ഈ വഴി, അടുക്കളയില്‍ പിന്നെ ഈച്ച വരില്ല

Posted By:
Subscribe to Boldsky

ഈച്ചകള്‍ വൃത്തിക്കു മാത്രമല്ല, ആരോഗ്യത്തിനും ദോഷം ചെയ്യുന്നവയാണ്. ഭക്ഷണങ്ങളിലും മറ്റും ഇവ വന്നിരുന്ന് വൃത്തിഹീനമായ സാഹചര്യങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.

ഭക്ഷണത്തിലും മറ്റും ഈച്ചകള്‍ വന്നിരിയ്ക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമായ ഒന്നാണ്. ഭക്ഷണം വൃത്തിഹീനമാക്കുന്ന, അസുഖങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നാണിത്.

ഭക്ഷണസാധനങ്ങളിലും അടുക്കളപ്പണികള്‍ക്കിടയിലും തീന്‍മേശയിലുമെല്ലാം ഈച്ചകള്‍ വന്നിരിയ്ക്കുന്ന നമ്മെ അലോസരപ്പെടുത്തുന്ന ഒന്നു കൂടിയാണ്.

ഈച്ചകളെ അകറ്റാന്‍ പല വഴികളുമുണ്ട്. തികച്ചും പ്രകൃതിദത്തമായ വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച ഈച്ചകള്‍ വരുന്നിടത്തു വയ്ക്കുക. അവയുടെ ഗന്ധം ഈച്ചകളെ അകറ്റും.

വെളുത്തുള്ളി ചതച്ചു വയ്ക്കുന്നതും ഗാര്‍ലിക് ഓയില്‍ സ്േ്രപ ചെയ്യുന്നതും നല്ലതാണ്.

ലാവെന്‍ഡര്‍ പൂവ്. ചെടി എന്നിവയും ഓയിലും ഈച്ചകളെ അകറ്റും. ഇവയുടെ ഗന്ധം ഇഷ്ടമല്ലാത്തതു തന്നെ കാരണം.

ചെറുനാരങ്ങ പകുതിയാക്കി മുറിയ്ക്കുക. പകുതിയില്‍ 5-10 ഗ്രാമ്പൂ കുത്തി നിര്‍ത്തുക. ഇത് ഈച്ച വരുന്നിടത്തു വയ്ക്കാം.

അര കപ്പു വിനെഗര്‍ ചൂടാക്കുക. ഇതില്‍ 10 തുള്ളി ലിക്വിഡ് സോപ്പൊഴിയ്ക്കുക. കലക്കിയ ശേഷം സ്േ്രപ ചെയ്യാം.

ഒരു ജാറില്‍ ഒരു സ്‌പോഞ്ചിടുക. ഇതില്‍ 20 തുള്ളി മിന്റ് ഓയില്‍ , അര കപ്പു വെള്ളം എന്നിവ ഒഴിയ്ക്കുക. ഇത് ഒരു ദിവസം മുഴുവന്‍ അടച്ചു വയ്ക്കുക. പിറ്റേന്നു തുറന്ന് ഈച്ച വരുന്നിടത്തു വയ്ക്കാം. ഈച്ചകള്‍ പോകും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച ഈച്ചകള്‍ വരുന്നിടത്തു വയ്ക്കുക. അവയുടെ ഗന്ധം ഈച്ചകളെ അകറ്റും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ചു വയ്ക്കുന്നതും ഗാര്‍ലിക് ഓയില്‍ സ്േ്രപചെയ്യുന്നതും നല്ലതാണ്.

ലാവെന്‍ഡര്‍ പൂവ്. ചെടി

ലാവെന്‍ഡര്‍ പൂവ്. ചെടി

ലാവെന്‍ഡര്‍ പൂവ്. ചെടി എന്നിവയും ഓയിലും ഈച്ചകളെ അകറ്റും. ഇവയുടെ ഗന്ധം ഇഷ്ടമല്ലാത്തതു തന്നെ കാരണം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ പകുതിയാക്കി മുറിയ്ക്കുക. പകുതിയില്‍ 5-10 ഗ്രാമ്പൂ കുത്തി നിര്‍ത്തുക. ഇത് ഈച്ച വരുന്നിടത്തു വയ്ക്കാം.

വിനെഗര്‍

വിനെഗര്‍

അര കപ്പു വിനെഗര്‍ ചൂടാക്കുക. ഇതില്‍ 10 തുള്ളി ലിക്വിഡ് സോപ്പൊഴിയ്ക്കുക. കലക്കിയ ശേഷം സ്േ്രപ ചെയ്യാം.

ഒരു ജാറില്‍

ഒരു ജാറില്‍

ഒരു ജാറില്‍ ഒരു സ്‌പോഞ്ചിടുക. ഇതില്‍ 20 തുള്ളി മിന്റ് ഓയില്‍ , അര കപ്പു വെള്ളം എന്നിവ ഒഴിയ്ക്കുക. ഇത് ഒരു ദിവസം മുഴുവന്‍ അടച്ചു വയ്ക്കുക. പിറ്റേന്നു തുറന്ന് ഈച്ച വരുന്നിടത്തു വയ്ക്കാം. ഈച്ചകള്‍ പോകും.

ചുവന്ന മുളക്

ചുവന്ന മുളക്

അല്പം ചുവന്ന മുളക് സ്പ്രെയറിലെടുത്ത് വെള്ളം നിറച്ച് നല്ലത് പോലെ കുലുക്കുക. ഇത് വീടിന് ചുറ്റും സ്പ്രേ ചെയ്താല്‍ ഈച്ചകള്‍ നശിക്കും.

സുഗന്ധദ്രവ്യങ്ങള്‍

സുഗന്ധദ്രവ്യങ്ങള്‍

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഈച്ചകളെ അകറ്റാം. കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്. ഇവ ലിവിങ്ങ് റൂം, ബെഡ്റൂം, അടുക്കള എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കാം.

കര്‍പ്പൂരം

കര്‍പ്പൂരം

ഈച്ചകളെ തുരത്താന്‍ മികച്ച ഒരു വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.

English summary

How To Avoid House Flies

How To Avoid House Flies, Read more to know about
Story first published: Wednesday, March 28, 2018, 22:22 [IST]