For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന്റെ കരുത്തു കുറയുന്നുവെങ്കില്‍........

By Super
|

പുരുഷന്മാരുടെ കരുത്ത് കുറയാനിടയാക്കുന്നതെന്താണ്? കൗമാരക്കാലത്ത് ഇത് സംഭവിക്കാമെങ്കിലും മുപ്പത് വയസ്സ് കഴിയുമ്പോള്‍ അത് സംഭവിക്കുന്നത് എന്തുകൊണ്ടാണ്?

അടുത്തിടെ നടന്ന ഒരു പഠനം അനുസരിച്ച് മൂപ്പത് വയസ്സ് കഴിഞ്ഞ 10 ല്‍ 7 പുരുഷന്മാര്‍ക്കും കരുത്ത് കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് ജീവിത ശൈലീഘടകങ്ങളുമായും ഹോര്‍മോണ്‍ പ്രശ്നങ്ങളുമായും ബന്ധിപ്പിക്കാവുന്നവയാണ്. ഇക്കാര്യങ്ങളില്‍ നിന്നെല്ലാം വേറിട്ട്, ടെസ്റ്റോസ്റ്റീറോ​ണിന്‍റെ അളവ് കുറവും ക്ഷീണത്തിനും, കരുത്തും താല്പര്യവും കുറയാനും കാരണമാകും. മറ്റ് ചില കാരണങ്ങള്‍ അറിഞ്ഞിരിക്കുക.

മുളപ്പിച്ച ധാന്യങ്ങള്‍ കഴിച്ചാല്‍

1. ക്ഷീണം

1. ക്ഷീണം

ഉയര്‍ന്ന അളവിലുള്ള സമ്മര്‍ദ്ധവും മടുപ്പും ക്ഷീണത്തിന് കാരണമാവുകയും കരുത്ത് കുറയാനിടയാക്കുകയും ചെയ്യും. ക്ഷീണം സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഒരു സന്തുലനപ്പെട്ടതും, റിലാക്സ് ചെയ്തതുമായ അവസ്ഥ കണ്ടെത്തണം.

2. ടെസ്റ്റോസ്റ്റീറോ​ണ്‍

2. ടെസ്റ്റോസ്റ്റീറോ​ണ്‍

മുപ്പത് വയസ്സിന് ശേഷം ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറഞ്ഞ് തുടങ്ങും. ഇത് ഇന്‍സോമ്നിയ അഥവാ നിദ്രാഹാനി, ക്ഷീണം, ലൈംഗികതാല്പര്യക്കുറവ് എന്നിവയ്ക്ക് കാരണമാകും. ഇതാണ് കരുത്ത് കുറവിനും ക്ഷീണത്തിനുമുള്ള ഒരു കാരണം.

3. തൈറോയ്ഡ്

3. തൈറോയ്ഡ്

തൈറോയ്ഡ് ഹോര്‍മോണിന്‍റെ അനുചിതമായ അളവ് കരുത്ത് നഷ്ടമാകാനിടയാക്കും. പേശിവേദന, വരണ്ട ചര്‍മ്മം, മലബന്ധം, എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്.

4. ഉറക്കമില്ലായ്മ

4. ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ ക്ഷീണത്തിന് കാരണമാകും. ഭക്ഷണം കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഉറക്കമാണ്.

5. സമ്മര്‍ദ്ധം

5. സമ്മര്‍ദ്ധം

സമ്മര്‍ദ്ധം ക്ഷീണത്തിനും, കരുത്ത് കുറവിനും, വിഷാദത്തിനും, അനുദിന ജോലികളിലെ താല്പര്യമില്ലായ്മക്കും തുടങ്ങി പല മാറ്റങ്ങള്‍ക്കും കാരണമാകും.

6. ഇരുമ്പിന്‍റെ കുറവ്

6. ഇരുമ്പിന്‍റെ കുറവ്

ഇരുമ്പിന്‍റെ അളവ് കുറവ് മൂലമുള്ള അനീമിയ പോലുള്ള തകരാറുകള്‍ ക്ഷീണത്തിനും കരുത്ത് കുറവിനും കാരണമാകും.

7. മറ്റ് പ്രശ്നങ്ങള്‍

7. മറ്റ് പ്രശ്നങ്ങള്‍

വൃക്ക തകരാര്‍, കരള്‍ രോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദയത്തിന്‍റെ തകരാറുകള്‍, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ പുരുഷന്‍റെ താല്പര്യവും സന്തോഷവും ഇല്ലാതാകാന്‍ കാരണമാകും.

8. ഭക്ഷണത്തിലെ പോരായ്മ

8. ഭക്ഷണത്തിലെ പോരായ്മ

പോഷകങ്ങളുടെ അപര്യാപ്തത അല്ലെങ്കില്‍ മോശം ഭക്ഷണ ശീലങ്ങള്‍ കരുത്ത് കുറയാന്‍ കാരണമാകുന്നവയാണ്. കരുത്ത് നിലനിര്‍ത്തുന്നതിന് പ്രധാനമായ ഘടകങ്ങളാണ് ഭക്ഷണനിയന്ത്രണവും വ്യായാമവും.

Read more about: health ആരോഗ്യം
English summary

What Causes Low Energy Levels In Men

What are causes of low energy levels in men? From testosterone levels to diet, may factors come into play when it comes to low energy levels in men.
X
Desktop Bottom Promotion