പ്ലേറ്റ്‌ലെറ് കൂട്ടാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

Posted By: Super
Subscribe to Boldsky

പ്ലേറ്റ്‍ലെറ്റിന്‍റെ അളവ് കുറയുന്നതിനെ ത്രോംബോസൈറ്റോപീനിയ എന്നാണ് വൈദ്യശാസ്ത്രത്തില്‍ വിളിക്കുന്നത്. സാധാരണയുള്ളതിനേക്കാള്‍ രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്‍റെ അളവ് കുറഞ്ഞിരിക്കുന്ന രോഗാവസ്ഥയാണിത്. രക്തകോശത്തിലെ സൂക്ഷ്മഘടകങ്ങളായ പ്ലേറ്റ്ലെറ്റുകള്‍ രക്തക്കുഴലുകളിലെ ദ്വാരങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നത് വഴി രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു. 5 മുതല്‍ 9 ദിവസം വരെയാണ് രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്‍റെ ആയുര്‍ദൈര്‍ഘ്യം.

ആരോഗ്യമുള്ള ഒരാളിലെ പ്ലേറ്റ്ലെറ്റിന്‍റെ അളവ് ഒരു മൈക്രോലിറ്റര്‍ രക്തത്തില്‍ 150000 മുതല്‍ 450000 വരെയാണ്. മൈക്രോലിറ്ററില്‍ 150000 ന് താഴെ പോകുമ്പോള്‍ അത് കുറഞ്ഞ പ്ലേറ്റ്ലെറ്റ് അളവായാണ് കണക്കാക്കുന്നത്.

പ്ലേറ്റ്ലെറ്റുകളുടെ എണ്ണം സ്വാഭാവികമായി തന്നെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പരിചയപ്പെടാം.

പപ്പായ

പപ്പായ

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ് പപ്പായയും അതിന്‍റെ ഇലയും. 2009 ല്‍ മലേഷ്യയിലെ ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഗവേഷണത്തില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ഇലയുടെ നീര് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

പഴുത്ത പപ്പായ കഴിക്കുകയോ ഒരു ഗ്ലാസ്സ് പപ്പായ ഇല നീര് അല്പം നാരങ്ങ നീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ തവണകള്‍ കഴിക്കുക. തണ്ടില്ലാതെ പപ്പായയുടെ ഇല എടുത്ത് മിക്സിയില്‍ നീരെടുക്കാം. ഇത് ദിവസം രണ്ട് തവണ രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കുടിക്കുക.

വീറ്റ്ഗ്രാസ്സ്

വീറ്റ്ഗ്രാസ്സ്

ഇന്‍റര്‍നാഷണല്‍ ജേര്‍​ണല്‍ ഓഫ് യൂണിവേഴ്സല്‍ ഫാര്‍മസി ആന്‍ഡ് ലൈഫ് സയന്‍സസ് 2011 ല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വീറ്റ്ഗ്രാസ്സ് ഉത്തമമാണ്. യഥാര്‍ത്ഥത്തില്‍ ഇതിന് ഹീമോഗ്ലോബിന്‍, ചുവന്ന രക്താണുക്കള്‍, വെള്ള രക്താണുക്കള്‍ എന്നിവയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. വീറ്റ്ഗ്രാസില്‍ മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിന്‍ മോളിക്യൂളിന് സമാനമായ മോളിക്യുലാര്‍ ഘടനയിലുള്ള ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്.

അര കപ്പ് വീറ്റ് ഗ്രാസ്സ് ജ്യൂസില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് ദിവസവും കുടിക്കുക.

മത്തങ്ങ

മത്തങ്ങ

പ്ലേറ്റ്ലെറ്റിന്‍റെ അളവ് ഉയര്‍ത്താന്‍ സഹായകരമായ മറ്റൊന്നാണ് മത്തങ്ങ. വിറ്റാമിന്‍ എ ഉയര്‍ന്ന അളവില്‍ അടങ്ങിയ മത്തങ്ങ പ്ലേറ്റ്ലെറ്റ് രൂപീകരണത്തിന് സഹായിക്കും. പ്ലേറ്റ്ലെറ്റിന്‍റെ അളവ് ഉയര്‍ത്തുന്നതില്‍ പ്രധാനമായ പ്രോട്ടീന്‍റെ കോശങ്ങളിലെ അളവ് നിയന്ത്രിക്കാന്‍ മത്തങ്ങ ഫലപ്രദമാണ്. അര ഗ്ലാസ്സ് ഫ്രഷ് മത്തങ്ങ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുക.

മത്തങ്ങ സൂപ്പ്, ബേക്ക് ചെയ്ത്, സ്റ്റ്യൂ എന്നീ രൂപങ്ങളിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ചീര

ചീര

പ്ലേറ്റ്ലെറ്റിന്‍റെ അളവ് കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ ചീരയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ശരിയായ വിധത്തില്‍ രക്തം കട്ട പിടിക്കുന്നതിന് വിറ്റാമിന്‍ കെ ആവശ്യമാണ്. ഇത് അമിതമായ രക്തസ്രാവം തടയും.

രണ്ട് കപ്പ് വെള്ളത്തില്‍ നാലോ അഞ്ചോ ചീരയില ഏതാനും മിനുട്ട് തിളപ്പിക്കുക. ഇത് തണുത്തശേഷം അര ഗ്ലാസ്സ് തക്കാളി ജ്യൂസ് ചേര്‍ത്ത് ദിവസം മൂന്ന് തവണ കുടിക്കുക. കൂടാതെ ചീര കൊണ്ട് സാലഡുകള്‍,സ്മൂതികള്‍, സൈഡ് ഡിഷുകള്‍, സൂപ്പ് എന്നിവയും തയ്യാറാക്കാം.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ കഴിക്കുന്ന വിറ്റാമിന്‍ സി യുടെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വിറ്റാമിന്‍ സി അസ്കോര്‍ബിക് ആസിഡ് എന്നും അറിയപ്പെടുന്നു. ജാപ്പനീസ് ജേര്‍ണല്‍ ഓഫ് ഹെമാറ്റോളജിയില്‍ 1990 ല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വിറ്റാമിന്‍ സി പ്ലേറ്റ്ലെറ്റ് എണ്ണം കൂട്ടുമെന്ന് പ്രസ്താവിക്കുന്നു.

ശക്തമായ ഒരു ആന്‍റി ഓക്സിഡന്‍റായ വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ ചെന്നാല്‍ പ്ലേറ്റ്ലെറ്റുകളില്‍ സ്വതന്ത്രമൂലകങ്ങള്‍ വരുത്തുന്ന തകരാറുകള്‍ തടയും. നിങ്ങളുടെ പ്രായവും, ആരോഗ്യസ്ഥിതിയും അനുസരിച്ച് ദിവസം 400 മുതല്‍ 2000 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി ആവശ്യമാണ്.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ, ഓറഞ്ച്, തക്കാളി, കിവി, ചീര, ബ്രൊക്കോളി, ക്യാപ്സിക്കം തുടങ്ങിയവ കഴിക്കുക. ഡോക്ടറുടെ ഉപദേശാനുസരണം മാത്രം വിറ്റാമിന്‍ സി സപ്ലിമെന്‍റുകളും കഴിക്കാവുന്നതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ ഔഷധമാണ്. ഇതിലെ വിറ്റാമിന്‍ സി പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്‍റെ പ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.

ദിവസവും രാവിലെ വെറും വയറ്റില്‍ മൂന്നോ നാലോ നെല്ലിക്ക കഴിക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക നീരും തേനും കലര്‍ത്തി ദിവസം രണ്ടോ മൂന്നോ തവണ കുടിക്കുക. നെല്ലിക്ക ഉപയോഗിച്ച് വീട്ടില്‍ തയ്യാറാക്കിയ ജാം, അച്ചാറുകള്‍ എന്നിവയും കഴിക്കാം.

എള്ളെണ്ണ

എള്ളെണ്ണ

തണുപ്പ് നല്കുന്ന എള്ളെണ്ണ പ്ലേറ്റ്ലെറ്റ് എണ്ണം കൂട്ടുന്നതിന് ഫലപ്രദമാണ്. സ്വഭാവികമായി തന്നെ പ്ലേറ്റ്ലെറ്റ് വര്‍ദ്ധിപ്പിക്കാന്‍ ഇതിനാവും. ശരീരത്തിലെ ദോഷകരമായ മൂലകങ്ങളെ തടയുകയും, നീര്‍ക്കെട്ട് ഒഴിവാക്കുകയും, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ എള്ളെണ്ണ സഹായിക്കും.

നല്ല ഗുണനിലവാരമുള്ള ഒന്നോ രണ്ടോ സ്പൂണ്‍ എള്ളെണ്ണ ദിവസം രണ്ടോ മൂന്നോ തവണ കുടിക്കുക. എള്ളെണ്ണ ലസിക പ്രദേശങ്ങളില്‍ പുറമേ പല തവണ തേക്കുന്നതും പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാചകത്തിനും എള്ളെണ്ണ ഉപയോഗിക്കാം.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്

പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ബീറ്റ്റൂട്ട്. ഇതിലെ സ്വഭാവിക ആന്‍റി ഓക്സിഡന്‍റുകളും, ഹീമോസ്റ്റാറ്റിക് ഘടകങ്ങളും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം പ്ലേറ്റ്ലെറ്റ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ദിവസം മൂന്ന് തവണ വീതം ഒരു ടേബിള്‍ സ്പൂണ്‍ ബീറ്റ്റൂട്ട് നീര് കഴിക്കുക. മറ്റൊരു രീതി മൂന്ന് ടേബിള്‍ സ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് ഒരു ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസില്‍ ചേര്‍ത്ത് കുടിക്കുകയാണ്. ദിവസം രണ്ട് തവണ ഇത് കുടിക്കുക.

വെള്ളം

വെള്ളം

വെള്ളം, പ്രോട്ടീന്‍ എന്നിവയാലാണ് രക്തകോശങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ദിവസം പല തവണയായി ധാരാളം വെള്ളം കുടിക്കുക. പ്ലേറ്റ്ലെറ്റ് കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനേന്ദ്രിയത്തെ ദോഷകരമായി ബാധിക്കുകയും പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യപ്പെടാതെ വരികയും ചെയ്യും.

അന്തരീക്ഷ ഊഷ്മാവിന് സമാനമായ താപനിലയുള്ള ശുദ്ധീകരിച്ച വെള്ളം കുടിക്കുക. ഇത് കൂടുതല്‍ രക്തകോശങ്ങള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാനും പ്ലേറ്റ്ലെറ്റ് എണ്ണം കൂട്ടാനും സഹായിക്കും. ദിവസവും അന്തരീക്ഷതപനിലയിലുള്ള എട്ടോ പത്തോ ഗ്ലാസ്സ് വെള്ളം കുടിക്കുക.

വ്യായാമം

വ്യായാമം

പതിവായുള്ള വ്യായാമം രക്തചംക്രമണം, പ്രതിരോധശേഷി എന്നിവ വര്‍ദ്ധിപ്പിക്കുകയും പ്ലേറ്റ്ലെറ്റ് എണ്ണം കൂട്ടുകയും ചെയ്യും. ബ്രിട്ടീഷ് കൊളംബിയ ലൂക്കീമിയ/മജ്ജ മാറ്റിവെയ്ക്കല്‍ പ്രോഗ്രാം അനുസരിച്ച് ചില പ്രത്യേക വ്യായാമങ്ങള്‍ക്ക് പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാനാവും.

 നിര്‍ദ്ദേശങ്ങള്‍ -

നിര്‍ദ്ദേശങ്ങള്‍ -

മജ്ജയിലെ പ്ലേറ്റ്ലെറ്റ് ഉത്പാദനം തടസ്സപ്പെടുത്തുമെന്നതിനാല്‍ മദ്യം കഴിക്കുന്നത് നിയന്ത്രിക്കുക. പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനിടയാക്കുമെന്നതിനാല്‍ ടോണിക് വാട്ടര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

 നിര്‍ദ്ദേശങ്ങള്‍ -

നിര്‍ദ്ദേശങ്ങള്‍ -

രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന കറ്റാര്‍ വാഴ പോലുള്ളവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. പാലുത്പന്നങ്ങള്‍, പാല്‍, തൈര്, വെണ്ണ തുടങ്ങിയവ ഒഴിവാക്കുക. ഇവ കഫം ഉണ്ടാകാനും പ്രതിരോധശേഷി കുറയ്ക്കാനും കാരണമാകുന്നവയാണ്.

 നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

പ്ലേറ്റ്ലെറ്റ് എണ്ണം കുറഞ്ഞിരിക്കുമ്പോള്‍ പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ കഴിക്കുന്നത് കുടലിലെ ആന്തരിക പാളിക്ക് തകരാറുണ്ടാക്കും. പകരം പുഴുങ്ങി മൃദുവാക്കിയ പച്ചക്കറികള്‍ കഴിക്കുക.

 നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

ദിവസം ഒന്നോ രണ്ടോ പേരയ്ക്ക കഴിക്കുക.

 നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

രാത്രി കുറഞ്ഞത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ശരീരത്തിന് ഊര്‍ജ്ജം സംഭരിക്കാനും, കൂടുതല്‍ പ്ലേറ്റ്ലെറ്റ് നിര്‍മ്മിക്കപ്പെടാനും സാവകാശം നല്കും.

 നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

ധാന്യങ്ങള്‍ മുഴുവന്‍ രൂപത്തില്‍ ഉപയോഗിക്കുക. ഉണക്കലരി, ഹോള്‍ വീറ്റ് ഉത്പന്നങ്ങള്‍ കഴിക്കുക. മൈദ, പച്ചരി, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

 നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം മറ്റ് മരുന്നുകള്‍ കഴിക്കുക. അവ ചിലപ്പോള്‍ പ്ലേറ്റ്ലെറ്റ് നിര്‍മ്മാണത്തിന് തടസ്സമുണ്ടാക്കിയേക്കാം.

 നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

1. പ്ലേറ്റ്ലെറ്റ് എണ്ണം 15000 മുതല്‍ 20000 വരെ ആയിരിക്കുമ്പോള്‍ ഇരുന്ന് എഴുന്നേല്‍ക്കുക, സ്ട്രെച്ചിംഗ്, നടപ്പ് എന്നീ വ്യായാമങ്ങള്‍ ചെയ്യാം.

2. പ്ലേറ്റ്ലെറ്റ് എണ്ണം 20000 മുതല്‍ 40000 വരെയൊയിരിക്കുമ്പോള്‍ ഭാരം അല്ലെങ്കില്‍ ഇലാസ്റ്റിക് ട്യൂബിങ്ങ്, ലാറ്റെക്സ് ബാന്‍ഡ് വ്യായാമങ്ങള്‍ ചെയ്യാം. ബ്രിസ്ക് വാക്കിങ്ങും ചെയ്യാവുന്നതാണ്.

3. പ്ലേറ്റ്ലെറ്റ് എണ്ണം 40000 മുതല്‍ 60000 വരെയായിരിക്കുമ്പോള്‍ സൈക്ലിംഗ്, ഗോള്‍ഫ് കളി എന്നിവ ചെയ്യാം.

4. പ്ലേറ്റ്ലെറ്റ് 60000 ന് മുകളിലാണെങ്കില്‍ ബൈക്കിംഗ്, ജോഗ്ഗിങ്ങ് പോലുള്ള എയ്റോബിക് വ്യായാമങ്ങള്‍ ചെയ്യുക.

ശ്രദ്ധിക്കുക - രക്തസ്രാവത്തിന് ഇടയാക്കിയേക്കാമെന്നതിനാല്‍ പ്ലേറ്റ്ലെറ്റ് എണ്ണം 15000 ല്‍ താഴെയായിരിക്കുമ്പോള്‍ എല്ലാത്തരം വ്യായാമങ്ങളും ഒഴിവാക്കുക.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Ways To Increase Low Platelet Count Naturally

With certain lifestyle changes and some easy-to-follow home remedies, you can quickly improve your platelet count and live a healthy life. Continue any of these remedies until your platelet count is restored to normal. If the problem is severe then consult your doctor.