For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയും നീറ്റലുമെല്ലാം അനുഭവപ്പെടുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

|

മൂത്രവിസര്‍ജനസമയത്ത് പലര്‍ക്കും വേദനയനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോള്‍ നിസാരപ്രശ്‌നങ്ങള്‍ കാരണമാകും. എന്നാല്‍ ചിലപ്പോള്‍ അത്ര നിസാരമായി തള്ളിക്കളയാന്‍ സാധിയ്ക്കാത്ത പ്രശ്‌നങ്ങള്‍ കാരണവും.

മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയും നീറ്റലുമെല്ലാം അനുഭവപ്പെടുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

മിക്കപ്പോഴും വെള്ളം കുടിയ്ക്കുന്നത് കുറയുമ്പോള്‍ ഇത്തരം നീറ്റല്‍ അനുഭവപ്പെടും. ധാരാളം വെള്ളം കുടിയ്ക്കുക തന്നെയാണ് ഇതിനുള്ള ഒരു പ്രതിവിധി. മൂത്രം മഞ്ഞനിറത്തില്‍ പോകുന്നതും വെള്ളം കുടിയ്ക്കുന്നത് കുറയുന്നതു കൊണ്ടു തന്നെയാണ്. കൂടുതല്‍ വെള്ളം കുടിയ്ക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗം.

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

യൂറീത്രയിലെവിടെയെങ്കിലും മൂത്രതടസം അനുഭവപ്പെടുമ്പോള്‍ ഈ വേദന സാധാരണയാണ്.

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

യൂറിനറി ബ്ലാഡറിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ ലക്ഷണം കൂടിയാണ് ഇത്തരം വേദന.റീനല്‍സെല്‍ ക്യാന്‍സറുണ്ടെങ്കിലും മൂത്രമൊഴിയ്ക്കുമ്പോഴുള്ള ഇത്തരം വേദനയനുഭവപ്പെടാറുണ്ട്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ട്രാന്‍സിഷനല്‍ സെല്‍ ക്യാന്‍സര്‍, എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍, വ്യുള്‍വാള്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ എന്നിവയുടെ ലക്ഷണം കൂടിയാണിത്.

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, കിഡ്‌നി സ്റ്റോണ്‍ എന്നിവയുടെ ലക്ഷണം കൂടിയാണ് മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുണ്ടാകുന്നത്.

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

മൂത്രമൊഴിയ്ക്കുമ്പോള്‍ ആ വേദന.....

സെക്‌സിലേര്‍പ്പെടുമ്പോള്‍ വജൈനയില്‍ വരള്‍ച്ചയുണ്ടെങ്കില്‍ ഇവിടെ മുറിയാന്‍ കാരണമാകും. ഇതിന് ജെല്ലുകള്‍ ഉപയോഗിക്കുകയാണ് നല്ലത്. ജെല്ലുകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ചില ജെല്ലുകളിലെ രാസവസ്തുക്കള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കും.

പ്രതിവിധിക

പ്രതിവിധിക

സാധാരണ പ്രശ്‌നമാണെങ്കില്‍ ഇതിനു ചില പ്രതിവിധികളുമുണ്ട്.

ക്രാന്‍ബെറി ജ്യൂസ് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതു മാത്രമല്ല, സിട്രസ് ആസിഡ് അടങ്ങിയ എല്ലാ ജ്യൂസുകളും ഇതിനുള്ള പ്രതിവിധി തന്നെ. ഇവ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയ പോലുള്ളവരെയ നശിപ്പിക്കും.

പ്രതിവിധി

പ്രതിവിധി

നെല്ലിക്കയുടെ ജ്യൂസ് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ആയുര്‍വേദവും നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗം തന്നെ.

പ്രതിവിധി

പ്രതിവിധി

കരിക്കിന്‍ വെള്ളം ഈ പ്രശ്‌നത്തിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇതില്‍ അല്‍പം ശര്‍ക്കരയും മല്ലിയും ചേര്‍ത്ത് കഴിയ്്ക്കുന്നത് മൂത്രമൊഴിക്കുമ്പോഴുള്ള വേദന കുറയ്ക്കാന്‍ സഹായിക്കും.

പ്രതിവിധി

പ്രതിവിധി

ബാര്‍ലിയിട്ടു തിളപ്പിച്ച വെള്ളം ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് മൂത്രം സുഗഗമായി പോകാന്‍ സഹായിക്കും.

Read more about: health body
English summary

Reasons For Pain And Burning While Urinating

Reasons For Pain And Burning While Urinating, Read more to know about,
Story first published: Friday, February 24, 2017, 18:20 [IST]
X
Desktop Bottom Promotion