Latest Updates
-
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്!
വൃക്കരോഗം വരാതെ തടയാം; കിഡ്നിയുടെ ആരോഗ്യത്തിന് ഈ മാറ്റം ശീലിക്കൂ
വൃക്കകള്‍ ശരീരത്തിന്റെ സുപ്രധാന അവയവങ്ങളാണ്. അവ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. വൃക്ക തകരാര്‍ മൂലം ലോകത്ത് നിരവധി പേര് മരിക്കുന്നു. കാരണം, പ്രായം, ലിംഗഭേദം, വംശം, നിലവിലുള്ള രോഗങ്ങള്‍ എന്നിവയെ ആശ്രയിച്ച് വൃക്കരോഗങ്ങളുടെ വ്യാപനം 5-15% വരെയാണ്. വൃക്കരോഗം രോഗിക്ക് മാത്രമല്ല, മുഴുവന്‍ കുടുംബത്തിനും മാനസികവും സാമ്പത്തികവുമായി വലിയ കഷ്ടപ്പാട് നല്കുന്നു. ഭൂരിഭാഗം കേസുകളിലും പൂര്‍ണ്ണമായും സുഖപ്പെടുത്താനാവില്ല.
ആധുനിക ജീവിതശൈലി, ഉറക്കക്കുറവ്, മരുന്ന് ദുരുപയോഗം, മായം കലര്‍ന്ന ഭക്ഷണങ്ങള്‍, മലിനീകരണം, ഏകാന്തത തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ക്ക് വൃക്ക തകരാറുകള്‍ വരാം. വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനം ആചരിക്കുന്നു. ഈ വൃക്ക ദിനത്തില്‍ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനായി ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് വായിച്ചറിയാം.

വൃക്ക തകരാറിന് കാരണങ്ങള്‍
അമിതവണ്ണം
അമിതവണ്ണം നിങ്ങളുടെ വൃക്കയെ തകരാറിലാക്കും. ഇത് പ്രമേഹം, ബിപി, കൊളസ്ട്രോള്‍, ഹൃദയത്തിന്റെ തകരാറുകള്‍ എന്നിവയിലേക്കും നയിക്കുന്നു, ഇവയെല്ലാം വൃക്ക തകരാറിലേക്ക് നയിക്കുന്ന പ്രശ്നങ്ങളാണ്.

ഉപ്പ് അധികമുള്ള ഭക്ഷണം കഴിക്കുന്നത്
പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ ഭൂരിഭാഗവും ഉപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഉപ്പ് നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. വൃക്ക, ഹൃദയം, മസ്തിഷ്കം സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കണം.
Also read:ഓരോ 4 മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം; മാരകരോഗം തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
.

പുകവലി
പുകവലി ശീലം നിങ്ങളുടെ വൃക്ക തകരാറിന്റെ തോത് ഇരട്ടിയാക്കുന്നു. പുകവലി രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഇത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും നേരിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. ശരീരത്തിലെ പല ക്യാന്‍സറുകള്‍ക്കും പുകവലി കാരണമാകുന്നു. ടാര്‍, ആര്‍സെനിക്, ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ 400ലധികം വിഷ രാസവസ്തുക്കള്‍ സിഗററ്റില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പുകവലി പ്രതികൂലമായി ബാധിക്കുന്നു.

വ്യായാമക്കുറവ്
ഉദാസീനമായ ജീവിതശൈലിയാണ് വൃക്കരോഗത്തിനുള്ള മറ്റൊരു അപകട ഘടകം. അതിനാല്‍ നിങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും അര മണിക്കൂര്‍ നേരം വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക.

മദ്യപാനം
അമിതമായ മദ്യപാനം വൃക്കകളെ ഗുരുതരമായി ബാധിക്കുന്നു. രക്തം ഫില്‍ട്ടര്‍ ചെയ്യുന്നതിലുള്ള വൃക്കയുടെ കഴിവിനെ ഇത് കുറയ്ക്കുന്നു. ഇത് നിങ്ങളെ നിര്‍ജ്ജലീകരണത്തിനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ഇരയാക്കുന്നു. കരള്‍, പാന്‍ക്രിയാറ്റിക് രോഗങ്ങള്‍, വിവിധ ഗ്യാസ്ട്രിക്, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നതാണ് മദ്യപാന ശീലം.

ആരോഗ്യകരമായ വൃക്കകള്‍ക്ക് ജീവിതശൈലി മാറ്റങ്ങള്‍
ധാരാളം വെള്ളം കുടിക്കുക
എല്ലായ്പ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. നിങ്ങളുടെ കിഡ്നി ആരോഗ്യകരമായി നിലനിര്‍ത്തണമെങ്കില്‍ വെള്ളം കുടി ശീലം വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്ന ഈ ശീലം വൃക്കയിലെ കല്ലുകള്‍, വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യത്തോടെ തുടരാനുള്ള ഒരേയൊരു വഴിയാണ് ആരോഗ്യകരമായ ഭക്ഷണക്രമം. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ജങ്ക് അല്ലെങ്കില്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഉപ്പും ശുദ്ധീകരിച്ച പഞ്ചസാരയും കുറയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. കിഡ്നി ബീന്‍സ്, മധുരക്കിഴങ്ങ്, കടുംപച്ച ഇലക്കറികള്‍ എന്നിവ നിങ്ങളുടെ വൃക്കകള്‍ക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളാണ്.

വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുക, സജീവമായിരിക്കുക. ഒരു നല്ല രോഗപ്രതിരോധ ശേഷി ഉണ്ടാക്കാന്‍ വ്യായാമശീലം നിങ്ങളെ സഹായിക്കും. പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുകയും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ 5 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും മിതമായ വ്യായാമം ചെയ്യുക.

പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലി, മദ്യപാനം തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ആസക്തികള്‍ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. പുകവലി ചില വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് കാരണമാകും. ഈ ദുശ്ശീലം നിങ്ങളുടെ രക്തക്കുഴലുകളെ തകരാറിലാക്കും. മദ്യപാനം ശരീരത്തില്‍ രക്തം ഫില്‍ട്ടര്‍ ചെയ്യാനുള്ള വൃക്കയുടെ കഴിവിനെ ബാധിക്കുന്നു.

വേദനസംഹാരികള്‍ അധികമായി കഴിക്കരുത്
വേദനസംഹാരികള്‍ നിങ്ങള്‍ക്ക് വേദനകളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാം. എന്നിരുന്നാലും, ഇത് ഒരു ശീലമാക്കരുത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വേദനസംഹാരികള്‍ കഴിക്കരുത്. വേദനസംഹാരികളും മറ്റ് പല മരുന്നുകളും വൃക്കയ്ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചില വൃക്കരോഗങ്ങള്‍ക്ക് കാരണമാകാം, അതിനാല്‍ ശ്രദ്ധിക്കുക. വൃക്കരോഗങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം പതിവായി നിയന്ത്രണത്തില്‍ നിര്‍ത്തണം. പ്രാരംഭ ഘട്ടത്തില്‍ തന്നെ വൃക്കരോഗം കണ്ടെത്താന്‍ പതിവ് രക്തസമ്മര്‍ദ്ദ പരിശോധന നിങ്ങളെ സഹായിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും കഴിയും.

വൃക്ക അണുബാധകള്‍ അവഗണിക്കാതിരിക്കുക
പലര്‍ക്കും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുകയോ മൂത്രത്തില്‍ അണുബാധ ഉണ്ടാകുകയോ ചെയ്യുന്നു. അവ കൈകാര്യം ചെയ്യുന്നത് വളരെ വേദനാജനകമാണ്. വൃക്ക സംബന്ധമായ അണുബാധകളൊന്നും നിസ്സാരമായി കാണരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ശരിയായ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്യുക.



Click it and Unblock the Notifications