ലൈംഗികോത്തേജനത്തിന് ടെസ്റ്റോസ്റ്റീറോണ്‍ തെറാപ്പി

Posted By: Staff
Subscribe to Boldsky

ലൈംഗികാസക്തിയില്‍ കുറവ്, ഉദ്ധാരണ തകരാറ്, ബീജോത്‍പാദനം കുറവ് എന്നിവ അനുഭവപ്പെടുന്ന പ്രായമായ പുരുഷന്മാര്‍ക്ക് ടെസ്റ്റോസ്റ്റീറോണ്‍ തെറാപ്പി ചെയ്യുന്നത് ഗുണകരമാകുമെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. ലൈംഗികാസക്തിയെ നിലനിര്‍ത്തുന്ന സുപ്രധാനമായ പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റീറോണ്‍. പുരുഷന് പ്രായമാകുമ്പോള്‍ ഇതിന്‍റെ തോത് താഴുകയും ചിലരില്‍ തീരെ കുറയുകയോ ഉദ്ധാരണ പ്രശ്നങ്ങളുണ്ടാവുകയോ ചെയ്യും.

പ്രായമായ പുരുഷന്മാരില്‍ ലൈംഗികാസക്തിക്ക് കുറവ് വരാനും ഉദ്ധാരണ പ്രശ്നങ്ങളുണ്ടാകാനും കാരണമാകുന്നത് ടെസ്റ്റോസ്റ്റീറോണിന്‍റെ അളവു കുറവാണെന്ന് യുഎസിലെ ബെയ്‍ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ഗ്ലെന്‍ ആര്‍. കണ്ണിംഗ്ഹാം പറയുന്നു.

ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്ന പുരുഷന്മാരിലെ ടെസ്റ്റോസ്റീറോണ്‍ കുറവ് പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ടെസ്റ്റോസ്റ്റീറോണ്‍ ചികിത്സക്ക് വിധേയമാക്കിയ പുരുഷന്മാരില്‍ ലൈംഗികാസക്തിക്ക് വര്‍ദ്ധനവുണ്ടായി എന്ന് ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നു.

couple

കൂടാതെ ആന്‍ഡ്രജന്‍റെ അപര്യാപ്തതയുള്ള പ്രായമായ പുരുഷന്മാരില്‍ ചികിത്സ വഴി ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് വര്‍ദ്ധിക്കുന്നതായും, അവരുടെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നതായും കണ്ടു.

ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് തുടര്‍ച്ചയായി താഴ്ന്നിരിക്കുമ്പോഴാണ് ആന്‍ഡ്രജന്‍ തകരാറുണ്ടാകുന്നതും ലൈംഗിക തകരാറുകള്‍ കാണപ്പെടുന്നതും. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനം ടെസ്റ്റോസ്റ്റീറോണ്‍ തെറാപ്പിയുടെ ഫലപ്രാപ്തി അന്വേഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്.

ഈ ഗവേഷണത്തിനായി കുറഞ്ഞത് 65 വയസ്സുള്ളതും ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറഞ്ഞവരുമായ 470 പുരുഷന്മാരെ പഠനവിധേയമാക്കി. രോഗലക്ഷണങ്ങളുള്ള, ടെസ്റ്റോസ്റ്റീറോണ്‍ അളവ് കുറവുള്ള പ്രായമായ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റീറോണ്‍ തെറാപ്പി മിക്ക ലൈംഗിക പ്രവര്‍ത്തനങ്ങളിലും സ്ഥിരമായ പുരോഗതിയുണ്ടാക്കിയതായി കണ്ടെത്തിയെന്ന് കണ്ണിംഗ് ഹാം പറയുന്നു.

Read more about: health, ആരോഗ്യം
English summary

Testosterone Therapy Can Boost Intercourse Drive In Elderly People

Testosterone Therapy Can Boost Intercourse Drive In Elderly People, reveals study.
Story first published: Monday, July 18, 2016, 18:30 [IST]
Subscribe Newsletter