For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം

|

സനാതന ധര്‍മ്മത്തിലെ ഏറ്റവും പുണ്യമായി ഗംഗാജലം കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് സനാതന ധര്‍മ്മത്തിന്റെ ഏതൊരു ആരാധനയും ഗംഗാജലമില്ലാതെ അപൂര്‍ണ്ണമായാണ് കണക്കാക്കുന്നത്.

 Ganga Jal

ഗംഗാ ജലം വീട്ടില്‍ സൂക്ഷിക്കുന്നതും തളിക്കുന്നതും എല്ലാം വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജവും ദു:ഖവും ദൗര്‍ഭാഗ്യവും എല്ലാം ഇല്ലാതാക്കുന്നുണ്ട്. എന്നാല്‍ ഗംഗാ ജലത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

സനാതന ധര്‍മ്മത്തില്‍, ഏതെങ്കിലും ആരാധനയ്ക്ക് മുമ്പ് അല്ലെങ്കില്‍ ശുഭകരമായ പ്രവൃത്തിക്ക് മുമ്പ് ശുദ്ധമായ മനസ്സും ശുദ്ധജലവും ഉപയോഗിക്കുന്നത് പതിവാണ്. അത്തരമൊരു സാഹചര്യത്തില്‍, ശുദ്ധവും പവിത്രവുമായ ഗംഗാജലം ഏത് പൂജക്ക് മുന്‍പും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അതുപോലെ, ഗംഗാജലം ദേവന്മാരുടെ വിഗ്രഹത്തിന് മുകളില്‍ അഭിഷേകത്തിനായി ഉപയോഗിക്കുന്നു. മഹാദേവന്റെ ജടകളിലൂടെയാണ് ഗംഗാദേവി ഭൂമിയിലെത്തുന്നത് എന്നതിനാല്‍, മഹാദേവന്റെ ആരാധനയില്‍ ഗംഗാജലത്തിന് വളരെ പ്രാധാന്യമുണ്ട്.

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

ഗംഗാജലത്തില്‍ നിന്നുള്ള മഹാദേവന്റെ അഭിഷേകത്തിന് ശ്രാവണ മാസത്തില്‍ വലിയ പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും, മഹാദേവന്റെ അനുഗ്രഹം തേടുന്നതിനും, വിശുദ്ധ ഗംഗാജലത്തിന്റെ ആരാധനക്കും വേണ്ടി പഞ്ചാക്ഷരി മന്ത്രം ജപിച്ച് മഹാദേവനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുന്നത് സാധാരണമാണ്. ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുമ്പോളും ഗംഗാ നദിയില്‍ കുളിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

നിങ്ങള്‍ ഗംഗയില്‍ കുളിക്കാന്‍ പോകുകയാണെങ്കില്‍, ഒരിക്കലും ചെരിപ്പും ഷൂസും ധരിച്ച് ഗംഗയില്‍ ഇറങ്ങരുത്. ഇത് കൂടാതെ ഗംഗയില്‍ കുളിക്കുമ്പോള്‍ സോപ്പ് പുരട്ടാനും അതില്‍ വസ്ത്രങ്ങള്‍ കഴുകാനും നില്‍ക്കരുത്. ഗംഗയില്‍ കുളിച്ച ശേഷം നനഞ്ഞ വസ്ത്രങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് വേണം കഴുകുന്നതിന്. ഇത് കൂടാതെ ഗംഗയില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും കള്ളം പറയുകയോ ആരെയും അധിക്ഷേപിക്കുകയോ ആരെയെങ്കിലും കുറിച്ച് മോശം ചിന്തിക്കുകയോ ചെയ്യരുത്.

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

വീട്ടില്‍ ഗംഗാജലം സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കണം. കാരണം ഇത് ഒരിക്കലും അശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കരുത്. ആരാധനാലയത്തിന് സമീപം എപ്പോഴും ഗംഗാജലം സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ഇതല്ലെങ്കില്‍ പൂജാമുറിയില്‍ ഗംഗാജലം സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഗംഗാ ജലം സൂക്ഷിക്കുന്ന പാത്രവും ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും വിശുദ്ധ ഗംഗാജലം ഒരു ലോഹ പാത്രത്തില്‍ സൂക്ഷിക്കുക. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഗംഗാജലം സൂക്ഷിക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്.

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

ആരാധനയില്‍ ഗംഗാജലത്തിന്റെ ഉപയോഗം

ഒരു പ്രത്യേക അവസരത്തിലോ ഉത്സവത്തിനോ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളത്തില്‍ അല്‍പം ഗംഗാജലം ഉപയോഗിച്ച് കുളിക്കുന്നതിന് ശ്രദ്ധിക്കുക. ഭക്തിപൂര്‍വ്വം ഇത് ചെയ്താല്‍ ഗംഗാസ്‌നാനം ചെയ്തതിന്റെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം. നെഗറ്റീവ് എനര്‍ജികള്‍ ഒഴിവാക്കാന്‍, സാധ്യമെങ്കില്‍, ഗംഗാജലം നിങ്ങളുടെ വീട്ടില്‍ ദിവസവും അല്ലെങ്കില്‍ ഇടയ്ക്കിടെ തളിക്കുക. ഗംഗാജലത്തിന്റെ ഈ അളവ് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജവും സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തും.

പുതുവര്‍ഷ ഫലം: 12 രാശിക്കും ജനുവരിമാസം 2022 - ലെ സമ്പൂര്‍ണഫലംപുതുവര്‍ഷ ഫലം: 12 രാശിക്കും ജനുവരിമാസം 2022 - ലെ സമ്പൂര്‍ണഫലം

English summary

If You Are Bringing Ganga Jal In Your Home Know These Essential Rules In Malayalam

If you are bringing ganga jal in your home know these essential rules in malayalam. Take a look.
Story first published: Friday, December 31, 2021, 19:20 [IST]
X
Desktop Bottom Promotion