കറുവാപ്പട്ട ചേര്‍ത്തു പാല്‍ കുടിച്ചാല്‍....

Posted By:
Subscribe to Boldsky

കറുവാപ്പട്ടയെ ഒരു മസാലയെന്ന നിലയില്‍ മാത്രമായിരിയ്ക്കും പലരും കണക്കാക്കുന്നത്. എന്നാല്‍ ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്.

ഇതുപോലെ പാല്‍ സമീകൃതാഹാരമാണ്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. പാലില്‍ പലപ്പോഴും പലതരത്തിലുള്ള പൗഡറുകള്‍ കലക്കി കുടിയ്ക്കുന്നതാണ് നമുക്കുള്ള ശീലം. കോള്‍ഡു പോലുള്ള അവസ്ഥകള്‍ക്ക് പലപ്പോഴും മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചിലര്‍ കുടിയ്ക്കാറുണ്ട്.

മരുന്നുഗുണമുള്ള കറുവാപ്പട്ട അല്‍പം പൊടിച്ച് പാലില്‍ ചേര്‍ത്തു കുടിച്ചാല്‍, അല്ലെങ്കില്‍ കറുവാപ്പട്ട പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിച്ചാലുള്ള ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാല്‍....

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് പാലില്‍ കറുവാപ്പട്ട ചേര്‍ത്തു കുടിയ്ക്കുന്നത്. പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.

പ്രമേഹം

പ്രമേഹം

പ്രമേഹം, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കറുവാപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

ഉറക്കം

ഉറക്കം

രാത്രി കിടക്കാന്‍ നേരം കറുവാപ്പട്ട ചേര്‍ത്ത പാല്‍ കുടിച്ചു നോക്കൂ, നല്ല ഉറക്കം ലഭിയ്ക്കും. കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരമാണ്.

മുടി

മുടി

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം കറുവാപ്പട്ട ചേര്‍ത്ത പാല്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

എല്ല്‌

എല്ല്‌

എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവാപ്പട്ട ചേര്‍ത്ത പാല്‍. പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം.

പല്ല്‌

പല്ല്‌

വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ കറുവാപ്പട്ട ചേര്‍ത്ത പാലിനു സാധിയ്ക്കും. ഇതുവഴി പല്ലു കേടു വരുന്നതു തടയാനും നല്ലതാണ്.

ഫ്‌ളൂ, കോള്‍ഡ്

ഫ്‌ളൂ, കോള്‍ഡ്

ഫ്‌ളൂ, കോള്‍ഡ് എന്നിവ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് കറുവാപ്പട്ട ചേര്‍ത്ത പാല്‍. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ കറുവാപ്പട്ട പ്രവര്‍ത്തിയ്ക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

കാര്‍സിനോജനുകളെ തടയാന്‍ സാധിയ്ക്കുന്നതു കൊണ്ടുതന്നെ ക്യാന്‍സര്‍ തടയാനും ഇൗ പാല്‍ നല്ലതാണ് ഇതില്‍ തേന്‍ കൂടി ചേര്‍ക്കുന്നത് പ്രയോജനം ഇരട്ടിയാക്കും.

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കറുവാപ്പട്ട ചേര്‍ത്ത പാല്‍.

കാലുകള്‍ക്ക് നീര്‌

കാലുകള്‍ക്ക് നീര്‌

കാലുകള്‍ക്കുണ്ടാകുന്ന നീരു മാറ്റാനുളള നല്ലൊരു വഴി കൂടിയാണ് കറുവാപ്പട്ട ചേര്‍ത്ത പാല്‍ കുടിയ്ക്കുകയെന്നത്.

 തടി

തടി

പാല്‍ കുടിച്ചാല്‍ തടിയ്ക്കുമെന്നു പേടിയുള്ളവര്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് കറുവാപ്പട്ട പാല്‍. കാരണം കറുവാപ്പട്ടയ്ക്ക് തടിയും കൊഴുപ്പു കുറയ്ക്കാനുള്ള കഴിവുണ്ട്.

Read more about: health, ആരോഗ്യം
English summary

Health Benefits Of Cinnamon Milk

Take a look at the several health benefits of drinking cinnamon milk. Incorporate this simple homemade juice in your diet to reap its benefits.
Subscribe Newsletter