For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും സ്ഖലനവും സ്വയംഭോഗവും വന്ധ്യത സാധ്യത?

By Aparna
|

വിവാഹ ശേഷം ഗര്‍ഭധാരണത്തിന്, ഒരു കുഞ്ഞിക്കാല്‍ കാണാന്‍ അനുകൂലമായി പല ഘടകങ്ങളും വേണം. ഇതിനു തടസമായി നില്‍ക്കുന്നത് സ്ത്രീ പുരുഷന്മാരുടെ വന്ധ്യതയാകാം. വന്ധ്യത സ്ത്രീയ്ക്കു മാത്രമല്ല, പുരുഷനുമുണ്ടാകാം. സ്ത്രീയ്ക്ക് മാസമുറ, ഓവുലേഷന്‍ സംബന്ധമായ പ്രശ്നങ്ങളും പുരുഷന് ബീജ സംബന്ധമായ പ്രശ്നങ്ങളുമാണ് വന്ധ്യതക്ക് കാരണമാകുന്നത്. പുരുഷനെ സംബന്ധിടത്തോളം ബീജ സംബന്ധമായ പ്രശ്നങ്ങളാണ് പുരുഷ വന്ധ്യതയ്ക്കു കാരണമെന്നു വേണം പറയാന്‍.

നഖത്തിലെ ഈ കറുപ്പ് നിസ്സാരമാക്കണ്ട, അപകടമാണ്നഖത്തിലെ ഈ കറുപ്പ് നിസ്സാരമാക്കണ്ട, അപകടമാണ്

പുരുഷ വന്ധ്യത ഒഴിവാക്കാന്‍ ബീജത്തിന്റെ എണ്ണം, ഗുണം എന്നിവയും വളരെയധികം പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ബീജത്തിനു മാത്രമേ സ്ത്രീ ശരീരത്തില്‍ എത്തിച്ചേര്‍ന്ന് അണ്ഡവുമായിസംയോജിച്ച് ഭ്രൂണമായി മാറുന്നതിന് സാധിക്കൂ. പുരുഷന്റെ ബീജാരോഗ്യത്തെ ബാധിയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതില്‍ കഴിയ്ക്കുന്ന ഭക്ഷണം വരെ ചൂടുള്ള കാലാവസ്ഥ വരെയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. സ്വയം ഭോഗം ചെയ്യുന്നവരില്‍ ഇത് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

ദിവസവും സ്വയംഭോഗമെങ്കില്‍

ദിവസവും സ്വയംഭോഗമെങ്കില്‍

പുരുഷ ബീജത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില ദു:ശീലങ്ങളുമുണ്ട്. മദ്യപാനവും പുകവലിയും ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. എന്നാല്‍ ഇവ രണ്ടു പുരുഷന്റെ ബീജത്തെ ബാധിയ്ക്കുന്നവയാണ്. പക്ഷേ ഇതില്‍ കൂടുതല്‍ ബീജാരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണോ ദിവസവും ബീജം പുറപ്പെടുവിയ്ക്കുക അഥവാ ദിവസവും സ്വയംഭോഗം ചെയ്യുക എന്ന സംശയവും പലര്‍ക്കുമുണ്ട്. മിതമായി ചെയ്താല്‍, ആരോഗ്യപരമായി ചെയ്താല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് സ്വയംഭോഗം. എന്നാല്‍ അമിതമായാല്‍ ദോഷം ഏറെ നല്‍കുന്ന ഒന്നുമാണ്.

ഇടക്കിടെ സ്ഖലനം

ഇടക്കിടെ സ്ഖലനം

ഇടയ്ക്കിടെ സ്ഖലനം നടത്തുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറവാണെന്ന് 2016 ലെ ഒരു പഠനം പറയുന്നു. 40-49 വയസ് പ്രായമുള്ള പുരുഷന്മാര്‍ക്ക് പലപ്പോഴും സ്ഖലനം സംഭവിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള പുരുഷന്മാര്‍ പ്രതിമാസം 21 തവണയെങ്കിലും സ്ഖലനം നടത്തുന്നു. സ്ഖലനം ചെറുപ്പക്കാരില്‍ ക്യാന്‍സറിനെ തടയുമെന്ന് പഠനം സ്ഥിരീകരിച്ചിട്ടില്ല. 40 വയസ്സിന് താഴെയുള്ള പുരുഷന്മാരില്‍ പതിവായി സ്ഖലനം പ്രോസ്റ്റേറ്റിനെയോ മറ്റേതെങ്കിലും ക്യാന്‍സറിനെയോ നേരിടുന്നുണ്ടോ എന്ന് ഗവേഷകര്‍ക്ക് ഉറപ്പില്ല. എങ്കിലും ഇത് വന്ധ്യതക്ക് കാരണമാകുന്നു എന്നതിന് ഇതുവരേയും ഉറപ്പ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ സ്ഖലനം ചെയ്യുന്നത് ചെറുപ്പക്കാര്‍ക്ക് ദോഷകരമാണെന്നതിന് തെളിവുകളൊന്നുമില്ല.

സുരക്ഷിതമായ മാര്‍ഗ്ഗം

സുരക്ഷിതമായ മാര്‍ഗ്ഗം

ഒരു പുരുഷന്‍ സ്വന്തമായോ പങ്കാളിയുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ഖലനം നടത്തേണ്ട അനുയോജ്യമായ സമയത്തെക്കുറിച്ച് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും പറയുന്നില്ല. പതിവ് സ്വയംഭോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നു. എന്നിരുന്നാലും പതിവായി സ്വയംഭോഗം ചെയ്യുന്നത് ദോഷകരമാണെന്നതിന് തെളിവുകളൊന്നുമില്ല. അതുപോലെ, പങ്കാളിയുടെ സമ്മതത്തോടെ ലൈംഗികബന്ധം ആണെങ്കില്‍ ഇത് യാതൊരു വിധത്തിലുള്ള ദോഷവും വരുത്തുന്നില്ല. എങ്കിലും ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രം സുഖം തോന്നുക, വേദനയുണ്ടാക്കുന്ന ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

സ്വയം ഭോഗമെന്ന മാര്‍ഗ്ഗം

സ്വയം ഭോഗമെന്ന മാര്‍ഗ്ഗം

ഈ അടുത്ത് നടത്തിയ പഠനം അനുസരിച്ച്, ഇരു പങ്കാളികള്‍ ചേര്‍ന്നുള്ള ലൈംഗികതയും ഇതിനോടനുബന്ധിച്ച് ഉണ്ടാവുന്ന സ്ഖലനവും 25-29 വയസ്സിനിടയിലുള്ള പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കാറുണ്ട്. ഒരു പുരുഷന്റെ ആയുസ്സില്‍ സ്വയംഭോഗം സാധാരണമാണെന്ന് ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ കണ്ടെത്തി. എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരില്‍ കഴിഞ്ഞ മാസത്തില്‍ സ്വയംഭോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൗമാരപ്രായത്തിലും 70 വയസ്സിനിടയിലും പങ്കാളികള്‍ക്ക് ഒപ്പമുണ്ടായ ലൈംഗിക ബന്ധത്തേക്കാള്‍ സ്വയംഭോഗം ചെയ്തവരായിരുന്നു കൂടുതല്‍.

സ്ഖലത്തിലൂടെ ആരോഗ്യം

സ്ഖലത്തിലൂടെ ആരോഗ്യം

സ്ഖലനം നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പങ്കാളിത്തമുള്ള ലൈംഗിക ബന്ധത്തിലും സ്വയം ഭോഗത്തിലും ഉള്ള സ്ഖലനം പ്രത്യേകിച്ചും പ്രയോജനകരമാണ്. അവ എന്തൊക്കെയെന്ന നോക്കാം. ലൈംഗികത വ്യായാമത്തിന്റെ ഒരു രൂപമാണ്. ഹൃദയ രോഗങ്ങള്‍, അമിതവണ്ണം, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കുന്നു. ഉദ്ധാരണക്കുറവുള്ള പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ മാസത്തില്‍ ഒരു തവണയില്‍ താഴെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

ലൈംഗികത സമ്മര്‍ദ്ദം ഒഴിവാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യാം.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും. സ്ഖലനം വിട്ടുമാറാത്ത വേദനയ്ക്കും പല അവസ്ഥകളുമായി ബന്ധപ്പെട്ട വേദനയ്ക്കും പരിഹാരമാണ്.

English summary

How Daily Release Of Sperm Affects Male Fertility

How Daily Release Of Sperm Affects Male Fertility, Read more to know about,
Story first published: Saturday, May 2, 2020, 19:03 [IST]
X
Desktop Bottom Promotion