Just In
Don't Miss
- News
ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
- Sports
IPL 2021: ഗ്ലെന്‍ മാക്സ്വെല് ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Automobiles
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണ ജനിതകമാറ്റം പെട്ടെന്ന്; അപകടവും ഭീകരവും
ലോകമെങ്ങും ഇപ്പോള്‍ കൊറോണഭീതിയിലാണ്. ചൈനയിലെ വുഹാനില്‍ ആരംഭിച്ച കൊറോണവൈറസ് ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും വരെയാണ് ഭീകരാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഓരോ ദിവസം ചെല്ലുന്തോറും വൈറസ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതിരോധിച്ച് കൊണ്ടിരിക്കുകയാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും. കേരളത്തില്‍ കൊറോണയെ ഒരു വിധത്തില്‍ പിടിച്ച് കെട്ടി എന്ന് നമുക്ക് പറയാവുന്നതാണ്. എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളില്‍ ഇന്നും കൊറോണ പിടിതരാതെ വഴുതി മാറുകയാണ്.
കോവിഡ് കാലത്തെ നോമ്പ്; ശ്രദ്ധിക്കേണ്ടത് ഇതാണ്
ലോകമെങ്ങും വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഈ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നുണ്ട് എന്നും ഇതില്‍ നിന്നും ഉണ്ടാവുന്ന പുതിയ വര്‍ഗ്ഗത്തിന് പെട്ടെന്ന് പടരുന്നതിനുള്ള കഴിവുണ്ടെന്നും യു എസ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ ലോസ് അലമോസ് നാഷണല്‍ ലബോറട്ടിയാണ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പുതിയ വര്‍ഗ്ഗത്തെ SpikeD614G എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വുഹാനിലേക്കാള്‍ ഭീകരാവസ്ഥ
വുഹാനിലാണ് 2019-ന്റെ അവസാനത്തോടെ കൊറോണവൈറസ് സാവന്നിധ്യം കാണപ്പെട്ടത്. എന്നാല്‍ പിന്നീട് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഇത് പടരുകയാണ് ഉണ്ടായത്. എന്നാല്‍ വുഹാനില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായ ഈ വൈറസിന് പിന്നീട് ജനിതക മാറ്റം സംഭവിക്കുകയും അത് ഫെബ്രുവരിയോടെ യൂറോപ്യന്‍ രാജ്യങ്ങൡലേക്ക് എത്തുകയും ചെയ്തു. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവ പടര്‍ന്നത്. ഈ വൈറസാകട്ടെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാരകവും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതും ആണ് എന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ടാമതും രോഗബാധ
രോഗം ബാധിച്ച വ്യക്തിക്ക് ഇത്തരത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിലൂടെ വീണ്ടും രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം രോഗമുക്തി നേടിയാലും പിന്നീടുള്ള ജീവിതരീതി. അതിവേഗവ്യാപനമാണ് ഇത് ഓരോരുത്തരിലും ഉണ്ടാക്കുന്നതും. ശ്വാസകോശത്തിലും മറ്റും പെട്ടെന്നാണ് ഈ വൈറസ് ആക്രമിക്കുന്നത്. വൈറസിന്റെ പുറംഭാഗത്തിലാണ് ജനിതകമാറ്റം സംഭവിക്കുന്നത് എന്നാണ് വിദഗ്ധാഭിപ്രായം.

വാക്സിന് നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കാന്‍
കൊറോണവൈറസിനെതിരായ വാക്സിന് നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ ലോകം മുഴുവന്‍. ഇത്തരത്തില്‍ ജനിതക മാറ്റം സംഭവിച്ച് അപകടകാരിയായി മാറുന്ന വൈറസിനെതിരേയുള്ള വാക്സിന് നിര്‍മ്മിക്കുമ്പോള്‍ വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് പൂര്‍ണമായും മനസ്സിലാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാവൂ എന്ന് ശാസ്ത്രലോകം പറയുന്നുണ്ട്. മുന്പുണ്ടായിരുന്നതിനേക്കാള് പെട്ടെന്നാണ് ഈ ശ്രേണി വ്യാപിക്കുന്നത് എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയും. അതുകൊണ്ട് വാക്സിന് നിര്‍മ്മാണത്തിന് മുന്‍പ് ഇത്തരം പഠനങ്ങളെ വിധേയമാക്കി മാത്രമാണ് മുന്നോട്ട് പോവേണ്ടതെന്നുമാണ് ഗവേഷകാഭിപ്രായം.

ജനിതക മാറ്റം സംഭവിച്ച ശേഷം
ജനിതക മാറ്റം സംഭവിച്ച ശേഷം വൈറസ് ആളുകളില്‍ എത്തി അത് പെട്ടെന്ന് തന്നെ ശരീരത്തില്‍ പടര്‍ന്ന് പിടിക്കുന്ന അവസ്ഥകളിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ആറായിരത്തില്‍ അധികം കൊറോണവൈറസ് സീക്വന്‍സുകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ലോകമെമ്പാടുമുള്ള 6,000-ത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളുടെ ഒരു കമ്പ്യൂട്ടേഷണല്‍ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ലോസ് അലാമോസ് ടീം, ഡ്യൂക്ക് യൂണിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് സര്‍വകലാശാല എന്നിവയിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 14 മ്യൂട്ടേഷനുകള്‍ തിരിച്ചറിഞ്ഞു.

വൈറസിലെ ജനിതകമാറ്റം
വൈറസില്‍ സംഭവിക്കുന്ന ജനിതകമാറ്റം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും ഓരോ ദിവസം ചെല്ലുന്തോറും അപകടകരമായി മാറുന്നതും ആണ്. പെട്ടെന്ന് പെട്ടെന്നുള്ള ഇവയുടെ പകര്‍ച്ച ലോകത്തിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധിയായി കൊറോണവൈറസ് ബാധ മാറുമ്പോള്‍ അത് ഒരു സ്ഥലത്തെ മൊത്തം ആളുകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. 'സ്പൈക്ക് ഡി 614 ജി' എന്ന മ്യൂട്ടേഷന് അടിയന്തിരമായതും ആശങ്കാജനകവുമാണ്. ഫെബ്രുവരി ആദ്യം യൂറോപ്പില്‍ ഇത് വ്യാപിക്കാന്‍ തുടങ്ങി. പിന്നീട് പുതിയ പ്രദേശങ്ങളിലേക്ക് എത്തുമ്പോള്‍ അത് അതിവേഗം പടരുകയും പ്രബലമായി മാറുകയും മാരകമായി തിരിയുകയും ചെയ്യുന്നുണ്ട്.