For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോട്ടലില്‍ ഉപ്പിലിട്ട ഉളളി തരുന്നതിന്റെ രഹസ്യം

ഹോട്ടലില്‍ ഉപ്പിലിട്ട ഉളളി തരുന്നതിന്റെ രഹസ്യം

|

ചുവന്നുള്ളി അഥവാ സാമ്പര്‍ ഉള്ളി മലയാളികള്‍ കൂടുതലായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. സാമ്പാറുണ്ടാക്കാനും കപ്പയ്ക്കു ചമ്മന്തിയായും നാം ഇതു പൊതുവേ ഉപയോഗിയ്ക്കുന്നു. തോരനു താൡയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ചുവന്നുള്ളിയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ഇതില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോരാത്തതിന് കാല്‍സ്യം, സള്‍ഫര്‍, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളമടങ്ങിയിട്ടുണ്ട്. സാമ്പാര്‍ ഉള്ളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഷുഗര്‍, സില്ലിനൈന്‍, സില്ലാമാക്രിന്‍, സില്ലാപ്രിക്രിന്‍ തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നു കൂടിയാണിത്. പല രീതിയില്‍ ചുവന്നുള്ളി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിയ്ക്കാം. ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ചെറിയുള്ളി. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

പല വസ്തുക്കളും നാം ഉപ്പിലിട്ടു കഴിയ്ക്കാറുണ്ട്. ഇതുപോലെ ചുവന്നുള്ളിയും ഉപ്പിലിട്ടു കഴിയ്ക്കാം. ഇതു കൊണ്ടും പല ഗുണങ്ങളുണ്ട്. ചുവന്നുള്ളി ഉപ്പിലിട്ടു കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഏതെല്ലാം വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കാം എന്നറിയൂ

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പിലിട്ട ഉള്ളി. ഓട്ടോഇമ്മ്യൂണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ നല്ലതാണ. ദിവസവും ഇതു കഴിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഇത്തരം ഫെര്‍മെന്റു ചെയ്ത ഉള്ളിയും സവാളയും ഏറെ ഗുണം നല്‍കും. കാരണം തലച്ചോറും ദഹനേന്ദ്രിയവുമായി ബന്ധമുണ്ട്. 12 ക്രേനിയല്‍ നാഡികളിലെ ഒരു നാഡിയും ദഹനവ്യവസ്ഥയും തമ്മില്‍ ബന്ധമുണ്ട്. അതായത് ദഹനവ്യവസ്ഥയുടെ ആരോഗ്യം നന്നായാല്‍ തലച്ചോറിന്റെ ആരോഗ്യവും നന്നാകും. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും ഇത് അത്യുത്തമമാണ്.

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഉപ്പിലിട്ട ഉള്ളിയും സവാളയുമെല്ലാം. ഇത് ശരീര്തതിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ ഗുണകരവുമാണ്. ആന്റിഓക്‌സിഡന്റ് അടങ്ങിയതു വഴി ക്യാന്‍സറിനെ ചെറുക്കാന്‍ ഏറെ നല്ലത്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തടി കൂട്ടാനുള്ള പ്രധാന കാരണമാണ്. ചുവന്നുള്ളി കഴിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമവുമാണ്. പ്രത്യേകിച്ചും ഉപ്പിലിട്ട ചുവന്നുള്ളി

ഫെര്‍മെന്റായ ഉള്ളിയും സവാളയുമെല്ലാം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമുള്ള തടി വര്‍ദ്ധിയ്ക്കുന്നതു തടയാനും ഏറെ ഗുണകരം. വിശപ്പു കുറയാനും ഇത് സഹായിക്കും.

ദഹനത്തിനും

ദഹനത്തിനും

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഇങ്ങനെ ഉപ്പിലിട്ട ഉള്ളി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉപ്പിലിടുമ്പോഴുണ്ടാകുന്ന ലാക്ടോബാസില്ലസ് ബാക്ടീരിയയാണ് ഇതിനു സഹായിക്കുന്നത്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഹോട്ടലുകളില്‍ ഫെര്‍മെന്റ് ചെയ്ത ചെറിയ ഉള്ളിയോ സവാളയോ വയ്ക്കുന്നതിന്റെ കാരണം ഇതാണ്.

ഇത്തരത്തില്‍ ഫെര്‍മെന്റു ചെയ്യാന്‍

ഇത്തരത്തില്‍ ഫെര്‍മെന്റു ചെയ്യാന്‍

ഇത്തരത്തില്‍ ഫെര്‍മെന്റു ചെയ്യാന്‍ സാധാരണ ഉപ്പുപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ ഫെര്‍മെന്റാകുമ്പോള്‍ ലാക്ടോബാസിലസ് എന്ന ബാക്ടീരിയയുണ്ടാകും. ആരോഗ്യകരമായ ഇവ സസ്യങ്ങളുടെ പുറംഭാഗത്തും വയറ്റിലും വായിലും വജൈനയിലുമെല്ലാം കാണപ്പെടുന്നവരാണ്.

ഉള്ളിയ്‌ക്കൊപ്പം

ഉള്ളിയ്‌ക്കൊപ്പം

ഉള്ളിയ്‌ക്കൊപ്പം മറ്റു ചില ചേരുകളും ചേര്‍ക്കുന്നത് നല്ലതാണ്. വെളുത്തുള്ളി, കുരുമുളക് തുടങ്ങിയവ. ഒരു കിലോ ഉള്ളിയ്ക്ക് ഒരു പിടി വെളുത്തുള്ളി തൊലികളഞ്ഞത്, 50 ഗ്രാം പ്രകൃതിദത്ത ഉപ്പ്, കല്ലുപ്പെങ്കില്‍ ഏറ്റവും നല്ലത്, ഒരു ലിറ്റര്‍ വെള്ളം എന്നതാണ് കണക്ക്. മല്ലി, കുരുമുളക്, ഉണക്കമുളക് എന്നിവയും ഉള്ളി ഫെര്‍മെന്റു ചെയ്യാന്‍ ഉപയോഗിയ്ക്കാം.

ഉള്ളി മുഴുവനോ മുറിച്ചോ

ഉള്ളി മുഴുവനോ മുറിച്ചോ

ഉള്ളി മുഴുവനോ മുറിച്ചോ ഉപയോഗിയ്ക്കാം. വെള്ളത്തില്‍ ഉപ്പു കലര്‍ത്തുക. വെളുത്തുള്ളിയും ഉള്ളിയും ബാക്കിയെല്ലാ ചേരുവകളും ഒന്നിച്ചാക്കുക.ഇത് ഗ്ലാസ് ജാറിലാക്കി റൂംടെംപറേച്ചറില്‍ ഒന്നു രണ്ടുമാസം വച്ചാലേ ഫെര്‍മെന്റാകൂഈ ഉള്ളി ദിവസവും ഓരോന്നു വീതം കഴിയ്ക്കാം.

ചെറുനാരങ്ങാനീരും

ചെറുനാരങ്ങാനീരും

ചുവന്നുളൡചില പ്രത്യേക രീതികളില്‍ മരുന്നാക്കി ഉപയോഗിയ്ക്കുകയും ചെയ്യാം. ഇതെക്കുറിച്ചറിയൂ,തടിയും വയറും കുറയാന്‍ ചെറിയുള്ളി ഏറെ നല്ലതാണ്. 8-10 ചെറിയുള്ളി അരിഞ്ഞ് ഇതില്‍ 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരും കലര്‍ത്തി കഴിയ്ക്കുന്നതാണ് ഏറെ നല്ലതാണ്.ചുവന്നുള്ളി ചെറുനാരങ്ങാനീരുമായി കലര്‍ത്തി ദിവസവും രണ്ടുമുന്നു തവണ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

പനി

പനി

സാമ്പാര്‍ ഉള്ളി വെളളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നത് ആര്‍ത്തവസംബന്ധമായ വേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.പനിയ്ക്കുള്ള സ്വാഭാവിക മരുന്നാണ് ചുവന്നുള്ളി. ചുവന്നുള്ളിയുടെ നീര്, ഇഞ്ചി നീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് പനി മാറാന്‍ നല്ലതാണ്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ചൂടാക്കി ഇതില്‍ ചുവന്നുള്ളിയുടെ നീരു കലര്‍ത്തി പുരട്ടുന്നത് സന്ധിവേദന മാറാന്‍ നല്ലതാണ്. വാത പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഉപയോഗിയ്ക്കാം.

Read more about: health
English summary

Amazing Health Benefits Of Fermented Sambar Onions

Fermented Sambar Onion Health Benefits, Read more to know about,
X
Desktop Bottom Promotion