For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴപ്പിണ്ടി കഴിയ്ക്കുമ്പോള്‍.....

|

ഒരു കാലമുണ്ടായിരുന്നു, കറിയ്ക്കും തോരനും വേണ്ട പച്ചക്കറികള്‍ തൊടിയിലിറങ്ങി പറിച്ചെടുത്ത് പാകപ്പെടുത്തുന്നത്. കെമിക്കലുമില്ല, പഴയതുമല്ല, മായവുമില്ല. ഇതുകൊണ്ടുതന്നെ ആ തലമുറയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളും കുറവായിരുന്നു.

ഇങ്ങനെ തൊടിയില്‍ നിന്നും ശേഖരിയ്ക്കാവുന്ന നാടന്‍ ഭക്ഷണങ്ങളില്‍ ഒന്നായിരുന്നു, വാഴപ്പിണ്ടി. ഇന്നും വാഴ തൊടിയിലുണ്ടെങ്കില്‍ നമ്മുടെ ഭക്ഷണശീലത്തില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്ന ഒന്ന്.

വാഴപ്പിണ്ടി കഴിയ്ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ എന്തെല്ലാം നടക്കുന്നുവെന്നറിയുമോ, അതായത് എന്തെല്ലാം ഗുണങ്ങള്‍ എന്നറിയുമോ,

പ്രമേഹം

പ്രമേഹം

ഇതില്‍ ഗ്ലൂക്കോസിന്റെ അളവ് തീരെക്കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് അത്യുത്തമം. പ്രമേഹം തടയാന്‍ ഏറെ സഹായകം.

അണുബാധ

അണുബാധ

ഇതിലെ പൊട്ടാസ്യം അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങളുമകറ്റാന്‍ ഏറെ സഹായകമാണ്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

പച്ചില ജ്യൂസുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് വാഴപ്പിണ്ടിയുടെ നീര്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്.

അസിഡിറ്റി

അസിഡിറ്റി

രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരം.

ദഹനത്തിനും മലബന്ധമകറ്റാനും

ദഹനത്തിനും മലബന്ധമകറ്റാനും

ധാരാളം നാരുകളടങ്ങിയ ഈ ഭക്ഷണം ദഹനത്തിനും മലബന്ധമകറ്റാനും ഏറെ ഉത്തമമാണ്.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിച്ച് കാല്‍സ്യം പുറന്തള്ളുന്നു.ഇതുവഴി കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാം.

തടി

തടി

ഇതില്‍ ഫൈബര്‍ ധാരാളമുള്ളതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി ഏറെ നല്ലതാണ്.

ബിപി

ബിപി

ബിപിയ്ക്കു ചേര്‍ന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.

രക്തപ്രവാഹത്തിന്

രക്തപ്രവാഹത്തിന്

ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.

English summary

What Happens When You Eat Banana Stem

Most of us love to eat bananas but seldom do we show any interest in eating the stem. But South Indians have made it a part of their diet long ago.
Story first published: Tuesday, April 26, 2016, 11:41 [IST]
X
Desktop Bottom Promotion