Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
ഓരോ 4 മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം; മാരകരോഗം തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ആഗോളതലത്തില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നായി സ്തനാര്‍ബുദം തുടരുന്നു, നിര്‍ഭാഗ്യവശാല്‍, സ്ത്രീകള്‍ക്കിടയിലെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമാണ് ഇത്. ഇന്ത്യയില്‍, 28 സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് പറയപ്പെടുന്നു. ചെറുപ്പക്കാരായ സ്ത്രീകളില്‍ ഇത് കൂടുതല്‍ വ്യാപകമാവുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2020ല്‍ 2.3 ദശലക്ഷം സ്ത്രീകളില്‍ സ്തനാര്‍ബുദവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഓരോ 4 മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ 8 മിനിറ്റിലും ഒരാള്‍ സ്തനാര്‍ബുദം മൂലം മരിക്കുകയും ചെയ്യുന്നു. നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലൂടെ സ്തനാര്‍ബുദം നന്നായി കൈകാര്യം ചെയ്യാനാകും. മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെപ്പോലെതന്നെ സ്തനാര്‍ബുദവും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. അപകടകരമായ ചില ജീവിതശൈലി മാറ്റങ്ങള്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത വളര്‍ത്തുന്നു. അതിനാല്‍, ഇത് തടയാനായി നിങ്ങള്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരേണ്ടിയിരിക്കുന്നു. ഈ വനിതാ ദിനത്തില്‍, സ്തനാര്‍ബുദം തടയാനായി നിങ്ങള്‍ ശീലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് വായിച്ചറിയാം.

സ്തനാര്‍ബുദത്തിന് കാരണങ്ങള്‍
അമിതവണ്ണം
ആഗോളതലത്തില്‍ തന്നെ ആളുകളെ ബാധിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് പൊണ്ണത്തടി. ശരീരഭാരം കൂടുന്നത് അരക്കെട്ടിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുകയും കൊളസ്ട്രോള്‍ വളര്‍ത്തുകയും ചെയ്യും. പൊണ്ണത്തടി ഒരു വ്യക്തിക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. ആര്‍ത്തവവിരാമത്തിന് ശേഷം ശരീരഭാരം കൂടുമ്പോള്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍, നിങ്ങള്‍ ഏത് പ്രായക്കാരായാലും, ശരീരഭാരം ക്രമമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും വ്യായാമം ചെയ്യുകയും ചെയ്യുക.

ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍
നിങ്ങളുടെ ചില ഭക്ഷണശീലങ്ങളും കാന്‍സര്‍ സാധ്യത വളര്‍ത്തും. പൊണ്ണത്തടി മാത്രമല്ല, സ്തനാര്‍ബുദ സാധ്യത നിര്‍ണ്ണയിക്കുന്ന ഒരു വലിയ അപകട ഘടകമാണ് ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്. മോശം ഭക്ഷണരീതി നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വികാസത്തിലേക്ക് നയിച്ചേക്കാം, ഇത് ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ ജങ്ക് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം, മദ്യം, മാംസം, കൃത്രിമ പഞ്ചസാര, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.

മദ്യപാനം
സ്തനാര്‍ബുദം തടയാന്‍ മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതാണ്. മദ്യപാനം കൂടുമ്പോള്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കരള്‍ തകരാറുകള്‍, ആസക്തികള്‍, മോശം മാനസികാരോഗ്യം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് മദ്യപാനം.

പ്രത്യുല്‍പാദന ചരിത്രം
ഏത് പ്രായത്തില്‍ ഗര്‍ഭിണിയാകണം എന്നത് സ്ത്രീകളുടെ വ്യക്തിപരമായ ഇഷ്ടമാണ്. എന്നാല്‍ വൈകിയുള്ള ഗര്‍ഭധാരണത്താലോ കുട്ടികളില്ലെങ്കിലോ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. 30 വയസ്സിന് മുമ്പോ അതിനടുത്തോ ഗര്‍ഭിണിയാകുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറവാണ്.

നേരത്തേയുള്ള ആര്‍ത്തവവും വൈകിയുള്ള ആര്‍ത്തവവിരാമവും
ആര്‍ത്തവം നേരത്തെ വരുന്നത്, അതായത് 12 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിക്കുകയോ അല്ലെങ്കില്‍ വളരെ വൈകി ആര്‍ത്തവവിരാമം സംഭവിക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈസ്ട്രജന്റെ അളവ് കൂടുതലായിരിക്കും. ഇത് സ്തന കോശങ്ങളെ ബാധിക്കും. ഇത്തരം അപകടസാധ്യതകള്‍ തടയാനായി ഇടയ്ക്കിടെ നിങ്ങള്‍ സ്തനാര്‍ബുദ സാധ്യതകള്‍ പരിശോധിക്കണം.

സ്തന സാന്ദ്രത
വലിയ സ്തനങ്ങളുള്ളവരില്‍, കൂടുതല്‍ നാരുകളുള്ള കലകളും സ്തനങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. വലിയ സ്തനങ്ങള്‍ ഉള്ളവരില്‍ മാമോഗ്രാം എടുക്കുമ്പോള്‍ സ്തനങ്ങളിലെ ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്തുന്നതിനോ ദൃശ്യവല്‍ക്കരിക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാകുമെന്നും മറ്റ് തരത്തിലുള്ള ഇമേജിംഗ് ടെക്‌നിക്കുകള്‍ ആവശ്യമായി വന്നേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം
സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള ചിലതരം ക്യാന്‍സറുകള്‍ക്ക് ഒരു കാരണമാണ് ഹോര്‍മോണ്‍ വ്യതിയാനം. ഗര്‍ഭനിരോധന ഗുളികകള്‍, ഇംപ്ലാന്റുകള്‍, ഐയുഡികള്‍, വജൈനല്‍ റിങ്കുകള്‍ പോലെയുള്ളവ സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ആര്‍ത്തവവിരാമത്തിന് ശേഷം ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്ന സ്ത്രീകള്‍ക്ക് അപകടസാധ്യ കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്തനാര്‍ബുദം തടയാന്‍ ചെയ്യേണ്ടത്
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക
സ്തനാര്‍ബുദം തടയാനായി നിങ്ങള്‍ പോഷകാഹാരം കഴിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൊഴുപ്പും കലോറിയും കുറഞ്ഞതും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമമാണ് നല്ലത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും നിങ്ങളില്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളര്‍ത്തും.

പുകവലിയും മദ്യപാനവും വേണ്ട
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. ഈ ജീവിതശൈലി ശീലങ്ങള്‍ അങ്ങേയറ്റം അനാരോഗ്യകരമാണ്. ഇവ നിങ്ങളില്‍ സ്തനാര്‍ബുദവും മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.

മാനസികാരോഗ്യം സംരക്ഷിക്കുക
സ്തനാര്‍ബുദം തടയാനായി നിങ്ങളുടെ മാനസികാരോഗ്യവും നല്ല നിലയില്‍ വയ്ക്കുക. രോഗങ്ങളും അസുഖങ്ങളും അകറ്റി നിര്‍ത്താനായി മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യമുള്ള മനസ്സും പ്രധാനമാണ്.



Click it and Unblock the Notifications











