Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇനി ധൈര്യമായി യോഗ തുടങ്ങിക്കൊള്ളൂ
യോഗയുടെ രീതികൾ നമ്മുടെ മനസ്സിനും മസിലുകൾക്കും ആന്തരിക പ്രവർത്തനങ്ങൾക്കും വളരെ മികച്ചതാണ് .അത്രയേറെ ഗുണമുള്ളതുകൊണ്ടാണ് യോഗ ജനപ്രീയമായത് .യോഗ ചെയ്യുന്ന തുടക്കക്കാരെ സഹായിക്കാനായി ഇതാ ചില നുറുങ്ങുകൾ.
യോഗയുടെ നുറുങ്ങുകൾ നിങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ യാത്രയെ സഹായിക്കുന്നു.
1. ശരിയായ രീതിയിൽ പരിശീലിക്കുക
യോഗ നിങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ യാത്രയെ സഹായിക്കുന്നു .ഈ ഗുണങ്ങൾ കൂടുതൽ ലഭ്യമാകണമെങ്കിൽ നിരന്തര പരിശീലനം ആവശ്യമാണ് .തുടക്കക്കാർ പരിശീലിക്കുമ്പോൾ ഗുണങ്ങൾ പെട്ടെന്നു മനസിലാകും .പരിശീലന സമയ ദൈർഘ്യവും നിങ്ങളുടെ പൊസിഷനും പ്രധാനമാണ് .ദിവസവും ഏതാനും നിമിഷം യോഗയ്ക്കായി മാറ്റി വയ്ക്കുക . ഈ അസുഖങ്ങള്‍ക്ക് മരുന്നിന് പകരം പഴം മതി...

നിങ്ങൾ പരിശീലിക്കുന്നത് ശരിയായ രീതിയിലാണെന്നു ഉറപ്പുവരുത്തുക. യോഗയെക്കുറിച്ചു നിങ്ങൾ വായിക്കുകയും കാണുകയും ചെയ്യുമ്പോൾ അതിൽ പറയുന്നത് കൃത്യമായി പരിശീലിക്കുക എന്നതാകും. നാം അവഗണിക്കുന്നതും അതുതന്നെ. കൂടുതൽ പരിശീലിക്കുമ്പോൾ നിങ്ങൾ യോഗയിൽ കൂടുതൽ കാര്യക്ഷമരാകും. വെള്ളം കുടിയ്ക്കുമ്പോള്‍ ഇനി സൂക്ഷിച്ചില്ലെങ്കില്‍
2. നിങ്ങളുടെ കഴിവ് കൂടുതൽ ഉപയോഗിക്കുക
യോഗ പൂർണമായും അനുഭവിക്കാൻ നിങ്ങളുടെ കഴിവ് കൂടുതലായി ഉപയോഗിക്കുക .അവ യോഗ ടീച്ചറിനെയോ സഹപാഠികളെയോ തൃപ്തരാക്കാൻ ആകരുത് .യോഗയുടെ കേന്ദ്ര ആശയം തന്നെ സ്വയം പഠിക്കുക എന്നതാണ് .ഒരിക്കലും നിങ്ങളെ ടീച്ചറുമായോ മറ്റു കുട്ടികളുമായോ താരതമ്യം ചെയ്യരുത് .നിങ്ങൾ കൂടുതൽ പഠിക്കുകയും മെച്ചപ്പെട്ട രീതിയിൽ പരിശീലിക്കുകയും ചെയ്യുക .

3. സ്വയം കണ്ടെത്തുക
യോഗയിൽ നിങ്ങളുടെ പോസുകളുടെ ആഴത്തെക്കാൾ സ്വയം ആഴത്തിലിറങ്ങുക എന്നതാണ് പ്രധാനം .യോഗയിൽ ആഴത്തിലുള്ള ശ്രദ്ധ ആവശ്യമാണ് .ഓരോ പോസും പരിശീലിക്കുമ്പോൾ ആ ശ്രദ്ധ നിങ്ങൾ കൊടുക്കുക .അദ്ധ്യാപകനുമൊത്തു പരിശീലിക്കുമ്പോൾ ശ്രദ്ധ ആഴത്തിൽ നൽകുന്നുവെന്ന് ഉറപ്പാക്കുക .

4. ശരിയായ ടീച്ചറിനെ കണ്ടെത്തുക
ശരിയായ അദ്ധ്യാപകരില്ലാതെ യോഗയുടെ ഒരു നുറുങ്ങും പൂർണമാകില്ല .നിങ്ങൾക്ക് അനുയോജ്യമായ ടീച്ചറിനെ കണ്ടെത്തുക .നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ,ആവശ്യമില്ലാതെ പ്രകോപിപ്പിക്കാത്ത ടീച്ചറാകും നല്ലത്. തുടക്കത്തിൽ നിങ്ങൾക്കു സമയം പാഴാകുന്നത് പോലെ തോന്നും .എന്നാൽ ഈ നുറുങ്ങുകളിലൂടെ നിങ്ങൾക്ക് യോഗ എങ്ങനെ കൂടുതൽ വിജയകരമാക്കാം എന്ന് മനസിലാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
