For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷ്ണു സഹസ്രനാമം ദിനവുമെങ്കില്‍ സന്താനലബ്ധി നിശ്ചയം

|

ഈശ്വരാരാധന മനുഷ്യന്‍ ഉള്ള കാലം മുതല്‍ തുടങ്ങിയ ഒരു വസ്തുതയാണ്. എന്നാല്‍ പലപ്പോഴും ഇതിന് പിന്നിലെ ഓരോ മന്ത്രങ്ങളും മറ്റും നിലവില്‍ വന്നത് പുരാണ കാലത്ത് തന്നെയാണ്. ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ് മഹാവിഷ്ണു. മഹാവിഷ്ണുവിനെ ആരാധിക്കുന്നത് എന്തുകൊണ്ടും ഗുണങ്ങള്‍ മാത്രം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷ്ണു സഹസ്രനാമം ഒരു പുരാതന മന്ത്രമാണ്. ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയരായ ദൈവങ്ങളില്‍ ഒന്നായി വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണുവിന്റെ ആയിരക്കണക്കിന് പേരുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വിവര്‍ത്തനം ചെയ്യുന്ന ഒരു സംസ്‌കൃത ശ്ലോകമാണ് ഇത്. ഈ ലോകത്തിന്റെ സംരക്ഷകന്‍ എന്നാണ് മഹാവിഷ്ണു അറിയപ്പെടുന്നത്. 'സഹസ്ര' എന്നാല്‍ ആയിരം, 'നാമ' എന്നാല്‍ പേര് എന്നാണ് അര്‍ത്ഥം. മന്ത്രങ്ങള്‍, സ്‌ത്രോത്രങ്ങള്‍, ശ്ലോകങ്ങള്‍ എന്നിവ ചൊല്ലിക്കൊണ്ട് പ്രാര്‍ത്ഥിക്കാനും ഭഗവാനെ ആദരിക്കാനുമുള്ള എളുപ്പവഴികളിലൊന്നാണ് ഈ മന്ത്രങ്ങള്‍ എന്നാണ് പറയപ്പെടുന്നത്.

<strong> </strong>വാരഫലം; ഈ ആഴ്ച 19 മുതല്‍ 25 വരെ സമ്പൂര്‍ണഫലമറിയാം 12 രാശിയുടേയും വാരഫലം; ഈ ആഴ്ച 19 മുതല്‍ 25 വരെ സമ്പൂര്‍ണഫലമറിയാം 12 രാശിയുടേയും

പ്രപഞ്ചം മുഴുവന്‍ ഭരിക്കുന്ന പരമോന്നത ശക്തിയാണ് വിഷ്ണു എന്ന് വിശ്വസിക്കപ്പെടുന്നു, ജീവന്‍ രക്ഷിക്കുന്നവന്‍. രാമായണം, മഹാഭാരതം, ഭഗവത് ഗീത തുടങ്ങിയ ഇതിഹാസങ്ങള്‍ രചിച്ച സംസ്‌കൃത പണ്ഡിതനായ വ്യാസനാണ് മഹാവിഷ്ണു സഹസ്രനാമം അഥവാ സ്‌ത്രോത്രം രചിച്ചിരിക്കുന്നത്. എന്നാല്‍ വിഷ്ണു സഹസ്രനാമം ജപിക്കുന്നത് വളരെ ഗുണകരമാണെന്ന് പറയപ്പെടുന്നു. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ദിനവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ തരണം ചെയ്യാവുന്നതാണ്. സ്‌തോത്രം വായിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും അത് വായിക്കാന്‍ ഉചിതമായ സമയത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

പ്രയോജനങ്ങള്‍

പ്രയോജനങ്ങള്‍

വിഷ്ണു സഹസ്രനാമം വായിക്കുന്നതിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങള്‍ ഉറക്കമില്ലായ്മ അനുഭവിക്കുകയാണെങ്കില്‍, എല്ലാ രാത്രിയിലും ഉറങ്ങുമ്പോള്‍ മോശം സ്വപ്നങ്ങള്‍ കാണുക അല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ഒരു ഭയം ഉണ്ടെങ്കില്‍ അവയെല്ലാം ഇല്ലാതാക്കാന്‍ മഹാവിഷ്ണു സ്‌തോത്രം വായിക്കുന്നത് നല്ലതാണ്. ഇത് വായിക്കുന്നത് ശാന്തമായ മനസ്സിനെ ശാന്തമാക്കുന്നു. വീട്ടില്‍ കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്നവര്‍ ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്താനഭാഗ്യം നല്‍കുന്നുണ്ട്. ഇത് കൂടാതെ നിരവധി ഗുണങ്ങള്‍ ഇതിനെപ്പറ്റി ഉണ്ട്. എല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

മാനസിക പിരിമുറുക്കം ഒഴിവാക്കുന്നു

മാനസിക പിരിമുറുക്കം ഒഴിവാക്കുന്നു

വിഷ്ണു സഹസ്രനാമ ജപിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ജീവിതത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മഹാവിഷ്ണുവിന്റെ ഓരോ നാമവും വായിക്കുന്നത് നിങ്ങളുടെ ആന്തരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ ശ്രദ്ധ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. മെഡിറ്റേഷന്‍ ചെയ്യുന്ന അതേ ഗുണം ഇതിലൂടെ ലഭിക്കുന്നുണ്ട്. ജ്യോതിഷപരമായി, ഒരു വ്യക്തിക്ക് ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ദുര്‍ബലമെങ്കില്‍ ഇത് വായിക്കുന്നത് അതിനെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും. മാനസികമായുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതിന് നമുക്ക് സാധിക്കുന്നത് പലപ്പോഴും വിഷ്ണുസഹസ്രനാമത്തിലൂടെയാണ്.

കുട്ടികളുടെ ഏകാഗ്രതയും ബുദ്ധിയും

കുട്ടികളുടെ ഏകാഗ്രതയും ബുദ്ധിയും

പഠനത്തില്‍ ദുര്‍ബലരായ അല്ലെങ്കില്‍ പഠന ശേഷി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ എല്ലാ ദിവസവും സ്‌തോത്രം ജപിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മറികടന്ന് നല്ല സമ്പത്ത് കൊണ്ടുവരാന്‍ സ്‌തോത്രം ജപിക്കുന്നത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഓരോ നാമവും ജപിക്കുന്നതിന് ഒരു പ്രത്യേക സമയമുണ്ട്. അത് ഏതൊക്കെയാണ് എന്ന് മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതനുസരിച്ച് മഹാവിഷ്ണു സ്‌തോത്രം ജപിക്കുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നുണ്ട്.

മികച്ച സമയം

മികച്ച സമയം

വിഷ്ണു സഹസ്രനാമം വായിക്കാന്‍ പറ്റിയ സമയം ഏതാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതിന് വേണ്ടി അതി രാവിലെ കുളിച്ചതിനുശേഷം സ്‌ത്രോത്രം വായിക്കുന്നത് നല്ലതാണ്. എന്നിരുന്നാലും, നിങ്ങള്‍ പിന്നീട് വായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മികച്ച സമയം വൈകുന്നേരം 5-7 മണിക്ക് ഇടയില്‍ ആയിരിക്കും. ഉറങ്ങുന്നതിനുമുമ്പ് സ്‌ത്രോത്രം ജപിക്കുന്നതും പ്രയോജനകരമാണെന്ന് തന്നെയാണ് വിശ്വാസം. ഇത് പറയുന്ന സമയത്ത് ജപിച്ചാല്‍ നമ്മുടെ ആഗ്രഹ സാധ്യം ഫലമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ദിവസവും ഈ സമയത്ത് വിഷ്ണു സഹസ്രനാമ സ്‌തോത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം.

നാമം ജപിക്കുന്നതിന് ശരിയായ മാര്‍ഗ്ഗം

നാമം ജപിക്കുന്നതിന് ശരിയായ മാര്‍ഗ്ഗം

വിഷ്ണു സഹസ്രനാമം ജപിക്കുന്നതിനുള്ള ശരിയായ മാര്‍ഗം ഏതാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഏത് നിറത്തിലുള്ള വസ്ത്രവും ധരിച്ച് നിങ്ങള്‍ക്ക് സ്‌ത്രോത്രം ജപിക്കാന്‍ കഴിയുമെങ്കിലും, മഞ്ഞനിറത്തിലുള്ള എന്തെങ്കിലും ധരിക്കുന്നതാണ് നല്ലത്. വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടതാണ് മഞ്ഞ നിറം എന്നാണ് വിശ്വാസം. ഇത് ജപിക്കുമ്പോള്‍, നിങ്ങള്‍ ഒരു കമ്പിളിയില്‍ വേണം ഇരിക്കുന്നതിന്. വെറും നിലത്ത് ഇരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അടുത്ത ഒരു കലശത്തില്‍ അല്‍പം വെള്ളം സൂക്ഷിക്കുന്നതും നല്ലതായിരിക്കും. ഒരാള്‍ക്ക് പഴങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ അല്ലെങ്കില്‍ മഞ്ഞ മധുരമുള്ള വിഭവം എന്നിവ ഭഗവാന് നല്‍കാവുന്നതാണ്. സ്‌തോത്ര പാരായണം പൂര്‍ത്തിയാക്കിയ ശേഷം, അവര്‍ വെള്ളം കുടിക്കുകയും ഭക്ഷണം അവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്യുകയും വേണം.

ജപവും കേള്‍വിയും

ജപവും കേള്‍വിയും

വിഷ്ണു സഹസ്രനാമത്തില്‍ 108 ശ്ലോകങ്ങളുണ്ട്. നിങ്ങള്‍ക്ക് ഇവ വായിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പോലും അത് കേള്‍ക്കുന്നത് ശരിക്കും പ്രയോജനകരമാണ്. ഇത് ചൊല്ലുന്നതും കേള്‍ക്കുന്നതും എല്ലാം മികച്ച ഫലം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് തീര്‍ച്ചയായും അനേകം ഗുണങ്ങളുമുണ്ട്, ഏതൊരു ഭീതിയില്‍ നിന്നും സ്വയം മോചിപ്പിച്ച് ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിലേക്ക് നീങ്ങുന്നതിന് ഈ സ്‌തോത്രം സഹായിക്കുന്നു.

English summary

Benefits Of Chanting Vishnu Sahasranama In Astrology

Here in this article we are discussing about the benefits of chanting vishnu sahasranama in astrology. Take a look.
X
Desktop Bottom Promotion