Just In
Don't Miss
- News
പിസി ജോർജ്ജ് മുസ്ലീം വിരുദ്ധനോ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന്... കണക്ക് നിരത്തി ജനപക്ഷം
- Movies
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ന് മാനസികമായി തളരുന്ന രാശിക്കാര്‍
രാശിഫലത്തില്‍ എന്താണ് ഓരോ ദിവസവും കരുതിവച്ചതെന്ന് നിങ്ങള്‍ക്കറിയില്ല. എങ്കിലും നിങ്ങളുടെ ജന്മനക്ഷത്രം അതു പറയും. മാനസികമായി ഇന്ന് പല രാശിക്കാരും അത്ര സുഖത്തിലായിരിക്കില്ല. അത്തരക്കാര്‍ക്ക് വളരെ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. ചിലര്‍ക്ക് ഇന്ന് ബിസിനസില്‍ ലാഭം നേടാനാകും, അത്സമയം മറ്റു ചില രാശിക്കാര്‍ക്കിന്ന് ബിസിനസ് കൈ പൊള്ളിക്കുന്നതായിരിക്കും. നിങ്ങളുടെ അകെ ദിവസം എങ്ങനെയെന്ന് കൂടുതലറിയാന്‍ വായിക്കൂ.
Most read: സർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതം

മേടം രാശി
മാനസികമായി അസ്വസ്ഥരായിരിക്കും ഇന്ന് നിങ്ങള്‍. വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. എങ്കിലും കഠിനാധ്വാനം തുടരുക. സാമ്പത്തികമായും ദിവസം നല്ലതല്ല. ചിന്തിക്കാതെ. വിനോദത്തിനായി കൂടുതല്‍ പണം ചെലവഴിക്കുകയോ ആഢംബര ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം രാശി
സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. പെട്ടെന്ന് ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നു. ഗാര്‍ഹിക കാര്യങ്ങള്‍ അല്പം വിഷമമായിരിക്കാം. നിങ്ങളുടെ പങ്കാളിയുടെ ധാരണയോടെ നിങ്ങള്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയും. ജോലിഭാരം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇന്ന് വലിയതും പ്രധാനപ്പെട്ടതുമായ ഒരു തീരുമാനം എടുക്കാം. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.

മിഥുനം രാശി
പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം പുതിയ സ്ഥലത്തേക്ക് പോകാനാകും. സാമ്പത്തികം ഇന്ന് മികച്ചതായിരിക്കും. നിങ്ങള്‍ വാങ്ങിയ കടം തിരിച്ചുകൊടുക്കാന്‍ ഇന്ന് സാധിക്കും. നിങ്ങള്‍ ബിസിനസ്സുകാരനാണെങ്കില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വൈരുദ്ധ്യമുണ്ടാകാന് സാധ്യതയുണ്ട്. വിവേകപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍ നഷ്ടം നിങ്ങളുടേതായിരിക്കും. ഇന്ന് നിങ്ങള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നല്ല സമയം ചെലവഴിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കുമെങ്കിലും ഭക്ഷണം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി
നിങ്ങളുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതി നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാകും. മനസമാധാനം ലഭിക്കുകയും ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കുകയും ചെയ്യും. ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ജോലിയിലെ ആത്മാര്‍ത്ഥത മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. വ്യാപാരികള്‍ അവരുടെ ബിസിനസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. പുതിയ ബിസിനസ്സിനെക്കുറിച്ചുള്ള പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്താം. വീട്ടില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും.

ചിങ്ങം രാശി
ദാമ്പത്യജീവിതം ആനന്ദകരമായിരിക്കും. പങ്കാളിയുടെ പിന്തുണയും സ്നേഹവും ലഭിക്കുന്നതില്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകും. ദിവസത്തിന്റെ രണ്ടാം ഭാഗത്തില്‍ നിങ്ങളുടെ ഉറ്റ ചങ്ങാതിമാരുമായോ കുടുംബാംഗങ്ങളുമായോ സമയം ചെലവഴിക്കും. ഇന്ന് ഒരു ഹ്രസ്വ യാത്രയും നടത്താം. ഇന്ന് നിങ്ങള്‍ക്ക് പ്രണയയാഭ്യര്ത്ഥന ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനകം ഒരു ബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ ഇന്ന് എല്ലാം പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ സാമ്പത്തികം ലഭിക്കും. ബിസിനസ്സില്‍ ഇന്ന് വലിയ ലാഭം നേടാം. ആരോഗ്യം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് തികച്ചും ഊര്‍ജ്ജസ്വലനായിരിക്കും.

കന്നി രാശി
ചിലരുടെ സംസാരം നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. അവരുടെ വാക്കുകള്‍ അവഗണിക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയില്‍ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണയോടെ ഇന്ന് പ്രധാനപ്പെട്ട ചില പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ പ്രണയജീവിതം ഇന്ന് നല്ല ഫലങ്ങള്‍ നല്‍കും. ഇന്ന് നിങ്ങള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയേക്കാം. നിക്ഷേപത്തിന് പറ്റിയ ദിവസമല്ല ഇന്ന്. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുക. ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി
വ്യക്തിജീവിതത്തിലെ വലിയ പ്രശ്നത്തിന് പരിഹാരം കാണും. നിങ്ങള്‍ക്ക് വളരെയധികം സമാധാനം ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ചിന്താപൂര്‍വ്വം പെരുമാറുകയാണെങ്കില്‍ പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. പ്രണയജീവിതം മികച്ചതായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് ആരെയെങ്കിലും കണ്ടെത്തും. ഓഫീസില്‍ മികച്ച വിജയം ലഭിക്കും. ബിസിനസ്സില്‍ എതിരാളിയെ തോല്പിക്കാനാകും. നിങ്ങള്‍ ഇന്ന് ആരോഗ്യവാനായിരിക്കുകയും പോസിറ്റീവിറ്റി അനുഭവിക്കുകയും ചെയ്യും.

വൃശ്ചികം രാശി
രാവിലെ ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. പ്രണയ ജീവിതത്തില്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാം. നിങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ ആഴത്തില്‍ അറിയാന്‍ കഴിയും. ദമ്പതികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വെല്ലുവിളികളില്‍ ഇണയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തികമായി ഇന്ന് പതിവിലും മികച്ചതായിരിക്കും. നിക്ഷേപം നടത്താന്‍ നല്ല ദിവസമാണ്. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ കഠിനാധ്വാനം തിരിച്ചറിയും. ഇതിലൂടെ പുരോഗതി കൈവരും.

ധനു രാശി
കുടുംബവുമായുള്ള നിങ്ങളുടെ തര്‍ക്കം അവസാനിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമാകും. പ്രണയ ജീവിതത്തില്‍ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന സ്നേഹവും പിന്തുണയും ലഭിക്കും. ഇന്ന് ഓഫീസ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചേക്കാം. അത്തരം സ്വാര്‍ത്ഥരില്‍ നിന്ന് അകലം പാലിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

മകരം രാശി
നിങ്ങള്‍ക്ക് ഇന്ന് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിച്ചേക്കില്ല. എങ്കിലും മികച്ച പരിശ്രമങ്ങള്‍ നിങ്ങളെ പുരോഗതിയിലെത്തിക്കും. ജോലിപരമായി നിങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമല്ല. ജോലി മാറ്റം ഒഴിവാക്കുക. ബിസിനസുകാരും ഇന്ന് പുതിയ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വായ്പയ്ക്ക് അപേക്ഷിക്കുന്നുവെങ്കില്‍ ഇന്ന് നിങ്ങളുടെ ശ്രമം വിജയിച്ചേക്കില്ല. സാമ്പത്തിക രംഗത്തും അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ചെലവഴിക്കാതിരിക്കുക. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറയ്ക്കും.

കുംഭം രാശി
ഓഫീസില്‍ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും വിജയം ലഭിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി കണ്ടെത്താനാകും. അത് നിങ്ങള്‍ക്ക് പുരോഗതിയിലേക്കുള്ള വഴി തുറക്കും. വ്യാപാരികള്‍ക്ക് പുതിയ ബിസിനസില്‍ വര്‍ദ്ധനവുണ്ടാകും. ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലെ ഏത് പ്രശ്നവും പരിഹരിക്കപ്പെടും. നിങ്ങളുടെ ഇണയുടെ ആരോഗ്യത്തില്‍ ഇന്ന് പുരോഗതിയുണ്ടാകും. പ്രണയജീവിതത്തില്‍ സാധാരണ ദിവസമായിരിക്കും.

മീനം രാശി
ഇന്ന് ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ മൈഗ്രെയ്ന് രോഗത്താല്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍. കഴിയുമെങ്കില്‍ ഇന്ന് വീട്ടില്‍ വിശ്രമിക്കുക. സാമ്പത്തികമായി നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. വായ്പയെടുത്ത പണം വീട്ടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കില്ല. ഇത് നിങ്ങളുടെ സല്‍പേരിന് കളങ്കമുണ്ടാക്കും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല.