For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവു പറയും ആരോഗ്യം

|

നാവ് സ്വാദറിയാനും വര്‍ത്തമാനം പറയാനും മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിന്റെ ഒരു അളവുകോല്‍ കൂടിയാണിത്.

ഡോക്ടര്‍മാര്‍ നാക്കു നീട്ടാന്‍ പറയുന്നതു കണ്ടിട്ടില്ലേ, നാവു നോക്കിയാല്‍ പല രോഗങ്ങളും ആരോഗ്യകാര്യങ്ങളും വെളിപ്പെടും.

നാക്കു നോക്കി പല കാര്യങ്ങളും പല അസുഖങ്ങളും കണ്ടെത്താന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

നാവു പറയും ആരോഗ്യം

നാവു പറയും ആരോഗ്യം

ആരോഗ്യത്തിലുള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം. സ്‌കാര്‍ലെറ്റ് ഫീവര്‍ അല്ലെങ്കില്‍ കവാസാക്കി രോഗത്തിന്റെ ലക്ഷണമാകാം.

നാവു പറയും ആരോഗ്യം

നാവു പറയും ആരോഗ്യം

നാവ് വെള്ള നിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ അണുബാധയുടെ ലക്ഷണമാണ്.

നാവു പറയും ആരോഗ്യം

നാവു പറയും ആരോഗ്യം

പാപ്പില്ലെയുടെ അമിത വളര്‍ച്ച നാവിന് മഞ്ഞനിറം ഉണ്ടാക്കാം. നാവിലെ ചെറുരോമങ്ങള്‍, പുകവലി, നിര്‍ജ്ജലീകരണം എന്നിവയാണ് കാരണങ്ങള്‍.

നാവു പറയും ആരോഗ്യം

നാവു പറയും ആരോഗ്യം

നാവിന് കറുപ്പു പോലുള്ള നിറം വരുന്നത് പാപ്പില്ലയുടെ അമിതവളര്‍ച്ച ബാക്ടീരിയ അല്ലെങ്കില്‍ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്ക് ഇടയാക്കും.

നാവു പറയും ആരോഗ്യം

നാവു പറയും ആരോഗ്യം

ആരോഗ്യമുള്ള നാവ് പിങ്ക് നിറമുള്ളതാണ്. ഇത് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിതശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കണം.

നാവു പറയും ആരോഗ്യം

നാവു പറയും ആരോഗ്യം

പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാം. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന അനീമിയ എന്ന തകരാറോ, വിറ്റാമിന്‍ ബിയുടെ കുറവ് മൂലമോ ആകാം.

Read more about: health body
English summary

Health Signs That Your Tongue Gives

Health Signs That Your Tongue Gives, read more to know about
X
Desktop Bottom Promotion