ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

Posted By:
Subscribe to Boldsky

വെളുത്തുള്ളി ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്ന്. ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ദഹനത്തിനുമെല്ലാം ഉത്തമമായ ഒന്ന്.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കു കഴിയ്ക്കാം. ചതച്ചിട്ടു വെള്ളം കുടിയ്ക്കാം. തേന്‍ ചേര്‍ത്തു ചുട്ട വെളുത്തുള്ളി കഴിയ്ക്കാം. വേവിച്ചും അച്ചാറിട്ടുമെല്ലാം കഴിയ്ക്കാം.

വെളുത്തുള്ളി ചുടുന്നതിനു മുന്‍പായി വശങ്ങള്‍ ചെറുതായി ചതയ്ക്കുക. ഇതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് ഇതു ചുട്ടെടുക്കാം. പോഷകങ്ങള്‍ പെട്ടെന്നു ശരീരത്തിനു ലഭ്യമാകാന്‍ ഈ രീതി സഹായിക്കും.

എന്നാല്‍ ചുട്ട വെളുത്തുള്ളി ഒരു ശീലമാക്കിയാലോ, ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ചുട്ട വെളുത്തുള്ളിയാണ് പച്ച വെളുത്തുള്ളിയേക്കാള്‍ നല്ലതെന്നു പറയാം. കാരണം ചുടുമ്പോള്‍ ഇതിലെ പല ന്യൂട്രിയന്റുകളും കൂടുത്ല്‍ ഉപയോഗക്ഷമമാകുന്നു.

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാന്‍ ചുട്ട വെളുത്തുള്ളി ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം.

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ക്യാന്‍സര്‍ തടയാന്‍ ചുട്ടവെളുത്തുള്ളി ഏറെ നല്ലതാണ്. പ്രത്യേകിച്ച് കുടല്‍, വയര്‍ എ്ന്നീ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. ഇതിനു പുറമെ ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകളെ തടയാനും ചുട്ട വെളുത്തുള്ളി ഉപകാരപ്രദമാണ്.

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് ചുട്ട വെളുത്തുള്ളി ശീലമാക്കുന്നത്. കോള്‍ഡും ചുമയുമെല്ലാം മാറാന്‍ ഏറെ ഗുണകരം.

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

അസിഡിറ്റി, ഗ്യാസ്, മനംപുരട്ടല്‍, നെഞ്ചെരിച്ചില്‍ . ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു നല്ല പരിഹാരമാണിത്. ദഹനരസങ്ങളുടെ ഉല്‍പാദത്തിലൂടെയാണ് ഇതു സാധിയ്ക്കുന്നത്.

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ചുട്ട വെളുത്തുള്ളി. അത്‌ലറ്റ്‌സ് ഫുട്ട് ഉള്ളവര്‍ ഈ ഭാഗത്തു ചുട്ട വെളുത്തുള്ളി ഉരച്ചാല്‍ മതി. മുഖക്കുരുവിനു മുകളില്‍ ഇതുരസാം. ചെവിവേദയ്ക്കും നല്ലൊരു പരിഹാരമാണ്.

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

ദിവസവും 5 അല്ലി വെളുത്തുള്ളി ചുട്ടുകഴിയ്ക്കൂ

തീയില്‍ ചുട്ടെടുക്കാം, അല്ലെങ്കില്‍ മൈക്രോവേവിലും തയ്യാറാക്കാം.

Read more about: health, body
English summary

Health Benefits Of Roasted Garlic

Health Benefits Of Roasted Garlic, Read more to know about,
Story first published: Tuesday, August 1, 2017, 16:15 [IST]
Subscribe Newsletter