ബിരിയാണിയിലെ കറുവാപ്പട്ട ദോഷവുമാകാം, കാരണം

Posted By:
Subscribe to Boldsky

കറുവാപ്പട്ട ആഹാരത്തില്‍ നാമുപയോഗിയ്ക്കുന്ന മസാലകളില്‍ ഒന്നാണ്. സ്വാദു മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങളും തരുന്ന ഒന്നാണിത്.

തടി കുറയ്ക്കാനും ദഹനത്തിനുമെല്ലാം കറുവാപ്പട്ട ഏറെ സഹായകമാണ്. ഇവയ്ക്കുള്ള പ്രകൃതിദത്ത വഴിയെന്നു വേണം, പറയാന്‍.

എന്നാല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കറുവാപ്പട്ട ഗുണത്തിനു പകരം ദോഷങ്ങളാണ് വരുത്തുക. കറുവാപ്പട്ടയുടെ ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കൂടിയ തോതില്‍ കറുവാപ്പട്ട ഉപയോഗിച്ചാല്‍ ഹൃദയമിടിപ്പു കൂടും. അതായത് പള്‍സ് റേറ്റ് കൂടും. ഇതുകൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ദോഷം വരുത്തും.

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് തടി കുറയ്ക്കാന്‍ സഹായകമാണെങ്കിലും മറ്റു പല പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കുമ്പോള്‍ നാവിനടയില്‍ വ്രണങ്ങള്‍, ചുണ്ടു വിണ്ടു കീറുക, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും. ഇത് ശരീരം ചൂടു പുറന്തള്ളാന്‍ ഉപയോഗിയ്ക്കുന്ന വഴികളാണ്. എന്നാല്‍ തണുപ്പുകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ കുറവായിരിയ്ക്കും.

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കാസിന, സിലോണ്‍ എന്നിങ്ങനെ രണ്ടുതരം കറുവാപ്പട്ടയുണ്ട്. ഇതില്‍ കാസിന രക്തം കട്ടി കുറയാന്‍ കാരണമാകും. രക്തം കട്ടി കുറയാനുള്ള മരുന്നു കഴിയ്ക്കുന്നവര്‍ക്ക് ഇത് പ്രശനമുണ്ടാക്കും.

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

ഗര്‍ഭിണികള്‍ കറുവാപ്പട്ട കഴിച്ചാല്‍ ചൂടു കാരണം മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യതയുണ്ട്. കറുവാപ്പട്ട അടങ്ങിയ മരുന്നുകള്‍, കറുവാപ്പട്ട ഓയിലുമെല്ലാം ഗര്‍ഭകാലത്തുപേക്ഷിയ്ക്കുക.

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കൂടുതല്‍ കറുവാപ്പട്ട രക്തത്തിലെ ഗ്ലൂക്കോസ് തോത് ക്രമാതീതമായി കുറയ്ക്കും. പ്രമേഹത്തിനു മരുന്നു കഴിയ്ക്കുന്നതവര്‍ക്ക് ഇത് ചിലപ്പോള്‍ ക്രമാതീതമായി കുറയുന്നതു പ്രശ്‌നമുണ്ടാക്കും. ഇതുപോലെ പഞ്ചസാരയുടെ തോത് കുറയുന്നവര്‍ക്കും.

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

ആന്റിബയോട്ടിക്കായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് കറുവാപ്പട്ട. ഇതുകൊണ്ടുതന്നെ ആന്റിബയോട്ടിക്കുകകള്‍ക്കൊപ്പം ഇവ നല്ലതല്ല.

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

കറുവാപ്പട്ട ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം

ചിലര്‍ക്കു ചിലയവസരങ്ങളിലെങ്കിലും കറുവാപ്പട്ട അലര്‍ജിയുണ്ടാക്കും. മൂക്കൊലിപ്പ്, കണ്ണിനു വീര്‍പ്പ്, വയര്‍ വേദന, കയ്യില്‍ തിമിര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍.

Read more about: health, body
English summary

Side Effects Of Cinnamon

Side Effects Of Cinnamon, read more to know about
Subscribe Newsletter