For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി നാളില്‍ ഭാഗ്യം ഇവര്‍ക്ക്

|

ഇന്നത്തെ ദിവസം നിങ്ങളില്‍ ചിലര്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കുന്നു. ചില രാശിക്കാര്‍ക്ക് പ്രത്യേകമായി കാണുന്നുണ്ട്. മിഥുനം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തികം മികച്ചതായിരിക്കും. ജോലികളില്‍ വിജയം ലഭിക്കും. കുടുംബജീവിതവും സന്തോഷകരമാകും. എന്നാല്‍ ഈ നല്ല ആനുകൂല്യങ്ങള്‍ എല്ലാവരിലും കാണിന്നില്ല. മറ്റു രാശിക്കാരില്‍ ചിലര്‍ക്ക് ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടിയുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

Most read: സകല പാപവും നീക്കും ശിവരാത്രി വ്രതം

മേടം രാശി

മേടം രാശി

ജോലി സമ്മര്‍ദ്ദം വര്‍ധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ നിങ്ങളുടെ സ്വഭാവം അല്പം മാറ്റുക. നെഗറ്റീവ് ചിന്തകളില്‍ നിന്ന് മാറിനില്‍ക്കുക. കുടുംബജീവിതം നന്നായിരിക്കും. മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും. പണത്തിന്റെ സ്ഥിതി ഇന്ന് സാധാരണമായിരിക്കും. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക.

ഇടവം രാശി

ഇടവം രാശി

ഇന്ന് നിങ്ങള്‍ കുടുംബവുമൊത്ത് ഒരു സാമൂഹിക പരിപാടിയില്‍ പങ്കെടുക്കും. ജോലിക്കാര്‍ക്ക് ഓഫീസില്‍ ചില പ്രശ്‌നങ്ങളുണ്ടാവും. എന്നാല്‍ ധാരണയിലൂടെ നിങ്ങള്‍ക്ക് അത്തരം പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. ഇന്ന് വ്യാപാരികള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞ ദിനമാവും. നിങ്ങളുടെ ബിസിനസ്സ് കാര്യങ്ങളില്‍ ഇന്ന് തിരക്കിലായിരിക്കും. നിങ്ങളുടെ പരിശ്രമത്തിനനുസരിച്ച് പണം വരും. ഇന്ന് ചെലവ് കുറവായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

ഇന്ന് സാമ്പത്തികം മികച്ചതായിരിക്കും. കഠിനാധ്വാനത്തിലൂടെ ചെയ്ത ജോലികളില്‍ വിജയം ലഭിക്കും. കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാവും. ഓഫീസിലെ നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും. ശാന്തമായ മനസ്സോടെ ജോലി ചെയ്യും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ആരോഗ്യത്തിന്റെ കാര്യം നല്ലതായിരിക്കും.

Most read: ശിവരാത്രി; ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പ്രണയ ജീവിതം നന്നായിരിക്കും. നിങ്ങളുടെ ദിവസം അവിസ്മരണീയമാകും. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. ദമ്പതികള്‍ക്കും ദിവസം നന്നായിരിക്കും. പങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടാകുമെങ്കിലും പരിഹരിക്കും. സാമ്പത്തിക രംഗത്ത് ദിവസം പതിവിലും മികച്ചതായിരിക്കും. എന്നിരുന്നാലും അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ചെറിയ ചില വെല്ലുവിളികളുണ്ടാവും. പക്ഷേ അതിനെ ശക്തമായി നേരിടും. പോസിറ്റീവിയോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ട് പോകുക. ഇന്ന് വളരെക്കാലത്തിനുശേഷം കുടുംബാംഗങ്ങളെ കാണാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കിടയില്‍ സമയം ചെലവഴിക്കും. ജോലി സമ്മര്‍ദ്ദം ഇന്ന് കുറവായിരിക്കും. തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുക. നിങ്ങളുടെ ആരോഗ്യത്തില്‍ അല്‍പം ശ്രദ്ധിക്കുക.

കന്നി രാശി

കന്നി രാശി

ഇന്ന് വളരെ ഏകാന്തത അനുഭവപ്പെടും. ആവശ്യമുള്ള സമയങ്ങളില്‍ നിങ്ങള്‍ക്ക് കൂട്ടായി ആരുമുണ്ടാവില്ല. നിങ്ങളുടെ ഏതെങ്കിലും തീരുമാനങ്ങളോട് കുടുംബം യോജിക്കുന്നില്ലെങ്കില്‍ ക്ഷമയോടെ പ്രവര്‍ത്തിക്കണം. പണത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമാണ്. പണത്തിന്റെ വരവ് നല്ലതായിരിക്കും എന്നാല്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടേക്കാം. ജോലിക്കാര്‍ ജോലിയില്‍ അശ്രദ്ധ കാണിക്കാതിരിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും.

Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

തുലാം രാശി

തുലാം രാശി

ദാമ്പത്യ ജീവിതം മനോഹരമാകും. നിങ്ങളുടെ പങ്കാളിയുടെ ഭാഗത്തുനിന്ന് സന്തോഷകരമായ പ്രവര്‍ത്തികളുണ്ടാവും. കുട്ടിയുടെ ഭാഗത്തുനിന്ന് സന്തോഷം വരും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ സഹായത്തോടെ പഠനത്തിലെ തടസങ്ങള്‍ നീക്കും. ഉത്സാഹത്തോടെ പഠിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിഷമകരമായ സാഹചര്യം നേരിടാം. ഇന്ന് മേലുദ്യോഗസ്ഥര്‍ കോപപ്പെട്ടേക്കാം. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. വലിയ നേട്ടം ഉണ്ടാകില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ജോലിസ്ഥലത്ത് ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും. ഒരു വലിയ ചുമതല നിങ്ങള്‍ക്ക് വരാം. ജോലി കൃത്യമായി ചെയ്താല്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിച്ചേക്കാം. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ഏതെങ്കിലും സുഹൃത്തിനെയോ ബന്ധുവിനെയോ ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തികമായി സഹായിക്കാനാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. പ്രണയ ജീവിതത്തില്‍ ഇന്ന് ഒരു പ്രശ്‌നമുണ്ടാകാം. പങ്കാളിയുടെ സ്വഭാവത്തില്‍ കഠിനത ഉണ്ടാകും. ചെറിയ അഭിപ്രായ വ്യത്യാസമുണ്ടാകും.

ധനു രാശി

ധനു രാശി

കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഇന്ന് ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. സാമ്പത്തികം അത്ര നല്ലതല്ല. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുക. പണവുമായി ബന്ധപ്പെട്ട ഒരു ജോലിയും തിടുക്കത്തില്‍ ചെയ്യാതിരിക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരോട് വഴക്കിടാതിരിക്കുക. ജോലിയില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് മാനസികമായി അസ്വസ്ഥതകളുണ്ടാവും.

Most read: ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌

മകരം രാശി

മകരം രാശി

ഓഫീസ് ജോലിയില്‍ അലസത കാണിച്ചാല്‍ ചില പ്രശ്‌നങ്ങളുണ്ടാവും. നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം സത്യസന്ധമായി നിറവേറ്റുക. ഇന്ന് ജീവിതപങ്കാളിയുടെ കഠിനമായ പെരുമാറ്റം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞു പരിഹരിക്കുക. വീട്ടില്‍ സമാധാനം നിലനിര്‍ത്താനും കുടുംബവുമായുള്ള ബന്ധത്തില്‍ സ്‌നേഹം നിലനിര്‍ത്താനും നിങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും.

കുംഭം രാശി

കുംഭം രാശി

പഴയ കോടതി കേസുകളില്‍ വിജയം കാണും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പഴയ പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കാനാവും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യവും ലഭിക്കും. ഇന്ന് ഒരു ചെറിയ തലത്തില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ പിതാവിന്റെ വിശ്വാസം നേടുക. ഇന്ന് ഒരു പ്രധാന ദൗത്യം പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കും. കുടുംബജീവിതം സന്തോഷകരമാകും.

മീനം രാശി

മീനം രാശി

വളരെക്കാലത്തിനുശേഷം ഇന്ന് കുട്ടികളുമായി സമയം ചെലവഴിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലുതായി എന്തെങ്കിലും ചെയ്യാം. എന്നാല്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. ഉയര്‍ന്ന ജോലിഭാരം ജോലിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എങ്കിലും നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ദാമ്പത്യജീവിതത്തില്‍ അലസത മാറ്റാന്‍ ഒരു മാറ്റത്തിനായി എന്തെങ്കിലും ചെയ്യാവുന്നതാണ്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

English summary

Daily Horoscope For 21st February 2020

Read your daily horoscope for 21st February 2020 in Malayalam.
Story first published: Friday, February 21, 2020, 5:00 [IST]
X