മലബന്ധം, ചില വിചിത്ര കാരണങ്ങള്‍

Posted By:
Subscribe to Boldsky

ശോധന കുറയുന്നത് ഒരു ദിവസം തന്നെ കളയുമെന്നു പറയാം. ഇതുണ്ടാക്കുന്ന ശാരീരീകി അസ്വസ്ഥതകള്‍ ചെറുതല്ല.

മലബന്ധത്തിന് പല കാരണങ്ങളുമുണ്ട്. ഭക്ഷണത്തിന്റെ കുറവ്, വറുത്ത ഭക്ഷണങ്ങള്‍, വെള്ളം കുടി കുറയുന്നത് തുടങ്ങിയ കാരണങ്ങള്‍ പൊതുവായി പറയാം. ആര്‍ത്തവ വിരാമത്തിനു ശേഷം എന്ത്?

എന്നാല്‍ മലബന്ധത്തിന് ചില വിചിത്ര കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പെയിന്‍ കില്ലറുകള്‍

പെയിന്‍ കില്ലറുകള്‍

പെയിന്‍ കില്ലറുകള്‍ മലബന്ധത്തിനുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ച് ആസ്പിരിന്‍, ഐബോപ്രൂഫിന്‍ തുടങ്ങിയവ. ഇവ കഴിയ്ക്കുന്നവര്‍ ധാരാളം വെള്ളം കുടിയ്ക്കണം.

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം മലബന്ധത്തിനുള്ള മറ്റൊരു കാരണമാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തത് ശരീരത്തിന്റെ അപചയപ്രക്രിയകളെ ബാധിയ്ക്കും. ഇത് മലബന്ധത്തിന് ഇട വരുത്തും.

പാലുല്‍പന്നങ്ങളോടുള്ള അലര്‍ജി

പാലുല്‍പന്നങ്ങളോടുള്ള അലര്‍ജി

പാലുല്‍പന്നങ്ങളോടുള്ള അലര്‍ജി, അതായത് ലാക്ടോസ് ഇന്‍ടോളറന്‍സ് പലരിലും മലബന്ധത്തിനുള്ള ഒരു പ്രധാന കാരണമാണ്. കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്ക്, ഞങ്ങളുടെ ഗൂഗിള്‍ പേജ് ഫോളോ ചെയ്യൂ

വ്യായാമക്കുറവ്‌

വ്യായാമക്കുറവ്‌

വ്യായാമക്കുറവാണ് പലരിലും മലബന്ധത്തിനുള്ള കാരണമാകുന്നത്. വ്യായാമം ചെയ്യുന്നത് വയറ്റിലെ മസിലുകളെ അയയ്ക്കും. മലബന്ധ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.

വൈറ്റമിന്‍

വൈറ്റമിന്‍

കാല്‍സ്യം, അയേണ്‍ പോലുള്ള വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള മറ്റൊരു കാരണമാണ്.

പോകാതിരിയ്ക്കുമ്പോള്‍....

പോകാതിരിയ്ക്കുമ്പോള്‍....

തോന്നിയാലും പലതരം സാഹചര്യങ്ങള്‍ കൊണ്ട് ടോയ്‌ലറ്റില്‍ പോകാത്തവരുണ്ട്. ഇത് ശീലമായാല്‍ മലബന്ധത്തിലേയ്ക്കു വഴിയൊരുക്കും.

അന്റാസിഡുകള്‍

അന്റാസിഡുകള്‍

അസിഡിറ്റിയ്ക്കു കഴിയ്ക്കുന്ന അന്റാസിഡുകള്‍ മലബന്ധത്തിന് കാരണമാകും. പ്രത്യേകിച്ച് കാല്‍സ്യം, അലുമിനിയം ഘടകങ്ങള്‍ കലര്‍ന്നവ. കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്ക്, ഞങ്ങളുടെ ഗൂഗിള്‍ പേജ് ഫോളോ ചെയ്യൂ

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ പലരിലും മലബന്ധത്തിന് കാരണമാകാറുണ്ട്. ഇത് ഹോരമോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം.

ഗര്‍ഭിണി

ഗര്‍ഭിണി

ഗര്‍ഭിണിയെങ്കില്‍ ചിലര്‍ക്കു മലബന്ധമുണ്ടാകാറുണ്ട്.

Read more about: health ആരോഗ്യം
English summary

Weird Reasons For Constipation

Even medications play an important role and is one of the main reasons for constipation. Here are some of the reasons why your loo trip was unsuccessful.