുന്നു.

* ഒരു മൂങ്ങ മൂന്നു തവണ കരയുന്നത് അസന്തുഷ്ടിയും സങ്കടവും നല്‍കുന്നതായി കണക്കാക്കുന്നു.

* മൂന്നു മെഴുകുതിരികള്‍ അല്ലെങ്കില്‍ വിളക്കുകള്‍ ഒരു മുറിയില്‍ ജ്വലിക്കുന്നത് മോശമായി കണക്കാക്കപ്പെടുന്നു.

English summary

Significance Of Number 3 in Hinduism

The number three in Hinduism is supposed to be blessed, since it is related to gods. Know more about the significance of number 3.
Story first published: Friday, February 7, 2020, 15:03 [IST]
X
Desktop Bottom Promotion