മൂത്രത്തിനു ദുര്‍ഗന്ധമെങ്കില്‍ അതീ ലക്ഷണം

Posted By:
Subscribe to Boldsky

മൂത്രത്തിന് അതിന്റേതായ അസുഖകരമായ ഒരു ഗന്ധമുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും മൂത്രത്തിന് കൂടുതല്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടേയ്ക്കാം.

മൂത്രത്തിന്റെ ദുര്‍ഗന്ധം ചിലപ്പോള്‍ ചില അസുഖലക്ഷണങ്ങളാകാം, മററു ചിലപ്പോള്‍ മറ്റുചില സൂചനകളുമാകാം.

മൂത്രത്തിന് ദുര്‍ഗന്ധമുണ്ടാകുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

വെള്ളം കുടിയ്ക്കുന്നതു കുറയുമ്പോള്‍

വെള്ളം കുടിയ്ക്കുന്നതു കുറയുമ്പോള്‍

വെള്ളം കുടിയ്ക്കുന്നതു കുറയുമ്പോള്‍ മൂത്രത്തിന് ദുര്‍ഗന്ധമുണ്ടാകും. പ്രത്യേകിച്ച് അമോണിയയുടെ ഗന്ധം. മൂത്രത്തിന്റെ നിറവും വ്യത്യാസപ്പെട്ടിരിയ്ക്കും.

യൂറിനറി ഇന്‍ഫെക്ഷനുകളാണ്

യൂറിനറി ഇന്‍ഫെക്ഷനുകളാണ്

യൂറിനറി ഇന്‍ഫെക്ഷനുകളാണ് മൂത്രദുര്‍ഗന്ധത്തിനുള്ള മറ്റൊരു കാരണം. ഇതാണു കാരണമെങ്കില്‍ ഇതിനൊപ്പം മൂത്രമൊഴിയ്ക്കുമ്പോള്‍ പുകച്ചിലും വയറുവേദനയുമെല്ലാം അനുഭവപ്പെടുകയും ചെയ്യും.

ഷുഗര്‍

ഷുഗര്‍

മൂത്രത്തിനുണ്ടാകുന്ന ദുര്‍ഗന്ധം പ്രമേഹലക്ഷണവുമാണ്. ഷുഗര്‍ മൂലമുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.

ലിവര്‍ പ്രശ്‌നങ്ങള്‍

ലിവര്‍ പ്രശ്‌നങ്ങള്‍

ലിവര്‍ പ്രശ്‌നങ്ങള്‍ മൂത്രദുര്‍ഗന്ധത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇതിനൊപ്പം മനംപിരട്ടല്‍, വയറുവേദന, ക്ഷീണം, ഭാരം കുറയുക, ക്ഷീണം തുടങ്ങിയവയുമുണ്ടാകും.

വെളുത്തുള്ളി, സവാള

വെളുത്തുള്ളി, സവാള

വെളുത്തുള്ളി, സവാള, മദ്യം, കാപ്പി, ചൂരമത്സ്യം തുടങ്ങിയവ കഴിയ്ക്കുമ്പോഴും മൂത്രത്തിന് ദുര്‍ഗന്ധമുണ്ടാകുന്നതു സാധാരണയാണ്.

വജൈനല്‍ ഡൗച്ചിംഗ്

വജൈനല്‍ ഡൗച്ചിംഗ്

സ്ത്രീകള്‍ വജൈനല്‍ ഭാഗം വൃത്തിയാക്കാന്‍ വജൈനല്‍ ഡൗച്ചിംഗ് ഉപയോഗിയ്ക്കാറുണ്ട്. ബേക്കിംഗ് സോഡ മിശ്രിതം ശക്തിയായി സ്േ്രപ ചെയ്തു കഴുകുമ്പോള്‍ ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികളുടെ നിലനില്‍പ്പിനെ ബാധിയ്ക്കും. ഈ ഭാഗത്തെ പിഎച്ച് മൂല്യം വ്യത്യാസപ്പെടും. ഇതും മൂത്രദുര്‍ഗന്ധത്തിനുള്ള കാരണമാണ്.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

സ്ത്രീകളില്‍ ഓവുലേഷന്‍ സമയത്ത് മൂത്രത്തിന് ദുര്‍ഗന്ധമുണ്ടാകാറുണ്ട്. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് കാരണം.

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍ പലപ്പോഴും മൂത്രദുര്‍ഗന്ധത്തിനു കാരണമാകും. ഇവ മൂത്രത്തിന്റെ നിറവ്യത്യാസത്തിനും കാരണമാകും.

Read more about: health
English summary

Reasons Why Your Urine Smells Bad

Reasons Why Your Urine Smells Bad, read more to know about, Read more to know about,
Subscribe Newsletter