Latest Updates
-
ഇടിമിന്നൽ ജാഗ്രത: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അഭിജിത്ത് മുഹൂർത്തം 2026: ചെറിയ കാര്യങ്ങൾക്ക് ഈ സമയം ഉത്തമം, ഒപ്പം ശ്രദ്ധിക്കേണ്ട ഡിജിറ്റൽ സുരക്ഷാ നിർദേശങ്ങൾ -
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
പ്രഭാതം നിങ്ങളെ മടിയാനാക്കുന്നോ? ഊര്‍ജ്ജത്തിനുള്ള വഴി ഈ യോഗാസനം
വേണ്ടത്ര ഉറക്കം ലഭിച്ചിട്ടും ആലസ്യം വിട്ടൊഴിയാത്ത അലസമായ പ്രഭാതങ്ങള്‍ നമുക്കെല്ലാവര്‍ക്കും പലപ്പോഴും ഉണ്ടായിരിക്കും. മന്ദതയും ഊര്‍ജ്ജക്കുറവും അനുഭവപ്പെടുന്ന സമയമാണ് പ്രഭാതം. എന്നാല്‍ ഈ ആലസ്യത്തില്‍ നിന്ന് നിങ്ങളെ ഉന്മേഷവാന്മാരാക്കാന് സഹായിക്കുന്ന ചില യോഗാമുറകളുണ്ട്. ക്ഷീണം അകറ്റാനും നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഉപയോഗിച്ച് നിങ്ങളുടെ ദിവസം മുന്നോട്ട് കൊണ്ടുപോകാനും ഇതിലും മികച്ചൊരു മാര്‍ഗമില്ല.
മാറുന്ന സീസണില്‍ യോഗ എപ്പോഴും നിങ്ങളുടെ പ്രതിരോധത്തിനായുള്ള കവചമാണ്. ഇത് നിങ്ങള്‍ക്ക് ഊഷ്മളതയും വിശ്രമവും നല്‍കുമെന്ന് മാത്രമല്ല, നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ ആലസ്യം മാറ്റുകയും ചെയ്യും. ശരീരത്തെ ശക്തിപ്പെടുത്താന്‍ ലളിതമായ പ്രഭാത യോഗാസനങ്ങള്‍ പരിശീലിക്കണമെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു. പ്രഭാതസമയത്ത് നിങ്ങള്‍ക്ക് ഊര്‍ജ്ജത്തിനായി പരിശീലിക്കാവുന്ന ചില ആസനങ്ങള്‍ ഇതാ.

ബാലാസനം
ഈ യോഗാസനം സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ മാത്രമല്ല, നെഞ്ച്, പുറം, തോളുകള്‍ എന്നിവയിലെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കുന്നു. പകല്‍ സമയത്തോ വ്യായാമ വേളയിലോ നിങ്ങള്‍ക്ക് തലകറക്കമോ ക്ഷീണമോ ഉണ്ടായാല്‍ പോലും അത് പരിഹരിക്കാന്‍ ഈ യോഗാസനം സഹായിക്കുന്നു. ഈ ആസനം പുറം, ഇടുപ്പ്, തുടകള്‍, കണങ്കാല് എന്നിവ മൃദുവായി സ്ട്രെച്ച് ചെയ്യുന്നു.

വീരഭദ്രാസനം
തോളുകള്‍ ശക്തിപ്പെടുത്തുന്നതിനും സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും വളരെ പ്രയോജനപ്രദമാണെന്ന് അറിയപ്പെടുന്ന ഒരു യോഗാസനമാണ് വീരഭദ്രാസനം. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും സ്ട്രെച്ച് ചെയ്യുകയും നല്ല രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ഈ യോഗ ആസനം മുഴുവന്‍ ശരീരത്തെയും ഊര്‍ജ്ജസ്വലമാക്കും. ദിവസം മുഴുവന്‍ നിങ്ങളെ സജീവമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

ധനുരാസനം
ഈ ആസനം കാലുകളുടെയും കൈകളുടെയും പേശികളെ ടോണ്‍ ചെയ്യുന്നു. മാത്രവുമല്ല, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍, മലബന്ധം എന്നിവ ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും. കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്പ്പാദ സന്ധിയില്‍ പിടിക്കുക. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്തു പതിക്കത്തക്ക വിധത്തില്‍ ഉയരുക. ദൃഷ്ടി മുന്നോട്ട് പിടിക്കുക. നിങ്ങളുടെ ശരീരം വില്ലുപോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നു. പ്രത്യുത്പാദന അവയവങ്ങളെ പരിപാലിക്കുന്നു. ആര്‍ത്തവ വേദനയ്ക്കും വളരെ ഉപയോഗപ്രദമാണ്.

ഗരുഡാസനം
ഗരുഡന് എന്നത് സംസ്കൃത പദമാണ്, അത് അക്ഷരാര്‍ത്ഥത്തില്‍ കഴുകന് എന്നാണ് വിവര്‍ത്തനം ചെയ്യുന്നത്, ആസനം എന്നാല്‍ ഭാവം എന്നാണ്. അതിനാല്‍, ഇത് കഴുകന് പോസ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ ആസനം ഒരു വ്യക്തിയെ വിശ്രമിക്കാനും മനസ്സിനെ ശാന്തമാക്കാനും ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പറയപ്പെടുന്നു.

ത്രികോണാസനം
കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, കാലുകള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിനും ഈ മുറ നിങ്ങളെ സഹായിക്കുന്നു. സമ്മര്‍ദ്ദ നിവാരിണി എന്നും വിളിക്കുന്ന ഈ യോഗാമുറ ശരിയായ രക്തചംക്രമണത്തിന് സഹായിക്കുന്നു. ഉത്കണ്ഠ, നടുവേദന എന്നിവ കുറയ്ക്കുന്നതിനും ത്രികോണാസനം ഉത്തമമാണ്. കാലുകള്‍ക്കിടയില്‍ ഏകദേശം മൂന്നടി അകലം പാലിച്ച് നേരെ നില്ക്കുക. നിങ്ങളുടെ തോളില്‍ ആയുധനില നിലനിര്‍ത്തുക. ഇപ്പോള്‍ ശ്വസിച്ച് ഇടത് കൈ ഉയര്‍ത്തുക. നിങ്ങളുടെ വലതു കൈകള്‍ താഴേക്ക് വച്ചുകൊണ്ട് വലതുവശത്തേക്ക് സാവധാനം വളയുക. ബാലന്‍സ് തെറ്റുന്നില്ലെന്നും ആഴത്തില്‍ ശ്വസിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ശ്വാസം എടുക്കുമ്പോള്‍ ശരീരം വിശ്രമിക്കാന്‍ വിടുക. കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഇത്തരത്തില്‍ തുടരുക.

പ്രഭാത യോഗാസനങ്ങളുടെ ഗുണങ്ങള്‍
നിങ്ങള്‍ ഒരു പ്രഭാത യോഗാ ദിനചര്യ ആരംഭിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ചില പ്രധാന പോയിന്റുകള്‍ ഇവയാണ്:
* നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും റിലാക്സ് ആയി നിലനിര്‍ത്തുന്നതിനാല്‍ യോഗയിലൂടെ നിങ്ങളുടെ പ്രഭാതം ആരംഭിക്കാന്‍ ശ്രമിക്കുക.
* യോഗ നിങ്ങളെ ദിവസം മുഴുവന്‍ സജീവമായി നിലനിര്‍ത്തുകയും സന്ധി വേദന അല്ലെങ്കില്‍ പേശികളുടെ കാഠിന്യം തുടങ്ങിയ സാധാരണ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും.
* സൂര്യ നമസ്കാരവും അടിസ്ഥാന യോഗ ആസനങ്ങളും പരിശീലിക്കുന്നത് രാവിലെ ക്ഷീണം അകറ്റാനുള്ള ഒരു നല്ല മാര്‍ഗമാണ്.
* യോഗയ്ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അണുബാധയെ അകറ്റി നിര്‍ത്താനും കഴിയും.
* ശ്വസനവും പ്രാണായാമവും പരിശീലിക്കുന്നത് ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും ചെവി, മൂക്ക്, തൊണ്ട, ശരീരത്തിന്റെ ശ്വസനവ്യവസ്ഥ എന്നിവയുടെ മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.



Click it and Unblock the Notifications
