വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

Posted By:
Subscribe to Boldsky

തേന്‍ ആരോഗ്യദായിനി മാത്രമല്ല, പ്രതിരോധശേഷി നല്‍കുന്ന ഒന്നുകൂടിയാണ്. പ്രമേഹരോഗികള്‍ക്കു പോലും ഒരു പരിധി വരെ ഉപയോഗിയ്ക്കാവുന്ന ഒന്ന്.

തേന്‍ നിത്യജീവിതത്തില്‍ ശീലമാക്കുന്നത് പല ഗുണങ്ങളും നല്‍കും. പ്രത്യേകിച്ചു രാവിലെ വെറുവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത്.

ദിവസവും രാവിലെ വെറുംവയററില്‍ ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

രാവിലെ കാപ്പിയ്ക്കു പകരം നല്ല ഉന്മേഷം ലഭിയ്ക്കാന്‍ ചെയ്യാവുന്ന വിദ്യയാണിത്. തേന്‍ നാഡികളെ ഉണര്‍ത്തുന്നു. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ദിവസം മുഴുവന്‍ വേണ്ടുന്ന ഉന്മേഷം നല്‍കും.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മലബന്ധമകറ്റുന്നതിനുമെല്ലാം ഏറെ ഗുണകരമാണ്. വയറ്റിലെ എല്ലാ ടോക്‌സിനുകളും അകറ്റാനുള്ള വഴി.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് തേന്‍ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ തേന്‍ കഴിയ്ക്കുന്നത് ചര്‍മകോശങ്ങള്‍ക്കു പുതുമ നല്‍കുന്നു. ഇത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ.്

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രത്യേകിച്ചു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വയറ്റില്‍ ഗ്യാസെങ്കില്‍.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

തേന്‍ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ, ശരീര ആരോഗ്യത്തിനു പ്രധാനമാണ്. പ്രത്യേകിച്ചു രാത്രി ഉറങ്ങിയ ശേഷം നീണ്ട നേരത്തേയ്ക്കു വെള്ളം കുടിയ്ക്കാതിരിയ്ക്കുമ്പോള്‍.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

ശ്വാസത്തിന്റെ ദുര്‍ഗന്ധം, വായ്‌നാറ്റമകറ്റാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത്. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന, പല്ലു കേടു വരുത്തുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു ചെയ്യാവുന്ന ആരോഗ്യകരമായ ഒരു വഴിയാണിത്. അല്‍പം ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ നല്ലത്.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

കഴിവതും ശുദ്ധമായ, പ്രോസസ് ചെയ്യാത്ത തേന്‍ വേണം ഉപയോഗിയ്ക്കാന്‍. വെറുതേ കുടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. തിളച്ച വെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. ഇത് ഇതിന്റെ രാസഘടനയ്ക്കു വ്യത്യാസം വരുത്തും.

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

വെറുംവയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍

തേന്‍ കഴിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക.

Read more about: health, body
English summary

Health Benefits Of Honey On An Empty Stomach

Health Benefits Of Honey On An Empty Stomach, read more to know about,
Story first published: Thursday, June 29, 2017, 10:53 [IST]
Subscribe Newsletter