ഓര്‍ഗാനിക് ഭക്ഷണങ്ങളുടെ മേന്മകള്‍

Posted By: Super
Subscribe to Boldsky

ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കും എന്ന വാക്യം ജീവിതത്തില്‍ ഓര്‍ഗാനിക് ഭക്ഷണങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്. നിങ്ങളുടെ ഭക്ഷണം പോഷകങ്ങളും, സുരക്ഷയും, സംരക്ഷണവും നല്കുന്നില്ലെങ്കില്‍ അവ കഴിക്കാന്‍ യോഗ്യമായവയല്ല. ഭക്ഷ്യവസ്തുക്കള്‍ വളര്‍ത്തുകയും വിളവെടുക്കുകയും ചെയ്യുന്ന രീതി നിങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതാണ്.

സുരക്ഷിതമായ മണ്ണില്‍, കുറഞ്ഞ മാറ്റങ്ങള്‍ മാത്രം വരുത്തി, സിന്തറ്റിക് കീടനാശിനികളും, ഉപദ്രവകരമായ വളങ്ങളും, ഹാനികരമായ രാസവസ്തുക്കളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവയാണ് ഓര്‍ഗാനിക് വിളകള്‍.

ഈ തരത്തിലുള്ള കൃഷിയുടെ ഫലമായി ഈ ഭക്ഷണങ്ങള്‍ സാമ്പ്രദായികമായി കൃഷി ചെയ്യുന്ന, വിഷങ്ങളും മറ്റും സ്പ്രേ ചെയ്യുന്ന ഇനങ്ങളേക്കാള്‍ ശരീരത്തിന് ഏറെ ഗുണകരമാണ്. ഓര്‍ഗാനിക് ഭക്ഷണങ്ങളുടെ ചില ഗുണങ്ങള്‍ അറിയുക.

organic food

1. മികച്ച ആരോഗ്യം - രാവസ്തുക്കളും രാസവളങ്ങളും ഉപയോഗിക്കാതെ വളര്‍ത്തുന്നതിനാല്‍ അവ ദോഷകരമായ ഘടകങ്ങളടങ്ങാത്തവയാണ്. കൂടാതെ അവ വളരെ ശുദ്ധിയായും ഗുണമേന്മയോടെയും വിളവെടുക്കുന്നവയുമാണ്. അക്കാരണത്താല്‍ ഉപയോഗിക്കുന്നവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാകും. ഇക്കാരണത്താല്‍ ലോകമെങ്ങും ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ക്ക് വലിയ ആവശ്യമുണ്ട്.

2. മികച്ച രുചി - രുചിയുടെ കാര്യത്തില്‍ ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ഉപദ്രവകരമായ വളങ്ങളും രാസവസ്തുക്കളും ഉപയോഗിച്ച് വളര്‍ത്തുന്നവയേക്കാള്‍ മികച്ചവയാണ്. ഉത്പാദനത്തില്‍ ഓര്‍ഗാനിക് രീതികള്‍ ഉപയോഗിക്കുന്നതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ക്ക് മികച്ച രുചിയുണ്ടാവും. പോഷകമൂല്യത്തിലും ഇവ മികച്ചവയാണ്.

3. പോഷകങ്ങള്‍ - സുരക്ഷിതമായി വളര്‍ത്തിയെടുക്കുന്ന വിളകള്‍ മലിനമായ ചുറ്റുപാടുകളില്‍ വളര്‍ത്തുന്നവയേക്കാള്‍ ആരോഗ്യത്തിന് ഗുണകരമാണ്. മണ്ണ്, വായു, വെള്ളം എന്നിവയുടെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നവയും, ഉപദ്രവകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കാത്തവയുമാണ് ഓര്‍ഗാനിക് ഭക്ഷണങ്ങള്‍. കൃഷിക്കുള്ള പരിസ്ഥിതി ഗുണകരമായാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും.

4. ആരോഗ്യകരമായ ഉത്പാദനം - ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ഉപദ്രവകരമായ ഫംഗിസൈഡ്സ്, ഇന്‍സെക്ടിസൈഡ്സ്, ഹെര്‍ബിസൈഡ്സ് തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നവയാണ്. സാമ്പ്രദായിക കൃഷിരീതികളില്‍ നിന്ന് വ്യത്യസ്ഥമായി, കീടനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ ഇവ ആരോഗ്യകരമായിരിക്കും. എല്ലാത്തിനുമുപരിയായി, ആരോഗ്യകരമായി ഉത്പാദിപ്പിക്കപ്പെടുന്ന, ഓര്‍ഗാനിക് ഭക്ഷണങ്ങളാണ് ശരീരത്തിന് ഗുണകരമാവുക.

5. രോഗങ്ങളെ ചെറുക്കുന്ന ഘടകങ്ങള്‍ - രോഗങ്ങളെ ചെറുക്കുന്ന ഏറെ ഘടകങ്ങള്‍ അടങ്ങിയ ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത്തരം ഭക്ഷണങ്ങളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍, അവശ്യ വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അവയില്‍ വിറ്റാമിന്‍ സി, മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ആസ്പിരിന്‍ അധികം കഴിച്ചാല്‍.....

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Organic Food Health Benefits

    Organic crops are cultivated only in safe soil, given minimum possible modifications and kept absolutely away from synthetic pesticides, harmful fertilizers and detrimental chemicals.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more