For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യനെ പ്രണയിക്കൂ, കാരണങ്ങളിതാ

|

ഉദയം മുതല്‍ അസ്തമയം വരെ ചൂടിനേയും വെയിലിനേയുമൊന്നും വക വയ്ക്കാതെ കഠിനാധ്വാനം ചെയ്തിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. കാലം മാറിയതോടെ എസി മുറിയ്ക്കുള്ളില്‍ കമ്പ്യൂട്ടറിനു മുന്നിലായി പലരുടേയും ജീവിതം. ഇതോടെ ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിച്ചു.

സൂര്യനെയേും വെയിലിനേയും പേടിച്ചു പുറത്തിറങ്ങാത്തവരാണ് പുതിയ തലമുറയിലെ പലരും. വിയര്‍ക്കും, കറുക്കും, സണ്‍ടാന്‍ വരും എന്നിങ്ങനെ ന്യായങ്ങള്‍ പലതും പറയാനുമുണ്ട്.

എന്നാല്‍ സൂര്യവെളിച്ചം, വെയില്‍ കൊള്ളേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിനും.

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് പോലുള്ള ചര്‍മരോഗങ്ങള്‍ മാറാന്‍ നാലാഴ്ചയോളം സൂര്യപ്രകാശത്തില്‍ നിന്നു നോക്കൂ.

നല്ല മൂഡ്

നല്ല മൂഡ്

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ഇരുണ്ടു നില്‍ക്കുന്ന, മഴക്കാര്‍ മൂടിയ അന്തരീക്ഷം നമ്മുടെ മൂഡും കെടുത്തും. അതേ സമയതം വെയിലില്‍, സൂര്യവെളിച്ചത്തില്‍ ഇറങ്ങി നോക്കൂ. നല്ല മൂഡ് ലഭിയ്ക്കും.

രക്തസമ്മര്‍ദം

രക്തസമ്മര്‍ദം

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സൂര്യപ്രകാശം നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.

ക്യാന്‍സര്‍

ക്യാന്‍സര്‍

അധികം വെയിലേറ്റാല്‍ സ്‌കിന്‍ ക്യാന്‍സര്‍ വരുമെന്നു പറയും. എന്നാല്‍ ബ്രെസ്റ്റ്, കോളന്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ തടയുന്നതിന് സൂര്യപ്രകാശം ഏറെ നല്ലതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സൂര്യപ്രകാശം സഹായിക്കും. ഇത് രക്തത്തിലെ ഗാമാ ഗ്ലോബുലിന്‍, ര്ക്താണുക്കള്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കും. ഇവ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തും.

മെലാട്ടനിന്‍

മെലാട്ടനിന്‍

സൂര്യപ്രകാശം മെലാട്ടനിന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് നല്ല ഉറക്കത്തിന് സഹായിക്കും.

നല്ല ചര്‍മത്തിന്

നല്ല ചര്‍മത്തിന്

വെയിലേല്‍ക്കുമ്പോള്‍ വിയര്‍ക്കും. ഇതുവഴി ശരീരകോശങ്ങളിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടും. നല്ല ചര്‍മത്തിന് ഇത് സഹായിക്കും.

മള്‍ട്ടിപ്പിള്‍ സിറോസിസ്

മള്‍ട്ടിപ്പിള്‍ സിറോസിസ്

ശരീരകോശങ്ങളെ മൃദുവാക്കാന്‍ സൂര്യപ്രകാശം നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മള്‍ട്ടിപ്പിള്‍ സിറോസിസ് അടക്കമുള്ള പല രോഗങ്ങളും തടയും.

ഊര്‍ജം

ഊര്‍ജം

ശരീരത്തിലെ ഓക്‌സിജന്‍ അളവു വര്‍ദ്ധിയ്ക്കാനും രക്തസഞ്ചാരത്തിനും സൂര്യപ്രകാശം സഹായിക്കും. ഇത് ഊര്‍ജം നല്‍കും.

ഫംഗസ് അണുബാധകള്‍

ഫംഗസ് അണുബാധകള്‍

ചര്‍മത്തിലുണ്ടാകുന്ന ഫംഗസ് അണുബാധകള്‍ തടയാന്‍ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെയിലേല്‍ക്കുന്നതു നല്ലതാണ്. ശരീരത്തില്‍ അധികമുള്ള കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കും. ഇത് സ്റ്റിറോയ്ഡ്, സെക്‌സ് ഹോര്‍മോണുകള്‍ എന്നിവയാക്കി മാറ്റും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് സൂര്യപ്രകാശം നല്ലതാണ്. ഇത് ഡിമെന്‍ഷ്യ പോലുള്ള ഓര്‍മപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും.

കുട്ടികളുടെ വളര്‍ച്ചയ്ക്ക്‌

കുട്ടികളുടെ വളര്‍ച്ചയ്ക്ക്‌

കുട്ടികളുടെ വളര്‍ച്ചയ്ക്കും ഉയരം വര്‍ദ്ധിയ്ക്കുന്നതിനുമെല്ലാം സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Reasons To Love Sunlight

Do you know the health benefits of sunlight? It is important to know how sun is helpful to us. Take a look at some benefits of sun.
X
Desktop Bottom Promotion