For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചമാങ്ങാ ജ്യൂസ് കുടിയ്ക്കൂ, പറയാം....

|

മ്പഴക്കാലം തുടങ്ങി. മാങ്ങ പഴുപ്പിച്ചു മുറിച്ചു തിന്നാനും മാംഗോ ജ്യൂസു കുടിയ്ക്കാനുമെല്ലാം പറ്റിയ ചൂടും.

സാധാരണ പഴുത്ത മാങ്ങയുടെ ജ്യൂസാണ് മിക്കവാറും പേര്‍ കുടിയ്ക്കുക. ഇതല്ലാതെ പച്ചമാങ്ങയുടെ ജ്യൂസും ലഭ്യമാണ്. പ്രത്യേകിച്ചു കേരളത്തിനു വെളിയില്‍ ആം പന്ന എന്ന പേരില്‍.

പഴുത്ത മാങ്ങാജ്യൂസിനേക്കാള്‍ പച്ചമാങ്ങയുടെ ജ്യൂസിന് ഗുണം കൂടുതലുണ്ടെന്നാണ് പറയുക. പച്ചമാങ്ങാജ്യൂസിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

ആംപന്ന മധുരവും പുളിയും ചേര്‍ന്ന രുചിയോടെയുള്ളതാണ്. ധാരാളം ജലാംശം അടങ്ങിയത്. സ്വാദിനൊപ്പം ശരീരത്തിന് ജലാംശവും നല്‍കും.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

പഴുത്ത മാങ്ങാജ്യൂസ് കുടിച്ചു ദാഹം കുറയ്ക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പച്ചമാങ്ങയുടെ ജ്യൂസ് കുടിച്ചു ദാഹം ശമിപ്പിയ്ക്കാം. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. ക്ഷീണം കുറയും.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

ചൂടുകാലത്ത് വിയര്‍ക്കുന്നതിലൂടെ ശരീരത്തില്‍ നിന്നും കൂടുതല്‍ സോഡിയവും അയേണും നഷ്ടപ്പെടുന്നതു തടയാന്‍ ആംപന്ന നല്ലതാണ്.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

ചൂടുകാലത്ത് വയറ്റിന് പ്രശ്‌നങ്ങള്‍ സാധാരണയാണ്. ദഹനപ്രക്രിയയും സുഗമമാകില്ല. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പച്ചമാങ്ങാജ്യൂസ്. ഇത് വയര്‍ തണുപ്പിയ്ക്കും.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

പ്രമേഹരോഗികള്‍ പഴുത്ത മാങ്ങയും മാംഗോജ്യൂസുമെല്ലാം അധികം കഴിയ്ക്കുന്നതു നല്ലതല്ല. എന്നാല്‍ പച്ചമാങ്ങാജ്യൂസ് പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണം നല്‍കും, പച്ചമാങ്ങാജ്യൂസ്. വിളര്‍ച്ചയുള്ളവര്‍ക്ക് പറ്റിയ മരുന്ന്.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

ടിബി, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിയ്ക്കാന്‍ പച്ചമാങ്ങാജ്യൂസ് ഏറെ നല്ലതാണ്.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

ഇതില്‍ ധാരാളം വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ തടയാന്‍ സഹായകം.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

ഇത് കരളിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണ്. ഇത് കരളിന്റെ ആരോഗ്യത്തിനു പ്രധാനപ്പെട്ട ബൈല്‍ ജ്യൂസ് ഉല്‍പാദനത്തിന് സഹായിക്കും.

ആംപന്ന കുടിയ്ക്കൂ

ആംപന്ന കുടിയ്ക്കൂ

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും പച്ചമാങ്ങാജ്യൂസ് ഏറെ നല്ലതാണ്. മോണയില്‍ നിന്നും രക്തം വരിക, പല്ലു കൊഴിയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്.

English summary

Health Benefits Of Raw Mango Juice

Here are some of the health benefits of raw mango juice. Read more to know about,
Story first published: Tuesday, April 5, 2016, 13:03 [IST]
X
Desktop Bottom Promotion